Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുഎഇയിൽ മലയാളി കുടുംബത്തിലെ ഒമ്പതു മാസം പ്രായമുള്ള കുട്ടി മരിച്ച നിലയിൽ; കെട്ടിടത്തിൽ നിന്നു ചാടി ജീവനൊടുക്കാൻ ശ്രമിച്ച മാതാവ് ഗുരുതര നിലയിൽ ആശുപത്രിയിൽ; തൃശൂർ സ്വദേശിയായ യുവതി റാസൽഖൈമയിൽ താമസിച്ചിരുന്നത് വ്യാപാരിയായ ഭർത്താവിനോടും മക്കളോടുമൊപ്പം; ഭർത്താവിനെയും ബന്ധുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു

യുഎഇയിൽ മലയാളി കുടുംബത്തിലെ ഒമ്പതു മാസം പ്രായമുള്ള കുട്ടി മരിച്ച നിലയിൽ; കെട്ടിടത്തിൽ നിന്നു ചാടി ജീവനൊടുക്കാൻ ശ്രമിച്ച മാതാവ് ഗുരുതര നിലയിൽ ആശുപത്രിയിൽ; തൃശൂർ സ്വദേശിയായ യുവതി റാസൽഖൈമയിൽ താമസിച്ചിരുന്നത് വ്യാപാരിയായ ഭർത്താവിനോടും മക്കളോടുമൊപ്പം; ഭർത്താവിനെയും ബന്ധുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: റാസൽ ഖൈമയിലെ മലയാളി സമൂഹത്തെ ഞെട്ടിച്ച് ഒരു മലയാളി കുടുംബത്തിലെ ദുരന്തം. റാസൽഖൈമയിലെ മലയാളി കുടുംബത്തിൽ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ കുട്ടിയുടെ മാതാവിനെ കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. ആത്മഹത്യാ ശ്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. വില്ലയിലെ മുറിയിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്. തൃശൂർ സ്വദേശിയായ യുവതി റാസൽഖൈമയിൽ വ്യാപാരിയായ ഭർത്താവിനോടും മക്കളോടുമൊപ്പമായിരുന്നു താമസിച്ചിരുന്നത്. അടുത്ത ബന്ധുക്കളും ഇതേവില്ലയൽ തന്നെ വിവിധ മുറികളിൽ താമസിച്ചിരുന്നു. ഭർത്താവ് സ്ഥലത്തില്ലാത്ത വേളയിലാണ് അപകടം ഉണ്ടായത്. അതുകൊണ്ട് എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

ഈ സംഭവമെല്ലാം നടക്കുമ്പോൾ യുവതിയുടെ നാലു വയസുകാരനായ മൂത്ത കുട്ടി ഫ്‌ളാറ്റിൽ യാതൊന്നുമറിയാതെ മരിച്ച കുട്ടിക്കടുത്ത് ഇരിക്കുകയായിരുന്നു എന്നുമാണ് പുറത്തുവരുന്ന വിവരം. സംഭവത്തെ തുടർന്ന് ഭർത്താവിനെയും മറ്റു ബന്ധുക്കളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തതായാണ് പുറത്തുവരുന്ന വിവരങ്ങൾ. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

എന്താണ് കുഞ്ഞിന്റെ മരണത്തിലേക്കും യുവതിയുടെ ആത്മഹത്യാ ശ്രമത്തിലേക്കും നയിച്ചതെന്ന കാര്യത്തിൽ ഇനിയും വ്യക്തത കൈവരാനുണ്ട്. സംഭവത്തിൽ മലയാളി സമൂഹവും ഞെട്ടലിലാണ്. നിരവധി മലയാളികൾ താമസിക്കുന്ന സ്ഥലമാണ് ഇവിടം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP