Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സവർക്കർ സ്വാതന്ത്ര്യസമര സേനാനിയും സാമൂഹ്യ പരിഷ്‌കർത്താവും എഴുത്തുകാരനും; പൊതുവേദിയിൽ സവർക്കറിനെ പുകഴ്‌ത്തി ഉപമുഖ്യമന്ത്രി വെങ്കയ്യ നായിഡു; ജാതിരഹിത ഇന്ത്യ ആദ്യം വിഭാവനം ചെയ്തത് അദ്ദേഹമാണെന്നും ഉപമുഖ്യമന്ത്രി  

സവർക്കർ സ്വാതന്ത്ര്യസമര സേനാനിയും സാമൂഹ്യ പരിഷ്‌കർത്താവും എഴുത്തുകാരനും; പൊതുവേദിയിൽ സവർക്കറിനെ പുകഴ്‌ത്തി ഉപമുഖ്യമന്ത്രി വെങ്കയ്യ നായിഡു; ജാതിരഹിത ഇന്ത്യ ആദ്യം വിഭാവനം ചെയ്തത് അദ്ദേഹമാണെന്നും ഉപമുഖ്യമന്ത്രി   

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: സവർക്കറിനെ പൊതുവേദിയിൽ പുകഴ്‌ത്തി ഉപരാഷ്ട്രപതി വെങ്കയ്യനായിഡു. ആർഎസ്എസ് സൈദ്ധാന്തികനായ വി ഡി സവർക്കർ ബഹുമുഖപ്രതിഭയുള്ള വ്യക്തിത്വം ആണെന്നും വെങ്കയ്യ നായിഡു പറയുന്നു. 'സവർക്കർ: എക്കോസ് ഫ്രം ഫോർഗോട്ടൻ പാസ്റ്റ്' എന്ന് പുസ്തകം പ്രകാശനം ചെയ്തുകൊണ്ടായിരുന്നു വെങ്കയ്യ നായ്ഡുവിന്റെ പുകഴ്‌ത്തൽ.സവർക്കർ സ്വാതന്ത്ര്യസമര സേനാനിയും സാമൂഹ്യ പരിഷ്‌കർത്താവും എഴുത്തുകാരനും കവിയും രാഷ്ട്രീയ നേതാവും ചരിത്രകാരനും തത്ത്വചിന്തകനുമായിരുന്നു.

സവർക്കറുടെ പല മുഖങ്ങളും ഇപ്പോഴും വിവേചിച്ചറിയാൻ പോലും സാധിച്ചിട്ടില്ല. ഇന്ത്യയിലെ തൊട്ടുകൂടായ്മക്കെതിരെ ഏറ്റവും ശക്തമായ പ്രക്ഷോഭം തുടങ്ങിവരിൽ ഒരാൾ സവർക്കറാണെന്ന് വളരെ കുറച്ച് പേർക്ക് മാത്രമേ അറിയൂ. രത്‌നഗിരി ജില്ലയിൽ പവൻ മന്ദിർ നിർമ്മിച്ച് ദളിതർ ഉൾപ്പെടെ എല്ലാ ഹിന്ദുക്കൾക്കും അവിടെ പ്രവേശനം അനുവദിച്ചത് സവർക്കറാണ്.

ജാതിരഹിത ഇന്ത്യ ആദ്യം വിഭാവനം ചെയ്തത് അദ്ദേഹമാണ്. 1857ൽ നടന്ന രാജ്യവിപ്ലവത്തെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ആദ്യ യുദ്ധം എന്ന് അദ്ദേഹം വിളിച്ചു. ഒരു സമൂഹത്തിന് വിലങ്ങുതടിയാകുന്ന ഏഴു കാര്യങ്ങളെ കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇടുങ്ങിയ ജാതി വ്യവസ്ഥയാണ് അതിൽ ആദ്യം, ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയേണ്ടതാണ് ജാതി വ്യവസ്ഥയെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ഒരു പ്രത്യേക വിഭാഗത്തിനല്ലാതെ എല്ലാവർക്കും വേദങ്ങളുടെ ജ്ഞാനം പകർന്നു നൽകണമെന്നുള്ളാതായിരുന്നു അടുത്തത്. മൂന്നാമതായി യോഗ്യതയും കഴിവും മാത്രം നോക്കി ജാതിചിന്തയില്ലാതെ ജോലി നൽകണമെന്നായിരുന്നു. ഇന്ത്യക്കാർ വിദേശ രാജ്യങ്ങളിൽ പോയി അവിടെയുള്ള മികച്ച കാര്യങ്ങൾ ഇങ്ങോട്ട് കൊണ്ട് വരണമെന്നും രാജ്യത്തിന്റെ സംസ്‌കാരം ലോകത്തിന്റെ എല്ലാ മൂലയിലും എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഭക്ഷണം കഴിക്കുമ്പോൾ ഉള്ള ജാതിവ്യത്യാസത്തെ തകർത്തെറിയണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഒപ്പം ആറാമതായി മിശ്രവിവാഹങ്ങളെ പിന്തുണയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. അവസാനമായി ശാസ്ത്രവിഷയങ്ങൾ രാജ്യത്ത് വികസിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നതായി ഉപരാഷ്ട്രപതി പറഞ്ഞു. ദീർഘ വീക്ഷണമുള്ള സവർക്കർ ഇന്ത്യയുടെ ഭാവി വികസനത്തിന് നൽകിയ ഊർജം ഓർമിക്കപ്പെടേണ്ടതാണ്. ജീവിതകാലത്ത് ഒരുവട്ടമെങ്കിലും ജയിൽ പോകണമെന്ന് സ്വാതന്ത്ര്യസമരകാലത്ത് അദ്ദേഹം പറഞ്ഞിരുന്നതായും ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP