Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുവതികളെ പമ്പയിൽ തടയാൻ മുഖ്യമന്ത്രി; മല കയറിയാൽ യുവതികൾക്കെതിരെ നടപടിയെന്ന് ഡിജിപി; ഫെമിനിസ്റ്റുകൾക്ക് കയറാനുള്ള സ്ഥലമല്ല ശബരിമലയെന്ന് കടകംപള്ളി; വിധിയിൽ വ്യക്തത വരുത്താൻ കോടതിയിൽ പോകില്ലെന്ന് ബാലൻ; യുവതികളെ കയറ്റാൻ മുൻകൈ എടുക്കില്ലെന്ന് വാസു; വിധി സ്റ്റേയ്ക്ക് തുല്യമെന്ന് എ.ജി; ഈ കേൾക്കുന്നതൊക്കെ അയ്യപ്പന്റെ ഇടപെടൽ അല്ലെങ്കിൽ പിന്നെന്താണ് ?

യുവതികളെ പമ്പയിൽ തടയാൻ മുഖ്യമന്ത്രി; മല കയറിയാൽ യുവതികൾക്കെതിരെ നടപടിയെന്ന് ഡിജിപി; ഫെമിനിസ്റ്റുകൾക്ക് കയറാനുള്ള സ്ഥലമല്ല ശബരിമലയെന്ന് കടകംപള്ളി; വിധിയിൽ വ്യക്തത വരുത്താൻ കോടതിയിൽ പോകില്ലെന്ന് ബാലൻ; യുവതികളെ കയറ്റാൻ മുൻകൈ എടുക്കില്ലെന്ന് വാസു; വിധി സ്റ്റേയ്ക്ക് തുല്യമെന്ന് എ.ജി; ഈ കേൾക്കുന്നതൊക്കെ അയ്യപ്പന്റെ ഇടപെടൽ അല്ലെങ്കിൽ പിന്നെന്താണ് ?

മറുനാടൻ ഡെസ്‌ക്‌

ബരിമല സുപ്രീംകോടതി വിധി വന്നപ്പോൾ കേരളം ഒരുപോലെ ഭയപ്പെട്ടത് സുപ്രീംകോടതി സ്‌റ്റേ നൽകിയിട്ടില്ലാത്തതിനാൽ പിണറായി വിജയൻ എന്ന നവോദ്ധാന നായകൻ ഈ വിഷയം വഷളാക്കും എന്ന തന്നെയായിരുന്നു. ജസ്റ്റിസ് നരിമാൻ ഈ വിഷത്തിൽ നടത്തിയ പരാമർശങ്ങൾ കൂടി പരിഗണിക്കുമ്പോൾ കേരളം ഭയപ്പെട്ടത് ഈ ശബരിമല മണ്ഡല മകരവിളക്ക് കാലത്തും കലാപമായിരുന്നു. സ്വഭാവികമായും അയ്യപ്പഭക്തർ കരുതലോടെ രംഗത്തിരങ്ങി. സംുപ്രീംകോടതി വിധിക്കെതിരെ നേർക്കുനേർ പോരാട്ടം നടത്തിയിട്ടും കേരളാ പൊലീസ് ചാർജ് ചെയ്ത ചില വുകുപ്പുകൾ എടുത്താൽ സുപ്രീംകോടതിയെ പോലും ക്ഷോഭിപ്പിച്ചിട്ടില്ല എന്ന തിരിച്ചറിവും. വിധിച്ച ജഡ്ജിമാർ തന്നെ വിധി പുനപരിശോധിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു എന്ന തിരിച്ചറിവും അയ്യപ്പഭക്തർക്ക് ആവേശമാണ് നൽകിയത്.

അതിനാൽ തന്നെ ശബരിമല സംരക്ഷണ സിമിതിയും കർമ സമിതിയുമെല്ലാം വിശ്വാസ സംരക്ഷകരുടെ റോൾ ഏറ്റെടുത്ത് രംഗത്തെത്തേണ്ട സാഹചര്യത്തിൽ ആ റോൾ ഏറ്റെടുക്കാൻ ഞങ്ങളുടെ ഉത്തരവാദിത്തമാണെന്ന് സിപിഎം പച്ചയ്ക്ക് പറയുന്ന കാഴ്ചയാണ് കാണുന്നത്. ഞാൻ അതിനെ അനുകൂലിക്കുന്നു വിമർശിക്കുന്നില്ല.

മുഖ്യമന്ത്രിയടക്കം ഓരോ മന്ത്രിമാരുടെ പ്രസ്താവന കേട്ട് നോക്കുക. സുപ്രീംകോടതി വിധിയെക്കുറിച്ച് എ.ജി സർക്കാരിന് നൽകിയ നിയമോപദാശമാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്.ഏഷ്യാനെറ്റ് അടക്കമുള്ള ചാനലുകൾ സ്റ്റേയില്ലെന്നും സർക്കാർ യുവതി പ്രവേശനവുമായി മുന്നോട്ട് പോകുമെന്നും പ്രഖ്യാപിച്ചപ്പോൾ ഞങ്ങളെ പോലെയുള്ളവർ പറഞ്ഞത് ഇത് സ്റ്റേയ്ക്ക് തുല്യമാണ് എന്നുതന്നെയാണ്. അതുതന്നെയാണ് എജി സർക്കാരിനോട് പറഞ്ഞിരിക്കുന്നത്. സുപ്രീംകടതി പുനപരിശോധന തീരുമാനം പുറത്തുവന്നതിന് അർത്ഥം സുപ്രീംകോടതി സ്‌റ്റേ പറഞ്ഞില്ലെങ്കിലും സ്റ്റേയ്ക്ക് തുല്യമാണ് എന്നുതന്നെയാണ്.

അതിനാൽ തന്നെ പമ്പയ്ക്ക് അപ്പുറത്തേക്ക് സ്ത്രീകളെ കടത്തിവിടേണ്ടതില്ല എന്നാണ് മുഖ്യമന്ത്രി നൽകിയിരിക്കുന്ന നിർദ്ദേശം. പമ്പയിൽ സകല യുവതികളേയും തടയാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.രിക്കുന്നു,.ഒരു കാരണവശാലും ആക്ടിവിസ്റ്റുകലെ പടികയറ്റില്ല എന്ന് പറഞ്ഞിരിക്കുന്നത് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. മന്ത്രി സുരേന്ദ്രൻ പറയുന്നു ആക്ടിവിസ്റ്റുകൾക്ക് കയറാനുള്ള സ്ഥലമല്ല ശബരിമലയെന്ന്. കഴിഞ്ഞ ഒരുവർഷമായി എന്നെപോലെയുള്ളവർ വിളിച്ചു പറഞ്ഞത് ഇതുമാത്രമായിരുന്നു. യഥാർത്ഥ ഭക്തർ അവിടെ എത്തിയിട്ടില്ലെന്നും വിധിയുടെ മറവിൽ അവിടെയെത്തിയവരെല്ലാം വിശ്വാസം ലവലേശമില്ലാത്ത ആക്ടിവിസ്റ്റുകളാണെന്നും അതാണ് ഈ വിഷയത്തിൽ ഞങ്ങളുടെ നിലപാടിന്റെ അടിസ്ഥാനമെന്നും എന്നെ പോലെയുള്ളവർ പലതവണ പറഞ്ഞു. അതുതന്നെയാണ് നവോദ്ധാനത്തിന്റെ മൊത്തക്കച്ചവടക്കാരായ മന്ത്രി സുരേന്ദ്രനും  ആവർത്തിക്കുന്നത്.

ഏറ്റവും ശ്രദ്ധേയമായ പ്രസ്താവന ഇന്ന് പുറത്തുവന്നിരിക്കുന്നത് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടേതാണാണ്. അദ്ദേഹം പറയുന്നത് ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ നടപടിയുണ്ടാകുമെന്നാണ്. കഴിഞ്ഞവർഷം ശബരിമലയിൽ കയറാനെത്തിയ യുവതികളെ സന്നിധാനത്തേക്ക് എത്തിക്കാൻ പൊലീസ് കാവലേർപ്പെടുത്തിയ ഡി.ജി.പി പറയുന്നു ഇത്തവണ ശബരിമലയിൽ യുവതികളെ കയറ്റിയാൽ ക്യത്യം നടപടി സ്വീകരിക്കുമെന്ന്.

ഐ.ജി ശ്രീജിത്ത് ഭഗവാനോട് കരഞ്ഞ് പ്രാർത്ഥിച്ച മടങ്ങിയ വാർത്തകൾ നമ്മൽ കണ്ടതാണ്. എന്നാൽ ഇത്തവണ ഒരുഭക്തനായ ഐജിക്കും കരയേണ്ട സാഹചര്യം ഒരുക്കുകയില്ലെന്ന് ഡി.ജി.പിതന്നെ പ്രഖ്യാപിക്കുന്നു. നിയമമന്ത്രി എ.കെ ബാലൻ പറഞ്ഞത് വിധിയിൽ വ്യക്തത വരുത്തുന്നതിന് കോടതിയിൽ പോകില്ല എന്നതാണ്. ഏറ്റവും ശ്രദ്ധേയമായ പ്രസ്താവനകളിൽ ഒന്നുതന്നെയാണ് ഇത്. മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി പറഞ്ഞ് അഭിപ്രായം വിധിയിൽ വ്യക്തത വരുത്തട്ടെ എന്നതാണ്. കഴിഞ്ഞവണ വിശ്വാസികൾക്കെതിരെ അനാവശ്യമായി കോടതിയിൽ പോയ സർക്കാരാണ് ഇത്.

വീഡിയോ പൂർണരൂപം ചുവടെ:-

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP