Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുവതികളില്ലെന്ന് ഉറപ്പു വരുത്താൻ നിലയ്ക്കൽ-പമ്പ കെഎസ്ആർടിസി ബസ്സുകളിൽ വനിതാ പൊലീസിന്റെ കർശന പരിശോധന; യാത്രികരായ സ്ത്രീകളുടെ ഐഡന്റി കാർഡും പരിശോധിച്ചു; നിലയ്ക്കലിൽ മാത്രം നിയോഗിച്ചിരിക്കുന്നത് നൂറോളം വനിതാ പൊലീസുകാരെ; സന്നിധാനത്തേക്ക് ആദ്യ മണിക്കൂറുകളിൽ എത്തിയത് 4000 തീർത്ഥാടകർ; പമ്പയിൽ യുവതികളെ തടഞ്ഞത് അറിയില്ലെന്നും ക്രമസമാധാനയുമായി ബന്ധപ്പെട്ട കാര്യം പൊലീസാണ് നോക്കുന്നതെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു

യുവതികളില്ലെന്ന് ഉറപ്പു വരുത്താൻ നിലയ്ക്കൽ-പമ്പ കെഎസ്ആർടിസി ബസ്സുകളിൽ വനിതാ പൊലീസിന്റെ കർശന പരിശോധന; യാത്രികരായ സ്ത്രീകളുടെ ഐഡന്റി കാർഡും പരിശോധിച്ചു; നിലയ്ക്കലിൽ മാത്രം നിയോഗിച്ചിരിക്കുന്നത് നൂറോളം വനിതാ പൊലീസുകാരെ; സന്നിധാനത്തേക്ക് ആദ്യ മണിക്കൂറുകളിൽ എത്തിയത് 4000 തീർത്ഥാടകർ; പമ്പയിൽ യുവതികളെ തടഞ്ഞത് അറിയില്ലെന്നും ക്രമസമാധാനയുമായി ബന്ധപ്പെട്ട കാര്യം പൊലീസാണ് നോക്കുന്നതെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു

മറുനാടൻ മലയാളി ബ്യൂറോ

നിലയ്ക്കൽ: ശബരിമല യുവതീപ്രവേശ വിധി സ്റ്റേ ചെയ്യാതെ ഭരണഘടനാ ബെഞ്ചിന് വിട്ട സാഹചര്യത്തിൽ സന്നിധാനത്ത് യുവതികൾ എത്തുന്നത് തടയാൻ വേണ്ടി കേരളാ പൊലീസിന്റെ നേതൃത്വത്തിൽ പരിശോധക കർശനമാക്കി. നിലയ്ക്കൽ-പമ്പ കെ.എസ്.ആർ.ടി.സി ബസിലാണ് പൊലീസ് പരിശോധന കർശനമാക്കിയത്. ദർശനത്തിന് എത്തിയ സംഘത്തിൽ യുവതികൾ ഇല്ലെന്ന് ഉറപ്പുവരുത്താനാണ് നടപടി. പമ്പയിൽ നിന്ന് യുവതികളെ തിരിച്ചയച്ചതിന് പിന്നാലെയാണ് പൊലീസ് പരിശോധന കൂടുതൽ ഊർജ്ജിതമാക്കിയത്. ബസുകളിൽ കയറി സ്ത്രീകൾ ഉണ്ടോ എന്നു പരിശോധിക്കുകയാണ് കേരളാ പൊലീസ് ചെയ്യുന്നത്. വനിതാ പൊലീസാണ് ഇക്കാര്യങ്ങൾ കൃത്യമായി നോക്കുന്നത്.

വനിതാ പൊലീസാണ് കെ.എസ്.ആർ.ടി.സി ബസ്സുകളിൽ കയറി പരിശോധന നടത്തുന്നത്. ഒരു തലത്തിലും സ്ത്രീകൾ നിലയ്ക്കൽ വിട്ട് പോകരുത് എന്ന നിർദ്ദേശമാണ് പൊലീസ് നൽകുന്നത്. നൂറോളം വനിതാ പൊലീസുകളെ മാത്രം നിലയ്ക്കലിൽ നിയോഗിച്ചിട്ടുണ്ട്. 4000 തീർത്ഥാടകരാണ് ആദ്യത്തെ രണ്ട് മണിക്കൂറിൽ സന്നിധാനത്തേക്ക് എത്തിയത്. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് പോകുന്ന വാഹനങ്ങളിലെല്ലാം പൊലീസ് കയറിയിറങ്ങുകയാണ്. സ്ത്രീകൾ ഉണ്ടെങ്കിൽ തിരിച്ചുപോകുക എന്ന നിർദ്ദേശമാണ് പൊലീസ് നൽകുന്നത്. ഇന്ന് യാതൊരു രീതിയിലുള്ള പ്രതിഷേധമോ മറ്റോ ഇവിടെ ഉണ്ടായിട്ടില്ല. അതേസമയം പമ്പയിൽ യുവതികളെ തടഞ്ഞത് അറിയില്ലെന്നും ക്രമസമാധാനയുമായി ബന്ധപ്പെട്ട കാര്യം പൊലീസാണ് നോക്കുന്നതെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു പറഞ്ഞു. ശബരിമലയിലേക്ക് വരുന്ന തീർത്ഥാടകരെ തടയുകയോ കയറ്റുകയോ ചെയ്യുന്ന ജോലി ഒരു കാലത്തും ദേവസ്വം ബോർഡ് ചെയ്തിട്ടില്ലെന്നും ഇദ്ദേഹം പറഞ്ഞു.

ശബരിമല ദർശനത്തിനെത്തിയ ആന്ധ്ര സ്വദേശികളായ മൂന്ന് യുവതികളെയാണ് പൊലീസ് ഇന്ന് തിരിച്ചയച്ചത്. ആന്ധ്ര വിജയവാഡയിൽ നിന്നെത്തിയ പതിനഞ്ചംഗ സംഘത്തിലെ മൂന്ന് പേരെയാണ് തിരിച്ചയച്ചത്. പ്രായം പരിശോധിച്ച ശേഷമായിരുന്നു നടപടി. പമ്പയിലെത്തുന്ന സ്ത്രീകളുടെ ആധാർ പൊലീസ് പരിശോധിക്കുന്നുണ്ട്. വനിതാ പൊലീസ് ആധാർ പരിശോധിച്ചപ്പോൾ അതിൽ മൂന്ന് സ്ത്രീകളുടെ പ്രായം 50 വയസിന് താഴെയാണെന്ന് മനസിലായി. ഇതോടെ ഇവരോട് മാറിനിൽക്കാൻ ആവശ്യപ്പെടുകയും മറ്റുള്ളവരെ ആധാർ പരിശോധിച്ച ശേഷം 50 വയസിന് മുകളിൽ പ്രായം ഉള്ളവരെ മാത്രം കടത്തിവിടുകയുമായിരുന്നു.

സ്ത്രീകൾക്കൊപ്പമുള്ള പുരുഷന്മാർ കാര്യം തിരക്കിയപ്പോൾ ഇത്തരത്തിലൊരു വിലക്ക് നിലനിൽക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ മുന്നോട്ട് പോകാൻ ആകില്ലെന്നും പൊലീസ് അറിയിക്കുകയായിരുന്നു. ശബരിമലയിലെ ആചാരത്തെകുറിച്ച് അറിയില്ലെന്ന് സ്ത്രീകൾ പറഞ്ഞു. പമ്പയിലെത്തുന്ന സ്ത്രീകളുടെ ആധാർ പൊലീസ് പരിശോധിക്കുന്നുണ്ട്. ശബരിമല തീർത്ഥാടനത്തിന് തുടക്കമായതോടെ ഇന്ന് 1.15 ഓടെയാണ് തീർത്ഥാടകർ എത്തിയത്. തീർത്ഥാടകരെ കടത്തിവിട്ട് 5 മിനുട്ട് ആയപ്പോൾ ആയിരുന്നു 15 അംഗ സംഘം എത്തിയത്.

ഇത്രയും കൂടുതൽ സ്ത്രീകളെ കണ്ടതോടെ പൊലീസ് അവരെ കൺട്രോൾ റൂമിന് സമീപത്തേക്ക് വിളിച്ച് ആധാർ കാർഡ് പരിശോധിക്കുകയായിരുന്നു. വനിതാ പൊലീസ് ആധാർ പരിശോധിച്ചപ്പോൾ അതിൽ മൂന്ന് സ്ത്രീകളുടെ പ്രായം 50 വയസിന് താഴെയാണെന്ന് മനസിലായി. ഇതോടെ ഇവരോട് മാറിനിൽക്കാൻ ആവശ്യപ്പെടുകയും മറ്റുള്ളവരെ ആധാർ പരിശോധിച്ച ശേഷം 50 വയസിന് മുകളിൽ പ്രായം ഉള്ളവരെ മാത്രം കടത്തിവിടുകയുമായിരുന്നു. സ്ത്രീകൾക്കൊപ്പമുള്ള പുരുഷന്മാർ കാര്യം തിരക്കിയപ്പോൾ ഇത്തരത്തിലൊരു വിലക്ക് നിലനിൽക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ മുന്നോട്ട് പോകാൻ ആകില്ലെന്നും പൊലീസ് അറിയിക്കുകയായിരുന്നു.

എന്നാൽ തങ്ങൾ നിരവധി ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന തീർത്ഥാടക യാത്രയുടെ ഭാഗമായി എത്തിയതാണെന്നും ആചാരത്തെ കുറിച്ച് അറിവില്ലായിരുന്നു എന്നും മടങ്ങിപ്പോകുന്നതിന് എതിർപ്പില്ലെന്നും പറഞ്ഞു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീം കോടതി ഉത്തരവിന് സ്റ്റേ ഇല്ലെങ്കിലും യുവതികളെ ഇത്തവണ പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. പമ്പയിൽ തീർത്ഥാടകരെ പരിശോധിക്കാൻ ചെക്പോസ്റ്റ് ഉണ്ടാകില്ലെന്ന് ഇന്ന് രാവിലെ ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP