Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മാതാപിതാക്കളുുടെ കല്ലറ തുറന്ന് അസ്തികൂടങ്ങൾ എടുത്ത് ദുർമന്ത്രവാദ സംഘത്തിന് നൽകി യുവാവ്; മതാപിതാക്കളുടെ എല്ലുപോലും പെറുക്കി വിറ്റത് ബൈക്ക് വാങ്ങാനെന്ന് പൊലീസ്

മാതാപിതാക്കളുുടെ കല്ലറ തുറന്ന് അസ്തികൂടങ്ങൾ എടുത്ത് ദുർമന്ത്രവാദ സംഘത്തിന് നൽകി യുവാവ്; മതാപിതാക്കളുടെ എല്ലുപോലും പെറുക്കി വിറ്റത് ബൈക്ക് വാങ്ങാനെന്ന് പൊലീസ്

സ്വന്തം ലേഖകൻ

ബൈക്കിന് വേണ്ടി മാതാപിതാക്കളുടെ അസ്തികൂടം യുവാവ് ദുർമന്ത്രവാദ സംഘത്തിന് കൈമാറി. ആഫ്രിക്കയിലെ മൊസാംബിക്കിലാണ് സംഭവം നടന്നത്. ബൈക്കിനും പണത്തിനും വേണ്ടി യുവാവ് മാതാപിതാക്കളുടെ കല്ലറ തുറന്ന് അസ്തി കൂടങ്ങൾ പുറത്തെടുത്ത് ദുർമന്ത്രവാദ സംഘത്തിന് വിൽക്കുക ആയിരുന്നു. സംഭവം പുറം ലോകം അറിഞ്ഞതോടെ ഇയാളെ പൊലീസ് അറസ്റ്റഅ ചെയ്തു.

ദുർമന്ത്രവാദ സംഘത്തിനു വേണ്ടി യുവാവ് ആരും അറിയാതെ രാത്രി സമയത്ത്് കല്ലറ തുറന്ന് മാതാപിതാക്കളുടെയും മറ്റൊരു ബന്ധുവിന്റെയും കുഴിമാടം തുറക്കുക ആയിരുന്നു. തുടർന്ന് അസ്തികൾ എടുത്ത് മന്ത്രവാദ സംഘത്തിന് കൈമാറി. ഒരു ബിസിനസുകാരനാണ് മാതാപിതാക്കളുടെ അഅസ്തികൾക്ക് പകരം യുവാവിന് മോട്ടോർ ബൈക്കും 22,000 രൂപയും വാഗ്ദാനം ചെയ്തത്.

അസുഖം മൂലമല്ലാതെ മരിച്ചവരുടെ അസ്തികൂടം ദുർമന്ത്രവാദത്തിനായി വേണമെന്ന് ബോസ് പറഞ്ഞിരുന്നു. അതിൻ പ്രകാരമാണ് മാതാപിതാക്കളുടെ കുഴിമാന്തിയത്. പകരം പണവും മോട്ടോർ ബൈക്കും തന്നതായും യുവാവ് പറഞ്ഞു. ഇതെ തുടർന്ന് യുവാവ് കുടുംബ കല്ലറയിൽ പോയി അച്ഛന്റെയും അമ്മയുടെയും അമ്മയുടെ സഹോദരന്റെയും കല്ലറ കുത്തി തുറക്കുക ആയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP