Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭാര്യയെ പന്തയമാക്കി ചൂതാട്ടം നടത്തി ബീഹാറി യുവാവ്; ജയിച്ചാൾക്കൊപ്പം പോകാൻ വിസമ്മതിച്ച ഭാര്യയെ ക്രൂരമായി മർദ്ദിച്ച് പ്രതികാരം: ബീഹാറിലെ നാണം കെട്ട ചൂതാട്ട വാർത്ത ലോകമാധ്യമങ്ങൾ ഏറ്റെടുക്കുമ്പോൾ

ഭാര്യയെ പന്തയമാക്കി ചൂതാട്ടം നടത്തി ബീഹാറി യുവാവ്; ജയിച്ചാൾക്കൊപ്പം പോകാൻ വിസമ്മതിച്ച ഭാര്യയെ ക്രൂരമായി മർദ്ദിച്ച് പ്രതികാരം: ബീഹാറിലെ നാണം കെട്ട ചൂതാട്ട വാർത്ത ലോകമാധ്യമങ്ങൾ ഏറ്റെടുക്കുമ്പോൾ

സ്വന്തം ലേഖകൻ

പട്‌ന: ബീഹാറിൽ ഭാര്യയെ പന്തയമാക്കി യുവാവ് ചൂതാട്ടം നടത്തി. എന്നാൽ ഭർത്താവ് ചൂതാട്ടത്തിൽ തോറ്റപ്പോൾ ജയിച്ചയാൾക്കൊപ്പം പോകാൻ ഭാര്യ വിസമ്മതിച്ചു. ഇതിൽ കുപിതനായ ഭർത്താവ് യുവതിയെ ക്രൂരമായി മർദ്ദിച്ചു. തുടർന്ന് യുവതി പൊലീസ് സ്‌റ്റേഷനിൽ എത്തി പരാതി നൽകി.

ബീഹാറിലെ ഈ നാണം കെട്ട ചൂതാട്ട കളിയുടെ വാർത്ത ഇപ്പോൾ ലോക മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണ്. ബീഹാറിലെ ബങ്കാ ജില്ലയിലാണ് സംഭവം. ബിനോദ് കുമാർ സാഹ എന്ന ചെറുപ്പക്കാരനാണ് ചൂതാട്ടത്തിൽ ഭാര്യയെ പന്തയം കെട്ടിയത്. എന്നാൽ യുവാവ് മത്രസത്തിൽ തോൽക്കുക ആയിരുന്നു. ജയിച്ചയാളോട് പന്തയമുതലായ ഭാര്യയെ തരാമെന്ന് വാക്കും നൽകി. ചന്ദാ ദേവി എ്‌ന യുവതിയെ ആണ് പന്തയ വസ്തുവാക്കിയത്.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ചൂതാട്ടം കഴിഞ്ഞ് വൈകിട്ടോടെ വീട്ടിലെത്തിയ യുവാവ് ഭാര്യയോട് ബാഗ് പാക്ക് ചെയ്യാനും താൻ ചൂതാട്ടത്തിൽ തോറ്റതിനാൽ ജയിച്ച ആൾക്കൊപ്പം പോകണമെന്നും അയാൾ രാവിലെ വരുമെന്നും ഭാര്യയെ അറിയിക്കുക ആയിരുന്നു. എന്നാൽ രാവിലെ യുവതി പോകാൻ തയ്യാറാവാത്തതിനെ തുടർന്ന് ഇയാൾ യുവതിയെ ക്രൂരമായി മർദ്ദിക്കുക ആയിരുന്നു. തുടർന്ന് യുവതി പൊലീസിൽ എത്തി പരാതി നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP