Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജസ്ഥാൻ റോയൽസിനെ ഇത്തവണ നയിക്കുക മലയാളി താരമോ? രഹാനയെ ഡൽഹിക്ക് വിറ്റും 12 താരങ്ങളെ മാറ്റിയും വമ്പൻ അഴിച്ചു പണിക്ക് തയ്യാറെടുക്കുന്ന രാജസ്ഥാൻ സഞ്ജുവിനെ നിൽനിർത്തുന്നത് മോഹ വില നൽകി; ബംഗളൂരൂവിന് കേരളാ ബാറ്റ്‌സ്മാനെ നൽകുമോ എന്ന ആരാധകരന്റെ ചോദ്യത്തിന് നൽകിയത് ഉം, വിരാടിനെയും എബിയെയും (എ.ബി. ഡിവില്ലിയേഴ്‌സ്) വിൽക്കാൻ സമ്മതമാണോ? എന്ന മറുപടിയും; ഐപിഎൽ താര ലേലത്തിലെ കൈമാറ്റ വിൻഡോയിൽ വൈറാലയത് സഞ്ജു വി സാംസൺ തന്നെ

രാജസ്ഥാൻ റോയൽസിനെ ഇത്തവണ നയിക്കുക മലയാളി താരമോ? രഹാനയെ ഡൽഹിക്ക് വിറ്റും 12 താരങ്ങളെ മാറ്റിയും വമ്പൻ അഴിച്ചു പണിക്ക് തയ്യാറെടുക്കുന്ന രാജസ്ഥാൻ സഞ്ജുവിനെ നിൽനിർത്തുന്നത് മോഹ വില നൽകി; ബംഗളൂരൂവിന് കേരളാ ബാറ്റ്‌സ്മാനെ നൽകുമോ എന്ന ആരാധകരന്റെ ചോദ്യത്തിന് നൽകിയത് ഉം, വിരാടിനെയും എബിയെയും (എ.ബി. ഡിവില്ലിയേഴ്‌സ്) വിൽക്കാൻ സമ്മതമാണോ? എന്ന മറുപടിയും; ഐപിഎൽ താര ലേലത്തിലെ കൈമാറ്റ വിൻഡോയിൽ വൈറാലയത് സഞ്ജു വി സാംസൺ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: ഐപിഎൽ 13ാം സീസണിലെ ലേലത്തിനു മുൻപുള്ള താരങ്ങളുടെ കൈമാറ്റത്തിന് തിരശ്ശീല വീണത് ഇന്നലെയാണ്. താരക്കൈമാറ്റത്തിലെ ഏറ്റവും ശ്രദ്ധേയമായ നീക്കങ്ങളിലൊന്ന് നടത്തിയത് രാജസ്ഥാൻ റോയൽസാണ്. ക്യാപ്ടൻ അജിൻക്യ രഹാനെയെ പോലും അവർ വേണ്ടെന്ന് വച്ചു. വർഷങ്ങളോളം അവരുടെ ബാറ്റിങ് നിരയിലെ നെടുന്തൂണും വിശ്വസ്തനുമായിരുന്നു അജിൻക്യ രഹാനെ. എന്നാൽ മലയാളി താരം സഞ്ജു വി സാംസണിന്റെ കാര്യം വരുമ്പോൾ എല്ലാം മറിച്ചാണ്. സഞ്ജുവിനെ ആർക്കും വിട്ടുകൊടുക്കാൻ രാജസ്ഥാൻ തയ്യാറല്ല. ഇതോടെ ഇത്തവണ രാജസ്ഥാനെ സഞ്ജു നയിക്കുമെന്ന അഭ്യൂഹം പോലും പടരുകയാണ്. 15 കോടി രൂപയ്ക്കാണ് സഞ്ജുവിനെ രാജസ്ഥാൻ നിലനിർത്തുന്നതെന്നാണ് സൂചന.

രഹാനെയെ രാജസ്ഥാൻ ഡൽഹിക്ക് കൈമാറിയ വിവരം പുറത്തുവന്നതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ രാജസ്ഥാന്റെ സഞ്ജു സ്‌നേഹത്തിനും സാക്ഷിയായി. രഹാനെയെ വിറ്റ് ആരാധകരെ ഞെട്ടിച്ച രാജസ്ഥാൻ റോയൽസിനോട് ട്വിറ്ററിലൂടെ ഒരു ആരാധകൻ ചോദിച്ച ചോദ്യം ഏറെ രസകരമായിരുന്നു. 'സഞ്ജു സാംസണിനെ റോയല് ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വിൽക്കാൻ താൽപര്യമുണ്ടോ?' രഹാനെയെ രാജസ്ഥാൻ നിർദ്ദാക്ഷിണ്യം കയ്യൊഴിഞ്ഞ സാഹചര്യത്തിലാണ് ടീമിലെ മറ്റൊരു പ്രമുഖ താരമായ സഞ്ജുവിനെ വിൽക്കുന്നുണ്ടോ എന്ന ചോദ്യവുമായി ആരാധകൻ രംഗത്തെത്തിയത്. ഇതിന് രാജസ്ഥാന്റെ മറുപടി വൈറലാകുകയാണ്.

'ഉം, വിരാടിനെയും എബിയെയും (എ.ബി. ഡിവില്ലിയേഴ്‌സ്) വിൽക്കാൻ സമ്മതമാണോ?' മറുപടി ട്വീറ്റിൽ റോയൽ ചാലഞ്ചേഴ്‌സിനെ ടാഗ് ചെയ്യാനും രാജസ്ഥാൻ മറന്നില്ല. തൊട്ടുപിന്നാലെ മറുപടിയുമായി റോയൽ ചാലഞ്ചേഴ്‌സ് രംഗത്തെത്തി. 'മിസ്റ്റർ നാഗിനെ നിങ്ങൾക്കു തരാം' എന്നു കുറിച്ച അവർ ഇതുകൂടി അതിനൊപ്പം ചേർത്തു: പതുക്കെ അദ്ദേഹം ഇവിടേക്കു തന്നെ തിരിച്ചെത്തുമെന്ന് ഞങ്ങൾക്കറിയാം...' ! ഓരോ താരവും എത്രത്തോളം ടീമിന് പ്രധാനപ്പെട്ടതാണെന്ന് വ്യക്തമാക്കുന്നതാണ് ഈ ട്വീറ്റുകൾ. രാജസ്ഥാന് സഞ്ജുവിനോടുള്ള താൽപ്പര്യമാണ് വിരാടിനേയും എബിയേയും വിട്ടാൽ സഞ്ജുവിനെ നൽകാമെന്ന മറുപടിയിൽ നിറഞ്ഞത്. പുതിയ ഐപിഎൽ സീസണിനു മുന്നോടിയായി സമ്പൂർണ അഴിച്ചുപണിയാണ് ഓരോ ടീമും നടത്തുന്നത്.

താരങ്ങളുടെ കൈമാറ്റ ജാലകത്തിന് തിരശ്ശീല വീണതിനു പിന്നാലെ എല്ലാ ടീമുകളും അടുത്ത സീസണിലേക്ക് നിലനിർത്തിയ താരങ്ങളുടെയും കരാർ അവസാനിപ്പിച്ച താരങ്ങളുടെയും പട്ടിക പുറത്തുവിട്ടു. ഐപിഎല്ലിൽ ഇതുവരെ കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലാത്ത റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ വിദേശ താരങ്ങളിൽ രണ്ടുപേരെ ഒഴികെ എല്ലാവരെയും റിലീസ് ചെയ്ത് സമ്പൂർണ അഴിച്ചുപണിക്ക് കളമൊരുക്കിയത്. എ.ബി. ഡിവില്ലിയേഴ്‌സ്, മോയിൻ അലി എന്നീ വിദേശ താരങ്ങളെ മാത്രമാണ് ബാംഗ്ലൂർ നിലനിർത്തിയത്. സഞ്ജുവും തുടരും. ഐപിഎല്ലിലെ എട്ടു ടീമുകളും ചേർന്ന് ആകെ 127 താരങ്ങളെ നിലനിർത്തി. ഇതിൽ 35 പേർ വിദേശ താരങ്ങളാണ്.

ടീമുകൾക്ക് പുതിയ താരങ്ങളെ തിരഞ്ഞെടുക്കാനുള്ള ഇത്തവണത്തെ താരലേലം ഡിസംബർ 19ന് കൊൽക്കത്തയിൽ നടക്കും. 73 ഇന്ത്യൻ താരങ്ങളും 29 വിദേശ താരങ്ങളും ഉൾപ്പെടെ ആകെ 102 താരങ്ങളെക്കൂടി ലേലത്തിൽ എല്ലാ ടീമുകൾക്കുമായി വിളിച്ചെടുക്കാം. ഏറ്റവും കൂടുതൽ താരങ്ങളെ എടുക്കാൻ അവകാശമുള്ളത് വിരാട് കോലിയുടെ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനാണ്. അവർക്ക് ഇനിയും 12 താരങ്ങളെ സ്വന്തമാക്കാം. അതിൽ ആറ് വിദേശ താരങ്ങളെയും എടുക്കാം. ചെന്നൈ സൂപ്പർ കിങ്‌സിന് ഇനി അഞ്ചു താരങ്ങളെയേ ടീമിലെടുക്കാനാകൂ. അതിൽ രണ്ടു വിദേശ താരങ്ങളെ മാത്രമേ പറ്റൂ.

അഞ്ചു താരങ്ങളെ മാത്രം ഒഴിവാക്കിയ സൺറൈസേഴ്‌സ് ഹൈദരാബാദും ആറു പേരെ ഒഴിവാക്കിയ ചെന്നൈ സൂപ്പർ കിങ്‌സുമാണ് പഴയ ടീമിൽ കൂടുതൽ വിശ്വാസമർപ്പിച്ചത്. കഴിഞ്ഞ സീസണിൽ ആരാധകരുടെ കയ്യടികൾക്കിടെ ടീമിലെടുത്ത വെറ്ററൻ താരം യുരാജ് സിങ്ങിനെ മുംബൈയും ദീർഘകാലമായി ടീമിൽ അംഗമായ റോബിൻ ഉത്തപ്പയെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ഒഴിവാക്കി. ഡേവിഡ് മില്ലറിനെ പഞ്ചാബും ക്രിസ് മോറിസിനെ ഡൽഹി ക്യാപിറ്റൽസും കൈവിട്ടു. പുതിയ ഐപിഎൽ സീസണിനു മുന്നോടിയായുള്ള താരലേലത്തിലേക്ക് ഏറ്റവും കൂടുതൽ പണം കൈവശമുള്ളത് കിങ്‌സ് ഇലവൻ പഞ്ചാബിന്റെ കൈവശമാണ്; 42.70 കോടി. ഏറ്റവും കുറവ് കൂടുതൽ താരങ്ങളെ നിലനിർത്തിയ മുംബൈ ഇന്ത്യൻസിന്റെ കൈവശമാണ്; 13.5 കോടി.

സഞ്ജുവിന് പുറമേ മലയാളി താരങ്ങളിൽ സന്ദീപ് വാരിയരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ബേസിൽ തമ്പിയെ സൺറൈസേഴ്‌സും കെ.എം. ആസിഫിനെ ചെന്നൈയും ടീമിൽ നിലനിർത്തി. അതേസമയം, രാജസ്ഥാൻ ടീമിൽ അംഗമായിരുന്ന എസ്. മിഥുനെ ഒഴിവാക്കി. ഡൽഹി ടീമിൽനിന്ന് ജലജ് സക്‌സേനയെയും റിലീസ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP