Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാനസിക പ്രശ്‌നങ്ങളുണ്ട് എന്ന് പറഞ്ഞ് ക്ലിനിക്കിനുള്ളിലാക്കിയ സഹോദരിയും ഭർത്താവും തന്നെ പുറത്തുപോകാൻ അനുവദിക്കുന്നില്ല; കാണാനില്ലെന്ന പരാതിക്ക് പിന്നിൽ ഗൂഢാലോചന; സുചിത്ര കാർത്തികിനെ കാണാനില്ലെന്ന് പരാതി നൽകിയ സഹോദരി സുനിതക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മാധ്യമങ്ങൾക്ക് മുന്നിലെത്തി ഗായിക

മാനസിക പ്രശ്‌നങ്ങളുണ്ട് എന്ന് പറഞ്ഞ് ക്ലിനിക്കിനുള്ളിലാക്കിയ സഹോദരിയും ഭർത്താവും തന്നെ പുറത്തുപോകാൻ അനുവദിക്കുന്നില്ല; കാണാനില്ലെന്ന പരാതിക്ക് പിന്നിൽ ഗൂഢാലോചന; സുചിത്ര കാർത്തികിനെ കാണാനില്ലെന്ന് പരാതി നൽകിയ സഹോദരി സുനിതക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മാധ്യമങ്ങൾക്ക് മുന്നിലെത്തി ഗായിക

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ഗായികയും റേഡിയോ ജോക്കിയുമായ സുചിത്ര കാർത്തികിനെ കാണാനില്ലെന്ന് പറഞ്ഞ് സഹോദരി സുനിത പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ സഹോദരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സുചിത്ര രംഗത്തെത്തി. തന്നെ കാണാനില്ലെന്ന പരാതി അടിസ്ഥാന രഹിതമാണെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സുചിത്ര മാധ്യമങ്ങളോട് പറഞ്ഞു. സുചിത്ര കടുത്ത മാനസിക സംഘർഷത്തിലാണെന്നും തിങ്കളാഴ്ച മുതൽ അവരെ കാണാനില്ലെന്നും കാട്ടിയാണ് സുനിത പൊലീസിൽ പരാതി നൽകിയിരുന്നത്. സംഭവം വലിയ ചർച്ചയായതോടെ സുനിതയ്ക്കെതിരേ രംഗത്ത് വന്നിരിക്കുകയാണ് സുചിത്ര

താൻ എവിടെയും പോയിട്ടില്ലെന്ന് വ്യക്തമാക്കിയ സുചിത്ര പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി മാധ്യമങ്ങളോട് പറഞ്ഞു. ഞാൻ എവിടെയും പോയിട്ടില്ല. എന്നെ കാണാനില്ല എന്ന പരാതി അടിസ്ഥാനരഹിതമാണ്. മാനസിക പ്രശ്നമുണ്ടെന്ന് പറഞ്ഞ് അവർ എന്നെ അണ്ണാ നഗറിലെ ഒരു ക്ലിനിക്കിൽ കൊണ്ടുവിട്ടു. ക്ലിനിക്കിന്റെ പുറത്ത് സഹോദരിയും ഭർത്താവും കാത്ത് നിൽക്കുകയായിരുന്നു. അവർ എന്നെ പുറത്ത് പോകാൻ പോലും അനുവദിച്ചില്ല എന്നും സുചിത്ര പറഞ്ഞു.

ഗായിക, റേഡിയോ ജോക്കി എന്നീ നിലകളിൽ ശ്രദ്ധ നേടിയ സുചിത്ര കാർത്തിക് 2017-ൽ തമിഴ് സിനിമയിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. സുചി ലീക്ക്സ് എന്ന ഹാഷ് ടാഗോടെ സുചിത്രയുടെ ട്വിറ്റർ അക്കൗണ്ടിൽനിന്ന് സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയത് വലിയ വിവാദമായിരുന്നു. നടൻ ധനുഷിനെതിരെയുള്ള ഒരു ട്വീറ്റിലൂടെയാണ് സുചിത്ര വിവാദ നായികയാകുന്നത്. ചെന്നൈയിൽ ഒരു വിരുന്നിൽ പങ്കെടുക്കവെ ധനുഷിനൊപ്പം വന്ന ഒരാൾ തന്നെ ഉപദ്രവിച്ചുവെന്നും ധനുഷിന്റെ യഥാർഥ മുഖം ലോകത്തിന് മുൻപ് തുറന്നു കാട്ടുമെന്നും സുചിത്ര വെല്ലുവിളിച്ചിരുന്നു.

തുടർന്ന് സുചിത്രയുടെ അക്കൗണ്ടിൽനിന്ന് പല താരങ്ങളുടെയും സ്വകാര്യ ചിത്രങ്ങൾ പുറത്ത് വന്നു. ആൻഡ്രിയ, അനിരുദ്ധ്, ഹൻസിക, തൃഷ, ചിന്മയി ശ്രീപാദ എന്നിവരുടെ ചിത്രങ്ങളാണ് ട്വിറ്ററിൽ പ്രചരിച്ചത്. സംഭവം വിവാദമായതോടെ തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തുവെന്നാണ് സുചിത്ര പറഞ്ഞത്. ഔദ്യോഗിക അക്കൗണ് മരവിപ്പിക്കുകയും ചെയ്തു. എന്നാൽ സുചിത്രയുടെ മാനസികാവസ്ഥ ശരിയല്ലെന്ന് ഭർത്താവ് കാർത്തിക് മാധ്യമങ്ങളോട് പറഞ്ഞു.

പിന്നീട് സുചി ലീക്ക്‌സ് എന്ന പേരിൽ അനവധി അക്കൗണ്ടുകളാണ് ട്വിറ്ററിൽ മുളച്ചു പൊന്തി. പ്രശസ്തരുടെ സ്വകാര്യ ദൃശ്യങ്ങൾ ഈ അക്കൗണ്ടുകൾ വഴി വ്യാപകമായി പ്രചരിച്ചു. സുചിത്രയുടെ അക്കൗണ്ടിന് എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല. ഇത് സംബന്ധിച്ച് സുചിത്ര സൈബർ സെല്ലിൽ പരാതി നൽകിയെന്ന് കാർത്തിക് പറഞ്ഞുവെങ്കിലും ഇപ്പോഴും ദുരൂഹത തുടരുകയാണ്.

സുചിത്രയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും അവർ വലിയ മാനസിക സംഘർഷം അനുഭവിക്കുകയാണെന്നും വ്യക്തമാക്കി ഭർത്താവ് കാർത്തിക് രംഗത്ത് വന്നുവെങ്കിലും ദുരൂഹതകൾ ഇതുവരെ മാറിയിട്ടില്ല. 2017-ലെ ആ സംഭവത്തിന് ശേഷം സുചിത്ര സിനിമയിലോ സാമൂഹിക മാധ്യമങ്ങളിലോ സജീവമല്ല. അതിനിടയിലാണ് സഹോദരിയുടെ പരാതിയും അതിനെതിരെ സുചിത്രയുടെ ആരോപണവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP