Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റിയാദിലെ കിങ് സൗദി സ്‌റ്റേഡിയത്തിൽ ആയിരക്കണക്കിന് മലയാളി ആരാധകരെ സാക്ഷികളാക്കി മെസിയെടുത്തത് തകർപ്പൻ ഗോൾ; സസ്‌പെൻഷൻ കഴിഞ്ഞെത്തിയ ആദ്യ മത്സരത്തിലെ സൂപ്പർ ഗോളിന്റെ ബലത്തിൽ ബ്രസീലിനെതിരെ അർജന്റീനയുടെ വിജയം: മലബാറിലെ ഫുട്‌ബോൾ ആരാധകർക്ക് ആവേശമായ ഒരു ബ്രസീൽ അർജന്റീനിയൻ പോരിന്റെ കഥ

റിയാദിലെ കിങ് സൗദി സ്‌റ്റേഡിയത്തിൽ ആയിരക്കണക്കിന് മലയാളി ആരാധകരെ സാക്ഷികളാക്കി മെസിയെടുത്തത് തകർപ്പൻ ഗോൾ; സസ്‌പെൻഷൻ കഴിഞ്ഞെത്തിയ ആദ്യ മത്സരത്തിലെ സൂപ്പർ ഗോളിന്റെ ബലത്തിൽ ബ്രസീലിനെതിരെ അർജന്റീനയുടെ വിജയം: മലബാറിലെ ഫുട്‌ബോൾ ആരാധകർക്ക് ആവേശമായ ഒരു ബ്രസീൽ അർജന്റീനിയൻ പോരിന്റെ കഥ

സ്വന്തം ലേഖകൻ

റിയാദ്: മലയാളികളുടെ എക്കാലത്തേയും ആവേശമാണ് ഫുട്‌ബോൾ മത്സരം. അത് അർജന്റീനയും ബ്രസീലും തമ്മിലാണെങ്കിൽ പിന്നെ പറയുകയും വേണ്ട. ഇരു ടീമുകളും തമ്മിലുള്ള മത്സരം ഉള്ളപ്പോഴെല്ലാം സൗഹൃദ വലയങ്ങൾ ചേരി തിരിഞ്ഞ് തങ്ങളുടെ ടീമനിന് ജയ് വിളിക്കുന്ന കാഴ്ച ഗ്രാമങ്ങളിൽ പോലും കാണാം. പ്രത്യേകിച്ച് മലബാർ മേഖലകളിലാണ് ഇരു ടീമുകൾക്കും ആരാധകർ കൂടുതലുള്ളത്. എന്നാൽ ഇന്നലെ ഗൾഫ് മലയാളികൾക്ക് തങ്ങളുടെ പ്രിയ ടീമുകളുടെ മത്സരം കാണാനുള്ള സുവർണ്ണാവസരവും ലഭിച്ചു.

റിയാദിലെ കിങ് സൗദി സ്‌റ്റേഡിയത്തിൽ അർജന്റീനയും ബ്രസീലും തമന്മിൽ നടന്ന സൗഹൃദ മത്സരം കാണാൻ ആയിരക്കണക്കിന് മലയാളി ആരാധകരാണ് എത്തിയത്. മത്സരത്തിൽ ബ്രസീലിനെ തോപ്പിച്ച് അർജന്റീന മുന്നിലെത്തി. സ്‌റ്റേഡിയത്തിൽ തടിച്ചു കൂിയ മലയാളി ആരാധകരെ സാക്ഷികളാക്കി അർജന്റീനയുടെ സൂപ്പർ താരം മെസ്സിയെടുത്ത തകർപ്പൻ ഗോളാണ് അർജന്റീനയെ വിജയത്തിലെത്തിച്ചത്.

മെസ്സിയെടുത്ത പെനാൽറ്റി കിക്ക് ബ്രസീൽ ഗോൾ കീപ്പർ അലിസ്സൻ തട്ടിയകറ്റിയെങ്കിലും രക്ഷയുണ്ടായില്ല. പന്ത് മെസ്സിയുടെ കാലിലേക്ക് തന്നെവന്നു, ഇത് മെസ്സി ഗോളാക്കി മാറ്റുകയും ചെയ്തു. ഇതോടെ മലയാളികൾ അടക്കമുള്ള ആരാധകർ ആവേശത്തോടെ കൂക്കി വിളിച്ചു. 10-ാം മനിറ്റിൽ ബ്രസീലിനും ലഭിച്ചിരുന്ന ഒരു പെനാൽറ്റി. എന്നാലൽ ഗാബ്രിയേൽ ജീസസ് അത് പുറത്തേക്കടിച്ചു.

റിയാദിലെ കിങ് സൗദ് സ്റ്റേഡിയത്തിലാണ് മത്സരം. വിലക്കിന് ശേഷം മെസ്സി കളിക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരമാണിത്. നിലവിൽ മത്സരത്തിന്റെ പകുതി സമയം പിന്നിട്ടിരിക്കുകയാണ്.

കോപ്പ അമേരിക്ക ഫുട്‌ബോൾ വിജയികളായ ബ്രസീൽ സൂപ്പർ താരം നെയ്മറില്ലാതെയാണ് ഇറങ്ങിയത്. അവസാനം കളിച്ച നാല് സൗഹൃദമത്സരങ്ങളിൽ മൂന്ന് സമനിലയും ഒരു തോൽവിയുമാണ് ഫലം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP