Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയതോടെ മുണ്ടുമുറുക്കിയുടുത്തേ മതിയാവൂ; അത്യാവശ്യ ചെലവുകൾക്ക് ഒഴികെ ഒരു ബില്ലും പാസാക്കരുതെന്ന് ധനവകുപ്പ്; തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകൾക്കും നിയന്ത്രണം ബാധകം; ദൈനംദിന ചെലവുകൾക്കുള്ള പണവും ചുരുക്കി ഉപയോഗിക്കണം; സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി ധനവകുപ്പിന്റെ ഉത്തരവ്; നിയന്ത്രണം സർക്കാർ പദ്ധതി നടത്തിപ്പിനെ ഗുരുതരമായി ബാധിക്കും; പണത്തിനുള്ള ഞെരുക്കം നികുതി വരുമാനം കുറഞ്ഞതടക്കം ഗുരുതര പ്രശ്‌നങ്ങളുടെ ബാക്കിപത്രം

സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയതോടെ മുണ്ടുമുറുക്കിയുടുത്തേ മതിയാവൂ; അത്യാവശ്യ ചെലവുകൾക്ക് ഒഴികെ ഒരു ബില്ലും പാസാക്കരുതെന്ന് ധനവകുപ്പ്; തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകൾക്കും നിയന്ത്രണം ബാധകം; ദൈനംദിന ചെലവുകൾക്കുള്ള പണവും ചുരുക്കി ഉപയോഗിക്കണം; സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി ധനവകുപ്പിന്റെ ഉത്തരവ്; നിയന്ത്രണം സർക്കാർ പദ്ധതി നടത്തിപ്പിനെ ഗുരുതരമായി ബാധിക്കും; പണത്തിനുള്ള ഞെരുക്കം നികുതി വരുമാനം കുറഞ്ഞതടക്കം ഗുരുതര പ്രശ്‌നങ്ങളുടെ ബാക്കിപത്രം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതോടെ ധനവകുപ്പ് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി. അത്യാവശ്യ ചെലവുകൾക്ക് ഒഴികെയുള്ള ഒരു ബില്ലുകളും പാസാക്കരുതെന്ന് ധനവകുപ്പ് ട്രഷറിക്ക് നിർദ്ദേശം നൽകി. തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകൾക്കും നിയന്ത്രണം ബാധകമാണ്. ഇതോടെ വിവിധ സർക്കാർ പദ്ധതികൾ ഉൾപ്പടെ തടസപ്പെടുമെന്നാണ് ആശങ്ക. അത്യാവശ്യമുള്ള 31 ഇനങ്ങൾ ഒഴികെയുള്ള എല്ലാ പേയ്‌മെന്റുകളും പാടില്ലെന്നാണ് നിർദ്ദേശം.

ദൈനംദിന പ്രവർത്തനങ്ങൾക്കുള്ള പണത്തിനും നിയന്ത്രണമുണ്ട്. സർക്കാരിന്റെ കാലത്ത് ഇതുവരെ എത്ര കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായാലും അഞ്ചു ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾക്ക് മാത്രമേ ധനവകുപ്പിന് അനുമതി വേണമെന്ന നിബന്ധന വച്ചിരുന്നുള്ളു.എന്നാൽ, ഇത്തവണ പരിധിയില്ലാത്ത നിയന്ത്രമാണ് കെണ്ടുവന്നിരിക്കുന്നത്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് നിയന്ത്രണമെന്ന് ധനവകുപ്പ് വ്യക്തമാക്കി.

സാമ്പത്തിക മാന്ദ്യം കേരളത്തിൽ പിടിമുറുക്കുകയാണെന്നാണ് ട്രഷറി നിയന്ത്രണം വ്യക്തമാക്കുന്നത്. മദ്യം, പെട്രോൾ, ഡീസൽ എന്നിവയിൽനിന്നുള്ള നികുതിവരുമാനം മുൻവർഷത്തെ അപേക്ഷിച്ച് ഈ വർഷം 740 കോടി യിലേറെ കുറവ് രേഖപ്പെടുത്തി. ഏപ്രിൽമുതൽ സെപ്റ്റംബർവരെ ആറുമാസം സംസ്ഥാനത്തെ വാണിജ്യനികുതിവരുമാന വളർച്ച നാമമാത്രമാണ്. 20 ശതമാനം വളർച്ച ലക്ഷ്യമിട്ട് ആസൂത്രണംചെയ്ത ചെലവുകളാകട്ടെ നിയന്ത്രിക്കാനാവുന്നില്ല. ദൈനംദിന ചെലവുകൾക്ക് റിസർവ് ബാങ്കിൽനിന്ന് മുൻകൂറായി പണമെടുക്കേണ്ട സ്ഥിതിയാണ്. ഈയിടെ പലഘട്ടത്തിലും ട്രഷറി ഓവർ ഡ്രാഫ്റ്റിലുമായി. പതിവ് ചെലവുകൾക്കുപുറമേ 1994-ലെടുത്ത ഒരു വായ്പയുടെ മുതൽ ഇനത്തിൽ 2200 കോടി അടയ്‌ക്കേണ്ടിവന്നതാണ് പ്രതിസന്ധിയുണ്ടാക്കിയതെന്നും സൂചനയുണ്ട്.

പണത്തിന് ഞെരുക്കമുള്ളപ്പോൾ ദൈനംദിനപ്രവർത്തനങ്ങൾക്ക് 'വെയ്സ് ആൻഡ് മീൻസ് അഡ്വാൻസ്' എന്നനിലയിൽ റിസർവ് ബാങ്കിൽനിന്ന് മുൻകൂറായി 1500 കോടിരൂപവരെ എടുക്കാനാകും. ഇതിൽക്കൂടുതലെടുത്താൽ ഓവർ ഡ്രാഫ്റ്റാവും. മുൻകൂറായി എടുത്ത മൊത്തം തുക 14 ദിവസത്തിനകം അടച്ചില്ലെങ്കിൽ ട്രഷറി സ്തംഭിക്കും. എന്നാൽ, പരമാവധി അഞ്ചുദിവസത്തിനകം ഓവർ ഡ്രാഫ്റ്റ് ഒഴിവാക്കാൻ കഴിയുന്നതിനാൽ ട്രഷറി സ്തംഭിക്കുന്ന സാഹചര്യമില്ല.

രാജ്യത്താകെയുള്ള മാന്ദ്യം, ജി.എസ്.ടി.യിലെ പ്രശ്‌നങ്ങളുമാണ് സ്ഥിതി രൂക്ഷമാക്കിയത്. . ജി.എസ്.ടി.യിൽനിന്ന് ഇപ്പോൾ മാസം ശരാശരി 1600 കോടിരൂപയാണ് കേരളത്തിന് കിട്ടുന്നത്. കിട്ടേണ്ടതിലും 500 കോടിയെങ്കിലും കുറവ്. ശമ്പളവും പെൻഷനും പലിശച്ചെലവും റവന്യൂവരുമാനത്തിന്റെ ഭൂരിഭാഗവും ചേർത്തിക്കളയുന്നു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ ഉൾപ്പെടെ 18,000 പുതിയ തസ്തികകൾ സൃഷ്ടിച്ചതും പ്രതിസന്ധി ംകൂട്ടി. കഴിഞ്ഞ സർക്കാർ സൃഷ്ടിച്ച തസ്തികകൾക്ക് അംഗീകാരം നൽകിയത് ഉൾപ്പെടെയാണിത്. പദ്ധതിച്ചെലവും അനാവശ്യചെലവും മാത്രമാണ് സർക്കാരിന് നിയന്ത്രിക്കാനാവുന്നത്. എന്നാൽ, അനാവശ്യചെലവുകൾ കാര്യമായി നിയന്ത്രിക്കാൻ ഈ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ട്രഷറിയിൽ മുൻകാലത്തുണ്ടായിരുന്ന നിക്ഷേപങ്ങളും മറ്റും വായ്പയായി കണക്കാക്കി സംസ്ഥാനത്തിന്റെ വായ്പപരിധിയിൽ ഈ വർഷം കേന്ദ്രം കുറവുവരുത്തിയതും തിരിച്ചടിയായി. 6000 കോടിരൂപയുടെ കുറവാണ് കേരളം നേരിടുന്നത്. പുനർനിർമ്മാണത്തിന് കേരളം ലോകബാങ്കുപോലുള്ള ഏജൻസികളിൽനിന്നെടുക്കുന്ന വായ്പകളും ഈ പരിധിയിൽ ഉൾപ്പെടുത്തിയാൽ പൊതുആവശ്യങ്ങൾക്ക് വായ്പയെടുക്കാനാവാതെ വരും.

നേരത്തെ മാർച്ചിലും സർക്കാർ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. രണ്ടായിരത്തിലെ പ്രതിസന്ധി ഘട്ടത്തിനു തുല്യമാണ് നിലവിലെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി. ട്രഷറി പൂട്ടേണ്ട ഗുരുതര സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP