Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചികിത്സയെന്ന വ്യാജേന യുവതിയെ മൂന്ന് ദിവസത്തോളം മുറിയിൽ പൂട്ടിയിട്ടും കെട്ടിയിട്ട് പട്ടിണിക്കിട്ടും വടികൊണ്ട് അടിച്ചും പരുക്കേൽപിച്ചു; മന്ത്രവാദം നടത്തി മാനസികപ്രശ്നങ്ങളും അസുഖങ്ങളും മാറ്റാമെന്ന് പറഞ്ഞ് വ്യാജചികിത്സ നടത്തിയ പ്രതി പിടിയിൽ; അറസ്റ്റിലായത് പാലക്കാട്ടുകാരൻ അബ്ദുൾ കരീം

ചികിത്സയെന്ന വ്യാജേന യുവതിയെ മൂന്ന് ദിവസത്തോളം മുറിയിൽ പൂട്ടിയിട്ടും കെട്ടിയിട്ട് പട്ടിണിക്കിട്ടും വടികൊണ്ട് അടിച്ചും പരുക്കേൽപിച്ചു; മന്ത്രവാദം നടത്തി മാനസികപ്രശ്നങ്ങളും അസുഖങ്ങളും മാറ്റാമെന്ന് പറഞ്ഞ് വ്യാജചികിത്സ നടത്തിയ പ്രതി പിടിയിൽ; അറസ്റ്റിലായത്  പാലക്കാട്ടുകാരൻ അബ്ദുൾ കരീം

ജംഷാദ് മലപ്പുറം

മലപ്പുറം: ചികിത്സയെന്ന് പറഞ്ഞ് യുവതിയെ മൂന്ന് ദിവസത്തോളം മുറിയിൽ പൂട്ടിയിട്ടും കെട്ടിയിട്ട് പട്ടിണിക്കിട്ടും വടികൊണ്ട് അടിച്ചും പരുക്കേൽപിച്ചു. മന്ത്രവാദം നടത്തി മാനസികപ്രശ്നങ്ങളും അസുഖങ്ങളും മാറ്റാമെന്ന് പറഞ്ഞ് വ്യാജ ചികിത്സനടത്തിയ പ്രതി പിടിയിൽ.അറസ്റ്റിലായത് പാലക്കാട്ടുകാരൻ അബ്ദുൾ കരീം. മന്ത്രവാദം നടത്തി മാനസികപ്രശ്നങ്ങളും അസുഖങ്ങളും മാറ്റാമെന്ന് പറഞ്ഞ് വ്യാജ ചികിത്സനടത്തിയെന്ന കേസിലാണ് സിദ്ധനെ പൊലീസ് അറസ്റ്റ് ചെയ്തത്.

പാലക്കാട് പുതുനഗരം സ്വദേശി പുല്ലൂർശങ്ങാട്ടിൽ അബ്ദുൾ കരീം (39) നെയാണ് ജില്ലാപൊലീസ് മേധാവി യു.അബ്ദുൾ കരീമിനു ലഭിച്ച പരാതി യുടെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ എസ് പി രീഷ്മ രമേശൻ അറസ്റ്റ് ചെയ്തത്. മന്ത്രവാദം നടത്തി മാനസികപ്രശ്നങ്ങളും മാറാരോഗങ്ങളും മാറ്റാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കരുവാരക്കുണ്ട് തുവ്വൂർ സ്വദേശിയുടെ ഭാര്യയെ മൂന്ന് ദിവസത്തോളം മുറിയിൽ പൂട്ടിയിട്ടും കെട്ടിയിട്ട് പട്ടിണിക്കിട്ടും വടികൊണ്ട് അടിച്ചും മറ്റും പരിക്കേൽപ്പിച്ചതിന് ഭർത്താവ് മലപ്പുറം ജില്ലാപൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പെരിന്തൽമണ്ണ എസ് പി യുടെ നേതൃത്വത്തിലുള്ള സംഘം അഗളിയിൽ നിന്നും പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിനെ തുടർന്ന് ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാൾ വിവിധ സ്ഥലങ്ങളിൽ താമസിച്ച് മന്ത്രവാദവും ചികിൽസയും നടത്തിവരികയായിരുന്നു പെരിന്തൽമണ്ണ എ എസ് പി രീഷ്മ രമേശന്റെ നേതൃത്വത്തിൽ കരുവാരകുണ്ട് എസ് ഐ പി.വിഷ്ണു, അന്വേഷണ സംഘത്തിലെ സി.പി മുരളീധരൻ ,എൻ.ടി.കൃഷ്ണകുമാർ ,എം.മനോജ്കുമാർ ,ഉല്ലാസ് കെ.എസ് ,ആസിഫ് അലി,എസ് പി സതീഷ്‌കുമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP