Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിദേശ ധനസഹായം സ്വീകരിച്ചതിൽ ഉൾപ്പെടെ നിയമലംഘനങ്ങൾ; ആംനസ്റ്റി ഇന്റർനാഷണലിന്റെ ഇന്ത്യൻ ആസ്ഥാനത്ത് സിബിഐ റെയ്ഡ്

വിദേശ ധനസഹായം സ്വീകരിച്ചതിൽ ഉൾപ്പെടെ നിയമലംഘനങ്ങൾ; ആംനസ്റ്റി ഇന്റർനാഷണലിന്റെ ഇന്ത്യൻ ആസ്ഥാനത്ത് സിബിഐ റെയ്ഡ്

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: വിദേശ ധനസഹായം സ്വീകരിച്ചതിൽ ഉൾപ്പെടെ നിയമലംഘനങ്ങൾ നടത്തി എന്നാരോപിച്ച് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയുടെ ആസ്ഥാനമായ ബെംഗളൂരുവിലെ ഓഫീസിൽ സിബിഐ റെയ്ഡ്. സമാന ആരോപണത്തിൽ ഒരു വർഷം മുമ്പ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇവിടെ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ഇപ്പോൾ സിബിഐ റെയ്ഡ്. ലഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിൽ ഒരു ഫ്ലോട്ടിങ് വാണിജ്യ സ്ഥാപനം ആരംഭിച്ചതായും ഇതിലൂടെ 36 കോടി രൂപയുടെ വിദേശ സഹായം ലഭിച്ചതായും എൻഫോഴ്സ്മെന്റ് ഡറക്ടറേറ്റ് ആരോപിച്ചിരുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആംനസ്റ്റി ഇന്റർനാഷണൽ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു. വിദേശപണ നിക്ഷേപ മാനദണ്ഡങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ടാണ് റെയ്ഡെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP