Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആ ബാഗിനുള്ളിൽ ഒരു യുവാവിന്റെ ജീവിതമാണ്; വിഷ്ണുപ്രസാദിന്റെ സർട്ടിഫിക്കറ്റുകൾ അടങ്ങിയ ബാഗ് തേടി സോഷ്യൽ മീഡിയയും

ആ ബാഗിനുള്ളിൽ ഒരു യുവാവിന്റെ ജീവിതമാണ്; വിഷ്ണുപ്രസാദിന്റെ സർട്ടിഫിക്കറ്റുകൾ അടങ്ങിയ ബാഗ് തേടി സോഷ്യൽ മീഡിയയും

മറുനാടൻ ഡെസ്‌ക്‌

ജർമ്മനിയിൽ കപ്പൽ കമ്പനിയിൽ ജോലി കിട്ടിയിട്ടും സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും അടങ്ങുന്ന ബാഗ് നഷ്ടമായതിന്റെ പേരിൽ ജീവിതം വഴിമുട്ടിയ ചെറുപ്പക്കാരനായി സോഷ്യൽ മീഡിയ കൈകോർക്കുന്നു. ഗൂഡല്ലൂർ സ്വദേശിയായ വിഷ്ണു പ്രസാദിന്റെ തിരിച്ചറിയൽ രേഖകളും സർട്ടിഫിക്കറ്റുകളും എക്‌സപീരിയൻസ് സർട്ടിഫിക്കറ്റുകളും പഴ്സും കണ്ടെത്താൻ സഹായിക്കണം എന്നാവശ്യപ്പെട്ടുള്ള സന്ദേശങ്ങൾ ഗ്രൂപ്പുകളിലും സൗഹൃദ കൂട്ടായ്മകളിലും ഷെയർ ചെയ്യപ്പെടുകയാണ്. നടൻ സണ്ണി വെയ്ൻ ഉൾപ്പെടെ നിരവധി പേർ വിഷ്ണു പ്രസാദിന്റെ ബാഗ് കണ്ടെത്തുന്നതിനായി അഭ്യർത്ഥനയുമായി രംഗത്തെത്തി.

ജർമനിയിൽ കപ്പൽ കമ്പനിയിലാണ് വിഷ്ണുവിന് ജോലി ശരിയായിരിക്കുന്നത്. എന്നാൽ ഇവിടെ ജോലിക്ക് കയറാൻ യോഗ്യത സർട്ടിഫിക്കറ്റും പാസ്പോർട്ടും തിരിച്ചറിയിൽ രേഖകളും സമർപ്പിക്കേണ്ടതുണ്ട്. ഇവയാണ് വിഷ്ണുവിന് നഷ്ടമായിരിക്കുന്നത്. കഴിഞ്ഞ 10നാണ് റെയിൽവേ സ്റ്റേഷനിൽ വെച്ച് ബാഗ് മോഷണം പോയത്. അന്നു മുതൽ മാലിന്യവീപ്പകളിലും റോഡിനും റെയിൽവേ പാളങ്ങൾക്കും വശങ്ങളിലുള്ള പൊന്തക്കാടുകളിലുമെല്ലാം തിരഞ്ഞുകൊണ്ടിരിക്കുകയാണ് ഈ യുവാവ്.

ജർമനിയിൽ നിയമനം നേടുന്നതുവരെ വീട്ടുചെലവിനുള്ള പണം കണ്ടെത്താൻ തൃശൂരിലെ സ്വകാര്യ ഹോട്ടലിൽ ജോലിക്കെത്തിയതായിരുന്നു വിഷ്ണു. 10 ന് രാവിലെ 10.15 ന് റെയിൽവേ സ്റ്റേഷനിൽ എത്തിയ വിഷ്ണു വിശ്രമമുറിയിൽ കയറി. അവിടെയെത്തി മിനിറ്റുകൾക്കകമാണ് ബാഗ് നഷ്ടപ്പെട്ടത്. സ്റ്റേഷൻ മുഴുവൻ തിരഞ്ഞ ശേഷം പൊലീസിനെ സമീപിച്ചെങ്കിലും മോഷ്ടാവിനെ കണ്ടുപിടിക്കാനായില്ല. സിസിടിവി ക്യാമറകൾ പരിശോധിക്കാൻ നോക്കിയപ്പോൾ സ്റ്റേഷനിലെ പല ക്യാമറകളും പ്രവർത്തനക്ഷമമല്ലെന്ന് കണ്ടെത്തി. സ്റ്റേഷനിലെ ഫുഡ് കോർണറിനു സമീപമുള്ള പ്രവർത്തനക്ഷമമായ സിസിടിവിയുടെ ദൃശ്യങ്ങൾ പരിശോധിക്കാൻ അനുമതി തേടിയിട്ടുണ്ട്. വിഷ്ണുവിന്റെ ബാഗിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ നിങ്ങൾക്കും വിവരം അറിയിക്കാം. അറിയിക്കേണ്ട നമ്പർ 8903067133.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP