Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശബരിമലയിലേക്കു യുവതികൾ വന്നാൽ തടയും; കഴിഞ്ഞ തവണ യുവതികൾ എത്തുമെന്ന് ഭീഷണിയുണ്ടായപ്പോൾ 240 പേരെയാണ് തടയാനായി താൻ കൊണ്ടുവന്നത്; ക്രിസ്ത്യാനിയും മുസ്ലിമും എല്ലാം ഉണ്ടായിരുന്നു അതിൽ; ശ്രീധരൻ പിള്ള അന്നു പത്തനംതിട്ടയിൽ നിന്നതേയുള്ളൂ; കെ സുരേന്ദ്രൻ വന്നതിനു ശേഷമാണ് സമരം ശക്തി പ്രാപിച്ചതും; ശബരിമല വിധിയിൽ പി സി ജോർജ്ജിന് പറയാനുള്ളത്

ശബരിമലയിലേക്കു യുവതികൾ വന്നാൽ തടയും; കഴിഞ്ഞ തവണ യുവതികൾ എത്തുമെന്ന് ഭീഷണിയുണ്ടായപ്പോൾ 240 പേരെയാണ് തടയാനായി താൻ കൊണ്ടുവന്നത്; ക്രിസ്ത്യാനിയും മുസ്ലിമും എല്ലാം ഉണ്ടായിരുന്നു അതിൽ; ശ്രീധരൻ പിള്ള അന്നു പത്തനംതിട്ടയിൽ നിന്നതേയുള്ളൂ; കെ സുരേന്ദ്രൻ വന്നതിനു ശേഷമാണ് സമരം ശക്തി പ്രാപിച്ചതും; ശബരിമല വിധിയിൽ പി സി ജോർജ്ജിന് പറയാനുള്ളത്

സ്വന്തം ലേഖകൻ

പത്തനംതിട്ട: ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാനുള്ള കോടതി വിധിക്കെതിരായ നിലപാട് സ്വീകരിച്ച രാഷ്ട്രീയ നേതാവാണ് പി സി ജോർജ്ജ്. വീണ്ടുമൊരു മണ്ഡലകാലം വരുമ്പോൾ പി സി ജോർജ്ജ് ശബരിമലയിൽ യുവതികളെ കയറ്റരുതെന്ന വാദവുമായി വീണ്ടും രംഗത്തെത്തി. യുവതികൾ ശബരിമലയിലേക്കു വന്നാൽ തടയുമെന്ന് പിസി ജോർജ് എംഎൽഎ വ്യക്തമാക്കി. ഒരു രാഷ്ട്രീയ പാർട്ടിക്കും ഒപ്പമായിരിക്കില്ല തന്റെ പ്രതിഷേധമെന്നും പിസി ജോർജ് പറഞ്ഞു.

ശബരിമല പുനപ്പരിശോധനാ ഹർജികളിലെ സുപ്രീം കോടതി വിധി സ്വാഗതാർഹമാണെന്ന് പിസി ജോർജ് അഭിപ്രായപ്പെട്ടു. വിശ്വാസം സംരക്ഷിക്കപ്പെടുന്ന ഉറപ്പ് ഇപ്പോൾ ഉണ്ടായിട്ടുണ്ട്. ശബരിമലയിൽ ഇനിയും സംഘർഷം ഉണ്ടാക്കരുത്. മുഖ്യമന്ത്രി പിണറായി വിജയന് ഇപ്പോൾ കുറച്ചു വിശ്വാസമൊക്കെ വന്നിട്ടുണ്ടെന്ന് പിസി ജോർജ് അഭിപ്രായപ്പെട്ടു. മഞ്ചേശ്വരം ഉപതെരഞ്ഞടുപ്പിലെ സ്ഥാനാർത്ഥി അതിന് ഉദാഹരണമാണ്.

കഴിഞ്ഞ തവണ ശബരിമലിൽ യുവതികൾ എത്തുമെന്ന് ഭീഷണിയുണ്ടായപ്പോൾ 240 പേരെയാണ് തടയാനായി താൻ കൊണ്ടുവന്നത്. ്ക്രിസ്ത്യാനിയും മുസ്ലിമും എല്ലാം ഉണ്ടായിരുന്നു അതിൽ. ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരൻ പിള്ള അന്നു പത്തനംതിട്ടയിൽ നിന്നതേയുള്ളൂ. കെ സുരേന്ദ്രൻ വന്നതിനു ശേഷമാണ് സമരം ശക്തി പ്രാപിച്ചതെന്നും പിസി ജോർജ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP