Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

12 മണിക്ക് തിരുവനന്തപുരത്ത് പരിപാടിയുള്ളതിനാൽ എത്താനാകില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്; ഹെലികോപ്ടർ ബുക്ക് ചെയ്ത് ഇടുക്കിയിൽ പിണറായിയെ എത്തിച്ച് സംഘാടകരുടെ അത്യുഗ്രൻ ഇടപെടൽ; ഹെലികോപ്ടർ വാടക നൽകിയതും സഹകരണ യൂണിയൻ; ഉദ്ഘാടന പ്രസംഗത്തിനിടെ രജിസ്‌ട്രേഷൻ കൗണ്ടറും തകർന്നു വീണു; അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടനം ചർച്ചയാകുമ്പോൾ

12 മണിക്ക് തിരുവനന്തപുരത്ത് പരിപാടിയുള്ളതിനാൽ എത്താനാകില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്; ഹെലികോപ്ടർ ബുക്ക് ചെയ്ത് ഇടുക്കിയിൽ പിണറായിയെ എത്തിച്ച് സംഘാടകരുടെ അത്യുഗ്രൻ ഇടപെടൽ; ഹെലികോപ്ടർ വാടക നൽകിയതും സഹകരണ യൂണിയൻ; ഉദ്ഘാടന പ്രസംഗത്തിനിടെ രജിസ്‌ട്രേഷൻ കൗണ്ടറും തകർന്നു വീണു; അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടനം ചർച്ചയാകുമ്പോൾ

സ്വന്തം ലേഖകൻ

ഇടുക്കി: അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ കൊണ്ടുവരാൻ സംഘാടക സമിതിക്ക് ചെലവായത് നാല് ലക്ഷം രൂപ. 14ാംതീയതി 12 മണിക്ക് തിരുവനന്തപുരത്ത് മറ്റൊരു പരിപാടിയുള്ളതിനാൽ കുറഞ്ഞ മണിക്കൂറുകൾക്കുള്ളിൽ ഇടുക്കിയിലേക്ക് എത്താൻ കഴിയില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് സംഘാടകരെ ദിവസങ്ങൾക്ക് മുമ്പ് തന്നെ അറിയിച്ചിരുന്നു. ഇതോടെയാണ് ഹെലികോപ്ടർ യാത്ര ഒരുങ്ങിയത്. തിരുവനന്തപുരത്ത് നിന്ന് കട്ടപ്പനയിലേക്ക് ഹെലികോപ്റ്ററിലാണ് മുഖ്യമന്ത്രി എത്തിയത്. ഇതിന്റെ ചാർജാണ് നാല് ലക്ഷം രൂപ. കോലിയക്കോട് കൃഷ്ണൻനായർ നയിക്കുന്ന സഹകരണ യൂണിയനാണ് മുഖ്യമന്ത്രിയെ ഹെലികോപ്ടറിൽ എത്തിച്ചത്.

സമയത്തിന് എത്താൻ കഴിയില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിച്ചതോട് യൂണിയൻ നേതാക്കളുമായി ആലോചിച്ച് മുഖ്യമന്ത്രിയെ ഹെലികോപ്റ്റർ മാർഗം കട്ടപ്പനയിലേക്ക് എത്തിക്കാൻ സംഘാടകർ തീരുമാനിച്ചു. കൂടാതെ 13ാംതീയതി തന്നെ എയർ ചാർജായ നാല് ലക്ഷം രൂപ മുൻകൂർ അടയ്ക്കുകയും ചെയ്തു. ജില്ലാ പൊലീസ് മേധാവി ടി നാരായണന്റെ നേതൃത്വത്തിലുള്ള 300 അംഗ സംഘമാണ് പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയ മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയത്. മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ സാഹചര്യത്തിൽ പ്രത്യേക കമാന്റോ സംഘവും പിണറായി വിജയനൊപ്പമുണ്ടായിരുന്നു.

ഇന്റലിജൻസിന്റെയും സ്‌പെഷൽ ബ്രാഞ്ചിന്റെയും പ്രത്യേക സംഘങ്ങൾ ദിവസങ്ങൾക്ക് മുമ്പേ വേദി നിരീക്ഷിച്ചു. എന്നിട്ടും ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പ്രസംഗിച്ചുകൊണ്ടിരിക്കെ രജിസ്ട്രേഷൻ കൗണ്ടർ തകർന്ന് വീണു. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഉദ്ഘാടന പ്രസംഗത്തിന് മുഖ്യമന്ത്രി എത്തിയപ്പോൾ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ അംഗങ്ങൾ തൊട്ടടുത്ത ഹാളിലേക്ക് കയറിയിരുന്നു. പിണറായി വിജയൻ സംസാരിക്കുന്നതിനിടെയാണ് കൗണ്ടർ പൂർണ്ണമായും നിലം പൊത്തിയത്.

അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന് എത്തിയ അംഗങ്ങളുടെ രജിസ്ട്രേഷൻ നടപടികൾ അദ്ദേഹം എത്തും മുൻപ് തന്നെ ഏറെക്കുറെ പൂർത്തിയായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP