Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മൂന്ന് മാസത്തെ വീട്ടുതടങ്ങലിന് ശേഷം നാഷണൺ കോൺഫ്രൻസ് നേതാവ് ഫാറുഖ് അബ്ദുള്ളയ്ക്കും കുടുംബത്തിനും പുറത്തിറങ്ങാൻ അനുമതി; പൊതുയോഗങ്ങളിലും പരിപാടികളും പങ്കെടുക്കരുതെന്ന് കർശന നിർദ്ദേശം; ഫാറൂഖിന്റെ വീട്ടുതടങ്കൽ കാശ്മീർ പ്രത്യേക പദവി റദ്ദ് ചെയ്തതിന്റെ മുന്നൊരുക്കമായി

മൂന്ന് മാസത്തെ വീട്ടുതടങ്ങലിന് ശേഷം നാഷണൺ കോൺഫ്രൻസ് നേതാവ് ഫാറുഖ് അബ്ദുള്ളയ്ക്കും കുടുംബത്തിനും പുറത്തിറങ്ങാൻ അനുമതി; പൊതുയോഗങ്ങളിലും പരിപാടികളും പങ്കെടുക്കരുതെന്ന് കർശന നിർദ്ദേശം; ഫാറൂഖിന്റെ വീട്ടുതടങ്കൽ കാശ്മീർ പ്രത്യേക പദവി റദ്ദ് ചെയ്തതിന്റെ മുന്നൊരുക്കമായി

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: പൊതു സംരക്ഷണ ആക്ട് ആനുസരിച്ച് വീട്ടുതടങ്കലിലാക്കിയ കാശ്മീർ നാഷണൽ കോൺഫ്രറൻസ് നേതാവ് ഫാറുഖ് അബ്ദുള്ളയ്ക്കും കുടുംബത്തിനും വിട്ടുതടങ്കിലിൽ നിന്ന് പുറത്തു കടക്കാൻ അനുമതി. കടുത്ത ഉപാധികളോടെയാണ് ശിക്ഷയിൽ ഇളവ് അനുവദിച്ചിരിക്കുന്നത്.

ഫാറുഖ് അബ്ദുള്ളയുടെ മുതിർന്ന സഹോദരി ഖാലിദ ഷാ, സഹോദരൻ ഷെയ്്ഖ് മുസ്തഫ കമാൽ, മരുമകൻ മുസാഫർ എന്നിവരെയാണ് മൂന്ന് മാസങ്ങൾക്ക് മുൻപ് പൊതു സംരക്ഷണ ആക്ട് പ്രകാരം വീട്ടുതടങ്കലിൽ പ്രവേശിപ്പിച്ചത്. കശ്മീർ പ്രത്യേക പദവിയുമായി ബന്ധപ്പെട്ടിട്ടുള്ള അക്രമങ്ങളിലും സർക്കാർ ഭാഗത്തു നിന്നുള്ള പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് നടപടി. ഉപാധികളോടെ പുറത്തേക്ക് പോകാം എങ്കിലും വൈകിട്ട് വീട്ടിൽ റിപ്പോർട്ട് ചെയ്യണമെന്ന നിർദേശമുണ്ട്.

പുറത്തുപോകാൻ നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും പൊതു സമ്മേളനങ്ങളിലോ മീറ്റിങ്ങുകളിലോ പങ്കെടുക്കുന്നതിന് കർശനമായ വിലക്കാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് മുസഫിർ പ്രതികരിക്കുന്നു. മൂന്ന് മാസത്തിന് ശേഷം പുറം ലോകത്തേക്ക് ഇറങ്ങാൻ മൂവർക്കും അനുമതി ലഭിച്ചപ്പോൾ ആദ്യം പോയത് ഗുപ്കർ റോഡിലെ ആന്റിയെ കാണാനാണ് പോകുന്നതെന്നാണ് മുസഫിർ വ്യക്തമാക്കിയത്.

ഇവർക്കെതിരെ ജമ്മുകാശ്മീർ ഭരണകൂടം വാക്കാലുള്ള നടപടിയിലായിരുന്നു വീട്ടുതടങ്കൽ ഏർപ്പെടുത്തിയിരുന്നത്. കഴിഞ്ഞ നവംബർ 5ന് ജമ്മുകാശ്മീർ ഹാക്കോടതിയിൽ ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കെ ഇത്തരത്തിൽ യാതൊരു അറസ്റ്റും അവിടെ നടന്നിട്ടില്ലെന്ന് ശ്രീനഗർ എസ്.എസ്‌പി വ്യക്തമാക്കിയത്.

കേന്ദ്രസർക്കാരാണ് ഫാറുഖ് അബ്ദുള്ളയ്‌ക്കെതിരെ പി.എസ്.എ പ്രകാരം കേസെടുത്ത് വീട്ടുതടങ്കലിലാക്കിയത്. ഫാറൂഖ് അബ്ദുള്ളയുടെ പ്രസംഗങ്ങളും നിലപാടുകളും പൊതുസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കശ്മീർ പൊലീസ് അറിയിച്ചതോടെയാണ് അദ്ദേഹത്തിനെതിരെ പി.എസ്.എ ചുമത്തി വീട്ടുതടങ്കലിലാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP