Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുസ്ലിം പള്ളികളിലെ സ്ത്രീപ്രവേശനം ഇസ്ലാം വിലക്കുന്നില്ല; പ്രവേശനം തടയുന്നത് ഇസ്ലാമിക വിരുദ്ധം; മക്കയിലും മദീനയിലും പോലും നിയന്ത്രണങ്ങൾ മാത്രമാണുള്ളത്; കേസിൽ മുസ്ലിം വ്യക്തിനിയമ ബോർഡ് എതിർ സത്യവാങ്മൂലം സമർപ്പിക്കും; മുസ്ലിം പള്ളികളിലേക്ക് സ്ത്രീകൾ പ്രവേശിക്കുന്നതു ഹരജികൾ സുപ്രീംകോടതി വിശാല ബെഞ്ചിനു വിട്ട സംഭവത്തിൽ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തിനിയമ ബോർഡ്

മുസ്ലിം പള്ളികളിലെ സ്ത്രീപ്രവേശനം ഇസ്ലാം വിലക്കുന്നില്ല; പ്രവേശനം തടയുന്നത് ഇസ്ലാമിക വിരുദ്ധം; മക്കയിലും മദീനയിലും പോലും നിയന്ത്രണങ്ങൾ മാത്രമാണുള്ളത്; കേസിൽ മുസ്ലിം വ്യക്തിനിയമ ബോർഡ് എതിർ സത്യവാങ്മൂലം സമർപ്പിക്കും; മുസ്ലിം പള്ളികളിലേക്ക് സ്ത്രീകൾ പ്രവേശിക്കുന്നതു ഹരജികൾ സുപ്രീംകോടതി വിശാല ബെഞ്ചിനു വിട്ട സംഭവത്തിൽ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തിനിയമ ബോർഡ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മുസ്ലിം പള്ളികളിലെ സ്ത്രീപ്രവേശനം ഇസ്ലാം വിലക്കുന്നില്ലെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ്. ശബരിമല യുവതീ പ്രവേശനത്തോടൊപ്പം മുസ്ലിം പള്ളികളിലെ സ്ത്രീപ്രവേശന വിഷയവും ഏഴംഗ വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടാനാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ച് കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. ഇതിനൊപ്പമാണ് മുസ്ലിം പള്ളികളിൽ സ്ത്രീപ്രവേശനം ആവശ്യപ്പെട്ട കാര്യങ്ങളിലും കോടതി വ്യക്തത തേടിയത്. അതേസമയം മുസ്ലിം പള്ളികളിലെ സ്ത്രീപ്രവേശനം ഇസ്ലാം വിലക്കുന്നില്ലെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് അഭിഭാഷകൻ സഫർയാബ് ജിലാനി വ്യക്തമാക്കി.

ചിലരുടെ തെറ്റായ നടപടികൊണ്ട് പള്ളിയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടവരാണ് സുപ്രീം കോടതിയിൽ റിട്ട് ഹരജി സമർപ്പിച്ചതെന്നും സഫർയാബ് ജിലാനി പറഞ്ഞു.
'ഇസ്ലാം ഒരു പള്ളിയിലും സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്നില്ല. ആരെങ്കിലും പ്രവേശനം തടഞ്ഞാൽ അത് ഇസ്ലാമിക വിരുദ്ധമാണ്. മക്കയിലും മദീനയിലും പോലും നിയന്ത്രണങ്ങൾ മാത്രമാണുള്ളത്', ജിലാനി പറഞ്ഞു. കേസിൽ മുസ്ലിം വ്യക്തിനിയമ ബോർഡ് എതിർ സത്യവാങ്മൂലം സമർപ്പിക്കുമെന്നും ജിലാനി വ്യക്തമാക്കി.

മുസ്ലിം പള്ളികളിലേക്ക് സ്ത്രീകൾ പ്രവേശിക്കുന്നതു സംബന്ധിച്ച ഹരജികൾ കഴിഞ്ഞ ദിവസം സുപ്രീംകോടതി വിശാല ബെഞ്ചിനു വിട്ടിരുന്നു. പുണെയിൽ നിന്നുള്ള ദമ്പതികളായ യാസ്മീൻ സുബേർ അഹമ്മദ് പീർസാദെ, സുബേർ അഹമ്മദ് പീർസാദെ എന്നിവരാണ് ഹരജി സമർപ്പിച്ചത്. കഴിഞ്ഞ മാർച്ച് 26-ന് സിവിൽ റിട്ട് ഹരജി നൽകുകയായിരുന്നു.

പുണെയിലെ ബോപൊഡിയിലുള്ള മസ്ജിദിൽ പ്രവേശനം അനുവദിക്കണമെന്ന് ഇമാമിന് യാസ്മീൻ കത്തു നൽകിയെങ്കിലും അനുകൂല മറുപടി ലഭിക്കാത്തതിനാൽ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. സുന്നി മസ്ജിദുകളിൽ സ്ത്രീപ്രവേശനമില്ലാത്തതു ഭരണഘടനയുടെ 14, 15, 21, 25, 29 വകുപ്പുകളുടെ ലംഘനമാണിതെന്നു ഹരജിക്കാർ വാദിച്ചു. കഴിഞ്ഞ ഏപ്രിൽ 16-നു ഹരജി പരിഗണിച്ചപ്പോൾ കേന്ദ്രത്തിനും കേന്ദ്ര വഖഫ് കൗൺസിലിനും അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡിനും ദേശീയ വനിതാ കമ്മീഷനും നോട്ടീസയക്കാൻ ജഡ്ജിമാരായ എസ്.എ ബോബ്‌ഡെ, എസ്. അബ്ദുൾ നസീർ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു.

ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച ഭരണഘടനാ ബെഞ്ച് വിധിയുടെ പശ്ചാത്തലത്തിൽ മാത്രമാണു ഹരജി പരിഗണിക്കുന്നതെന്നും അന്നു കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജഡ്ജിമാരായ എസ്.എ ബോബ്‌ഡെ, എസ്. അബ്ദുൾ നസീർ എന്നിവരുടെ ബെഞ്ച് കഴിഞ്ഞ അഞ്ചിന് ഈ കേസ് പരിഗണിച്ചെങ്കിലും 10 ദിവസത്തേക്കു മാറ്റുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP