Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സലൂണിലെ ജോലിക്കെന്ന പേരിൽ ബഹറൈനിലേക്ക് വിസ ഒപ്പിച്ചു നൽകിയത് അടുത്ത കൂട്ടുകാരി; കൊല്ലം സ്വദേശിയായ യുവതി അകപ്പെട്ടത് സെക്‌സ് റാക്കന്റിന്റെ വലയിലും; ഫ്‌ളാറ്റുകളിൽ പോയി ജോലി ചെയ്യേണ്ടി വരുമെന്ന് കൂട്ടുകാരി പറഞ്ഞപ്പോൾ ചതിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞു; നിർബദ്ധിച്ച് ലൈംഗിക വൃത്തിക്ക് പ്രേരിപ്പിച്ചതോടെ മലയാളി യുവതിക്ക് രക്ഷകരായത് ഇന്ത്യൻ എംബസിയും സാമൂഹിക പ്രവർത്തകരും; കൂട്ടുകാരി ചതിച്ചപ്പോൾ മലയാളി യുവതി ബഹറൈനിൽ കുടുങ്ങിയ കഥ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

മനാമ: ബഹ്‌റൈനിൽ സെക്‌സ് റാക്കറ്റിന്റെ വലയിൽ നിന്ന് രക്ഷപ്പെട്ട മലയാളി യുവതിക്ക് ആശ്രയരായത് ഇന്ത്യൻ എംബസിയും സാമൂഹിക പ്രവർത്തകരും. ഏതുവിധേനയും തന്നെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി അപേക്ഷയുമായി എത്തിയതോടെയാണ് യുവതിക്കായി എംബസിയും സാമൂഹിക പ്രവർത്തകരും ഇടപെട്ടത്. മലയാളികളാൽ വഞ്ചിക്കപ്പെട്ട് ബഹ്റൈനിലെത്തിയ കൊല്ലം സ്വദേശിയായ യുവതിയെ നിർബന്ധിച്ച് വേശ്യാവൃത്തിക്കു പ്രേരിപ്പിക്കുവാൻ ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യൻ എംബസിയുടെയും സാമൂഹികപ്രവർത്തകരും രക്ഷിച്ചത്.

കൂട്ടുകാരി നൽകിയ വിസയിലാണ് ബഹ്റൈനിലെത്തിയതെന്നും സലൂണിൽ ജോലിക്കെന്നു പറഞ്ഞാണ് തനിക്ക് വിസ നൽകിയതെന്നും യുവതി പറയുന്നു. പിന്നീട് ബഹ്റൈനിലെത്തിയപ്പോൾ യുവതിയുടെ കൂട്ടുകാരി പറഞ്ഞത്, ആദ്യം ചില ഫ്ളാറ്റുകളിൽ പോയി ജോലി ചെയ്യണമെന്നാണ്.

അതിനായി ഒരു സലൂണിൽ പോയി ഒരുങ്ങിവരേണ്ടതുണ്ടെന്നു പറഞ്ഞ് യുവതിയെ സലൂണിലെത്തിക്കുകയായിരുന്നു. തുടർന്ന് കൂട്ടുകാരിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ യുവതി സലൂണിലെ ജീവനക്കാരോട് കാര്യം വിശദീകരിച്ചപ്പോൾ ജീവനക്കാർ ഏതാനും സാമൂഹികപ്രവർത്തകരുടെ ഫോൺ നമ്പർ നൽകുകയും സാമൂഹികപ്രവർത്തകർ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

പൊലീസെത്തി യുവതിയെ രക്ഷിക്കുകയും വിസ നൽകിയ കൂട്ടുകാരിയേയും ഇതിന് ഒത്താശ നൽകിയ മറ്റൊരു മലയാളി യുവാവിനെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇന്ത്യൻ എംബസിയുടെയും സാമൂഹികപ്രവർത്തകരുടെയും പൊലീസിന്റെയും അവസരോചിതമായ ഇടപെടലാണ് യുവതിക്ക് രക്ഷയായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP