Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രിട്ടീഷ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ വ്യാജ നഴ്സും; എൻഎച്ച്എസ് ജീവനക്കാരി എന്ന പേരിൽ ടോറി പാർട്ടിയുടെ ഹെൽത്ത് സർവീസ് നയത്തെ നിശിതമായി വിമർശിച്ചത് ഒരു നടി: വിവാദം പുകഞ്ഞതോടെ പരസ്യം പിൻവലിച്ച് ലേബർ പാർട്ടി

ബ്രിട്ടീഷ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ വ്യാജ നഴ്സും; എൻഎച്ച്എസ് ജീവനക്കാരി എന്ന പേരിൽ ടോറി പാർട്ടിയുടെ ഹെൽത്ത് സർവീസ് നയത്തെ നിശിതമായി വിമർശിച്ചത് ഒരു നടി: വിവാദം പുകഞ്ഞതോടെ പരസ്യം പിൻവലിച്ച് ലേബർ പാർട്ടി

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഡിസംബർ 12ന് നടക്കുന്ന ബ്രിട്ടീഷ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനും ടോറികളെ മലർത്തിയടിക്കാനും ലേബർ പാർട്ടി രംഗത്തിറക്കിയത് വ്യാജ നഴ്സിനെ. ടിവിയിലൂടെ നടന്ന ഇലക്ഷൻ പ്രചരണ പരിപാടിയിലാണ് എൻഎച്ച്എസ് നഴ്സാണെന്ന വ്യാജേന നടിയെ അവതരിപ്പിച്ചത്. ടോറികളെ നിശിതമായി വിമർശിച്ച 30 സെക്കൻഡ് ഉള്ള ഈ വീഡിയോ ക്ലിപ്പ് ബിബിസി, ഐടിവി, എസ്4സി എന്നീ ചാനലുകളിൽ ചൊവ്വാഴ്ച അവതരിപ്പിച്ചിരുന്നു. നീലനിറത്തിലുള്ള യൂണിഫോം അണിഞ്ഞ് എൻഎച്ച്സ് നഴ്സായാണ് യുവതിയെത്തിയത്. എന്നാൽ സംഭവം വിവാദമായതോടെ വീഡിയോ പിൻവലിച്ച് ലേബർ പാർട്ടി തലയൂരി.

എൻഎച്ച്എസിനെ ഡൊണാൾഡ് ട്രംപിന് വിൽക്കാൻ ശ്രമിച്ച കൺസർവേറ്റീവ് പാർട്ടിയെ വിമർശിച്ചും ലേബറുകൾ ഹെൽത്ത് സർവീസിന് നൽകുന്ന ഫണ്ട് കൂട്ടുമെന്നു വാഗ്ദാനം ചെയ്തുമായിരുന്നു യുവതി വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ നഴ്സായി വന്നത് ഒരു നടിയാണെന്ന് മനസ്സിലാക്കിയതോടെ ലേബറുകൾ ഈ പരസ്യം പിൻവലിക്കാൻ നിർബന്ധിതരാവുകയായിരുന്നു. വീഡിയോകളിൽ നടിമാരെ ഉപയോഗിക്കുകയാണെങ്കിൽ ബ്രോഡ്കാസ്റ്റ് ഗൈഡ്ലൈൻ പ്രകാരം അത് ഓഡിയൻസിനോട് വ്യക്തമാക്കേണ്ടതാണ്. എന്നാൽ ലേബറുകൾ ഇത് ചെയ്തില്ല. ഇതോടെയാണ് ലേബറുകൾ പുിലിവാലു പിടിച്ചതും വീഡിയോ പിൻവലിച്ചതും.

ലേബർ പാർട്ടി ഹെൽത്ത് സർവ്വീസിന് ലഭ്യമാക്കുന്ന ഫണ്ട് കൂട്ടുമെന്നാണ് യുവതി ഈ പരസ്യത്തിൽ പറയുന്നത്. ലേബർ പാർട്ടിയാണ് എൻഎച്ച്എസ് കൊണ്ടു വന്നത്, ഇതിന്റെ പകുതി ഡൊണാൾഡ് ട്രംപിന് വിൽക്കാനുള്ള ടോറികളുടെ പരിശ്രമത്തെ തങ്ങൾ പ്രതിരോധിക്കുമെന്നും യുവതി വീഡിയോയിൽ പറയുന്നു. എന്നാൽ വീഡിയോ പു്രത്യക്ഷപ്പെട്ടതിന് പിന്നാലെ തന്നെ വീഡിയോയിലുള്ളത് യഥാർത്ഥ നഴ്സ് അള്ലെന്നും നടിയാണെന്നുമുള്ള വിവരം പുറത്ത് വരികയായിരുന്നു.

അതേസമയം വ്യാജനഴ്സിനെ വച്ച് എൻഎച്ച്എസിന്റെ ഭാവിക്ക് തന്നെ ഭീഷണിയായ പ്രസ്താവന നടത്തിയ ലേബറിനെതിരെ പ്ലെയ്ഡ് സിമരു രംഗത്ത് എത്തി. ഇതോടെ വ്യാജ നഴ്സിനെ ഉപയോഗിച്ച ലേബറിനെതിരെ പ്രതിഷേധം പുകയുകയാണ്. അതേസമയം വെയിൽസിലെ ലേബർ പാർട്ടി നേതാവ് വിശദീകരിച്ചത് പ്രൈവറ്റ് പ്രൊഡക്ഷൻഡ കമ്പനിയാണ് തങ്ങൾക്ക് വേണ്ടി ഈ പരസ്യം നടിയെ വെച്ച് ചെയ്തതെന്നാണ്. തങ്ങളുടെ അനുവാദമില്ലാതെയാണ് നടിയെ വെച്ച് ഇത്തരത്തിൽ ഒരു വീഡിയോ ചെയ്തതെന്നാണ് ലേബർ വക്താവിന്റെ വിശദീകരണം. വീാഡിയോ തങ്ങൾ പിൻവലിച്ചതായും ഇത് ചെയ്ത കമ്പനിയുമായി സംസാരിച്ചെന്നും ഈ കമ്പനിയുമായി ഭാവിയിൽ ഒരിക്കലും സഹകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP