Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പരിക്കേറ്റയാളെ ശുശ്രൂഷിക്കാൻ ചെന്ന നഴ്സിനെ ആംബുലൻസിന്റെ പിന്നിൽ വെച്ച് പീഡിപ്പിച്ച് പരിക്കേറ്റ യുവാവ്; ബ്രിട്ടനിലെ മെഡിക്കൽ ജീവനക്കാർ നേരിടുന്ന പ്രതിസന്ധി വ്യക്തമാക്കാൻ സ്വയം വെളിപ്പെടുത്തൽ നടത്തി ആംബുലൻസ് നഴ്സ്

പരിക്കേറ്റയാളെ ശുശ്രൂഷിക്കാൻ ചെന്ന നഴ്സിനെ ആംബുലൻസിന്റെ പിന്നിൽ വെച്ച് പീഡിപ്പിച്ച് പരിക്കേറ്റ യുവാവ്; ബ്രിട്ടനിലെ മെഡിക്കൽ ജീവനക്കാർ നേരിടുന്ന പ്രതിസന്ധി വ്യക്തമാക്കാൻ സ്വയം വെളിപ്പെടുത്തൽ നടത്തി ആംബുലൻസ് നഴ്സ്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ആംബുലൻസിനുള്ളിൽ മെഡിക്കൽ ജീവനക്കാർ നേരിടുന്ന പ്രതിസന്ധി വ്യക്തമാക്കാൻ സ്വന്തം അനുഭവം വ്യക്തമാക്കി 25കാരിയായ നഴ്സ് രംഗത്ത്. അടിപിടിയിൽ പരിക്കേറ്റയാളെ ശുശ്രൂഷിക്കാൻ ചെന്ന തന്നെ ആമ്പുലൻസിന്റെ പിന്നിൽ വെച്ച് പരിക്കേറ്റ യുവാവ് പീഡിപ്പിച്ചതായാണ് ലിസി സ്മിത്ത് എന്ന യുവതിയായ നഴ്സിന്റെ വെളിപ്പെടുത്തൽ. എന്നാൽ ഈ സംഭവം യുവതി പൊലീസിൽ അറിയിക്കുകയും പീഡിപ്പിച്ചയാളെ പൊലീസ് പിടികൂടി പിഴയിടുകയും അഞ്ച് വർഷത്തേക്ക് സെക്സ് ഒഫൻഡേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്തു.

യുകെയിൽ മെഡിക്കൽ സ്റ്റാഫുകൾ നേരിടുന്ന വെല്ലുവിളിയെ കുറിച്ച് വ്യക്തമാക്കാനായിരുന്നു യുവതിയുടെ പരാതി. രോഗിക്ക് പരിചരണം നൽകുന്നതിനിടെ കുനിഞ്ഞ് നിൽക്കുമ്പോഴായിരുന്നു അയാൾ തന്നെ കയറി പിടിച്ചതെന്ന് യുവതി പറയുന്നു. പെട്ടെന്ന് തന്നെ താൻ കുതറുകയും പ്രതികരിക്കുകയും ചെയ്തു. എന്നാൽ തനിക്ക് ആ സമയം ഒന്നും ചെയ്യാനായില്ലെന്നും പേടിച്ചു പോയെന്നും യുവതി ഐടിവിയോട് വ്യക്തമാക്കി. താൻ മാത്രമല്ല തന്റെ സഹപ്രവർത്തകരും രോഗികളെ ശുശ്രൂഷിക്കുന്നതിനിടയിൽ ഇത്തരം പീഡനങ്ങൾക്കിരയാവാറുിണ്ടെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. അഥിനാൽ തന്നെ പാരാമെഡിക്കൽ സ്റ്റാഫുനകൾ ആമ്പുലൻസിലും മറ്റും നേരിടുന്ന പ്രതിസന്ധി വ്യക്തമാക്കാനാണ് യുവതി സ്വയം വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയത്

ലിസി സ്മിത്തിന്റെ വെളിപ്പെടുത്തൽ മലയാളികൾ അടക്കം ആമ്പുലൻസുകളിൽ ജോലി ചെയ്യുന്ന നിരവധി നഴ്സുമാർ നേരിടുന്ന വെല്ലുവിളികളിലേക്കാണ് വിരൽ ചൂണ്ടുന്നത്. കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ പാരാമെഡിക്ക്സ് നേരിടുന്ന ഇത്തരം പ്രശ്നങ്ങൾ വർദ്ധിച്ചിട്ടുണ്ട്. പാരാമെഡിക്ക്സിനു നേരെയുണ്ടാകുന്ന ആക്രമണങ്ങളും അടുത്തകാലത്തായി വർദ്ധിച്ചിട്ടുള്ളതായി ജിഎംബി യൂണിയൻ പറയുന്നു. നിരവധി രോഗികൾ തന്നോട്് മോശമായി പെരുമാറിയിട്ടുള്ളതായി യുവതി ഐടിവിയോട് വ്യക്തമാക്കി. ലൈംഗിക ചുവയുള്ള കമന്റുകളാണ് കേട്ടിട്ടുള്ളവയിൽ കൂടുതലും. വംശീയപരമായ അധിക്ഷേപവും ചീത്തവിളിയും എല്ലാം തനിക്കും സഹപ്രവർത്തകർക്കുമെല്ലാം നേരിടേണ്ടി വരുന്നുണ്ടെന്നും യുവതി പറയുന്നു. നൈറ്റ് ഷിഫ്റ്റുകളാണ് പാരാമെഡിക്കത്സിനെ കൂടുതലും പേടിപ്പെടുത്തുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP