Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

2030നകം ഇന്ത്യൻ യുവജനങ്ങളിലെ 55% വരുംകാല ജോലികൾക്ക് പ്രാപ്തരാല്ലാതായി മാറുമെന്ന് പഠനം; ദക്ഷിണേന്ത്യൻ രാജ്യങ്ങളിലെ യുവാക്കൾ വരുംകാല ജോലികൾക്ക് പ്രാപ്തരല്ല; ഇന്ത്യൻ യുവാക്കളുടെ പ്രവർത്തനമികവ് ആഗോളശരാശരിയേക്കാൾ താഴെ; ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ മികച്ച് നിൽക്കുന്നത് ഭൂട്ടാനിലെ യുവാക്കൾ; യുനിസെഫ് പഠന റിപ്പോർട്ടിൽ ഇന്ത്യൻ യുവജനത പിന്നിൽ

2030നകം ഇന്ത്യൻ യുവജനങ്ങളിലെ 55% വരുംകാല ജോലികൾക്ക് പ്രാപ്തരാല്ലാതായി മാറുമെന്ന് പഠനം; ദക്ഷിണേന്ത്യൻ രാജ്യങ്ങളിലെ യുവാക്കൾ വരുംകാല ജോലികൾക്ക് പ്രാപ്തരല്ല; ഇന്ത്യൻ യുവാക്കളുടെ പ്രവർത്തനമികവ് ആഗോളശരാശരിയേക്കാൾ താഴെ; ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ മികച്ച് നിൽക്കുന്നത് ഭൂട്ടാനിലെ യുവാക്കൾ; യുനിസെഫ് പഠന റിപ്പോർട്ടിൽ ഇന്ത്യൻ യുവജനത പിന്നിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇന്ത്യയിലെ യുവജനത പത്തുകാശിന് കൊള്ളാത്തവരായി മാറുന്നെന്ന് യുനിസെഫ് പഠനറിപ്പോർട്ട്. 2030നകം ഇന്ത്യൻ യുവജനതയിലെ 53 ശതമാനം പേരും വരുംകാല ജോലികൾക്കു പ്രാപ്തരല്ലാത്തവരാകുമെന്ന് യുനിസെഫ് റിപ്പോർട്ടിൽ പറയുന്നത്.ദക്ഷിണേഷ്യൻ രാഷ്ട്രങ്ങളിൽ 54 ശതമാനം യുവജനങ്ങൾ വരുംകാല ജോലികൾക്കു പ്രാപ്തരല്ലെന്നും യുനിസെഫിന്റെ വിദ്യാഭ്യാസ കമ്മിഷനും ഗ്ലോബൽ ബിസിനസ് കൊളിഷൻ ഫോർ എജ്യുക്കേഷനും ചേർന്നുനടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു.

ആഗോള ശരാശരിയെക്കാൾ താഴെയാണ് ഇന്ത്യൻ യുവാക്കളുടെ പ്രവർത്തന മികവ്. ശരാശരി വരുമാനവും കുറഞ്ഞ വരുമാനവുമുള്ള പ്രദേശങ്ങളിൽ യുനിസെഫ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വിവരങ്ങൾ പ്രസിദ്ധീകരിച്ചത്.ഇത്തരം രാഷ്ട്രങ്ങളിൽ 2030-ഓടെ 150 കോടിയോളം യുവാക്കളുണ്ടാവും. അവരിൽ 88 കോടിയോളം പേർ ജോലികൾക്കാവശ്യമായ നൈപുണ്യം ഇല്ലാത്തവരായിരിക്കും. ഒക്ടോബർ 30-നാണ് റിപ്പോർട്ട് പുറത്തിറങ്ങിയത്.

മനുഷ്യപ്രവർത്തനങ്ങളെ ലഘൂകരിക്കുന്ന ഡിജിറ്റൈസേഷൻ, ഓട്ടോമേഷൻ തുടങ്ങിയ സാങ്കേതികവിദ്യകൾ കൂടുതൽ പ്രാവർത്തികമാകുന്നതോടെ വിദഗ്ധ ജോലികളുടെ സ്വഭാവത്തിലും സാരമായ മാറ്റമുണ്ടാവും. 'ഇൻഡസ്ട്രി 4.0' എന്നുവിളിക്കുന്ന പുതിയ വ്യവസായവിപ്ലവത്തിന്റെ കാലത്ത് അതിനൂതന സാങ്കേതികവിദ്യകൾ പുതിയ ജോലിസാധ്യതകൾ സൃഷ്ടിക്കുമെന്നും കരുതുന്നു.

പ്രവൃത്തിപരിചയത്തിൽ കിട്ടുന്ന അവസരക്കുറവ്, തൊഴിൽമികവ് നേടാനുള്ള പരിമിതികൾ, കൈക്കൂലി, അഴിമതി, വിവേചനം, ഉദ്യോഗാർഥി നിയമനത്തിലെ തെറ്റായ പ്രവണതകൾ എന്നിവയാണ് തൊഴിൽമികവ് കുറയാൻ കാരണമായി യുവാക്കൾ ചൂണ്ടിക്കാണിക്കുന്നത്.യുവാക്കളിൽ നേരിട്ടു നടത്തിയ സർവേക്ക് പുറമെ ദേശീയ പഠന വിശകലനവിവരങ്ങളും അപഗ്രഥിച്ചാണ് യുനിസെഫ് പഠനം നടത്തിയത്. 2017-ലെ എൻ.സി.ഇ.ആർ.ടി. വിവരങ്ങളാണ് ഇന്ത്യയിലെ വിലയിരുത്തലിനായി ശേഖരിച്ച മാനദണ്ഡം.

ദക്ഷിണേഷ്യൻ രാഷ്ട്രങ്ങളിൽ ഏറ്റവുംമികച്ച രീതിയിൽ തൊഴിൽ പ്രാവീണ്യം നേടിയത് ഭൂട്ടാൻകാരാണ്. ഭൂട്ടാനിലെ 81 ശതമാനം യുവാക്കളും വരുംകാല ജോലികൾക്ക് പ്രാപ്തരാണ്. പാക്കിസ്ഥാൻ (40), നേപ്പാൾ (46), മാലദ്വീപ് (46), ബംഗ്ലാദേശ് (55) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളുടെ തൊഴിൽ പ്രാവീണ്യരായ യുവാക്കളുടെ ശതമാനങ്ങൾ.

ഉന്നതവിദ്യാഭ്യാസം നേടിയ 33 ശതമാനത്തോളം ഇന്ത്യൻ യുവാക്കൾ തൊഴിൽരഹിതരാണെന്ന് അടുത്തിടെ നടന്ന ഒരു പഠനത്തിൽ കണ്ടെത്തിയിരുന്നു. ഉന്നത പഠനത്തിലെ തെറ്റായ തിരഞ്ഞെടുപ്പാണ് തൊഴിൽരഹിതരുടെ എണ്ണം വർധിക്കാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. തൊഴിൽ ദാതാക്കൾ പ്രതീക്ഷിക്കുന്ന മികവ് പലപ്പോഴും ഉദ്യോഗാർഥികളിൽനിന്ന് ലഭിക്കുന്നില്ലെന്നും പഠനത്തിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP