Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിണറായിക്കും കോടിയേരിക്കും വിദേശ ചികിത്സ ഒഴിവാക്കാൻ പറ്റാതാകുമ്പോൾ ബ്രിട്ടീഷ് രാജകുമാരൻ ചാൾസ് ചികിത്സ തേടി ബാംഗ്ലൂരിൽ ; ഭാര്യയെ കൂട്ടുന്നില്ല എന്നായിരുന്നു ആദ്യ ചിന്തയെങ്കിലും ചികിത്സക്ക് വേണ്ടി കാമിലയും ഒപ്പമെത്തി; ചാൾസിന്റെ ചികിത്സ കേരളത്തിൽ രാഷ്രീയക്കാരെ കളിയാക്കാൻ ട്രോൾ ആയി രൂപം കൊണ്ടപ്പോൾ

പിണറായിക്കും കോടിയേരിക്കും വിദേശ ചികിത്സ ഒഴിവാക്കാൻ പറ്റാതാകുമ്പോൾ ബ്രിട്ടീഷ് രാജകുമാരൻ ചാൾസ് ചികിത്സ തേടി ബാംഗ്ലൂരിൽ ; ഭാര്യയെ കൂട്ടുന്നില്ല എന്നായിരുന്നു ആദ്യ ചിന്തയെങ്കിലും ചികിത്സക്ക് വേണ്ടി കാമിലയും ഒപ്പമെത്തി; ചാൾസിന്റെ ചികിത്സ കേരളത്തിൽ രാഷ്രീയക്കാരെ കളിയാക്കാൻ ട്രോൾ ആയി രൂപം കൊണ്ടപ്പോൾ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: കേരളത്തിൽ നിന്നും അമേരിക്കയിൽ ചികിത്സ തേടി പോകുന്ന നേതാക്കളുടെ കഥകൾ പുതുമയല്ല , ഈ വർഷം തന്നെ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കുടുംബ സമേതം ചികിത്സ തേടി അമേരിക്കൻ ക്ലിനിക്കുകളിൽ എത്തിയത് വാർത്തകളുടെ തലക്കെട്ടായതാണ്.

ക്രിക്കറ്റ് ഇതിഹാസം കാൽ വേദനയ്ക്ക് ലണ്ടനിലെ ഫോർട്ടിസ് ക്ലിനിക്കിൽ എത്തിയ വാർത്ത കണ്ടു മുട്ട് ചികിത്സക്ക് ഫോർട്ടിസ് ക്ലിനിക് തേടി വന്ന കേരള എം എൽ എ യുടെ കഥയും ഏറെ പഴക്കമുള്ളതല്ല , നിലവിലെ നിയമസഭയിൽ നിന്ന് തന്നെയാണ് . എന്നാൽ ഇത്തരക്കാരെ നാണിപ്പിക്കുന്ന വാർത്തയാണ് ഇപ്പോൾ ബാംഗ്ലൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത് . ബ്രിട്ടീഷ് കിരീടാവകാശിയായ ചാൾസ് രാജകുമാരൻ രണ്ടു ദിവസത്തെ ഇന്ത്യ സന്ദർശനത്തിന് എത്തിയപ്പോഴാണ് ബാംഗ്ലൂരിൽ ചികിത്സ തേടി എത്തിയത് . സന്ദർശനത്തിൽ ആദ്യം ഭാര്യ ഉൾപ്പെട്ടിരുന്നില്ലെങ്കിലും ചികിത്സയുടെ കാര്യം വന്നതോടെ കാമിലയും ചാൾസിനൊപ്പം ഇന്ത്യയിൽ എത്തുക ആയിരുന്നു .

ശരീരത്തിന് യുവത്വം തിരിച്ചു പിടിക്കാൻ കഴിയും വിധമുള്ള ചികിത്സയാണു ചാൾസും കാമിലയും ബാംഗ്ലൂരിൽ നടത്തിയത് എന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു . യോഗ , ആയുർവേദ , പ്രകൃതി ചികിത്സ , ഹോമിയോപ്പതി എന്നിവ അടങ്ങിയ ഹോളിസ്റ്റിക് ചികിത്സ രീതിയാണ് ഇരുവരും നടത്തിയത് . കഴിഞ്ഞ ഏതാനും വർഷമായി ഇരുവരും ഈ ചികിത്സയുടെ ആരാധകർ കൂടിയാണ് . ചികിത്സ സംബന്ധമായ കൂടുതൽ വിവരങ്ങൾ മാധ്യമങ്ങൾക്കു ഇതുവരെ ലഭിച്ചിട്ടില്ല . മുൻപ് 13 , 14 തീയതികളിൽ ഇന്ത്യ സന്ദർശിച്ചു മടങ്ങാൻ ആയിരുന്നു പ്ലാൻ . എന്നാൽ ചികിത്സയുടെ കാര്യം കൂടി യാത്ര പട്ടികയിൽ ഉൾപ്പെട്ടപ്പോൾ 16 വരെ യാത്ര നീട്ടി മൂന്നു ദിവസം ബാംഗ്ലൂരിൽ താങ്ങാൻ തീരുമാനിക്കുക ആയിരുന്നു . ആയുർവേദത്തിലെ പാരമ്പര്യ ചികിത്സകൾ ചുരുങ്ങിയത് മൂന്നു ദിവസം എന്ന ചിട്ട ഉള്ളതിനാലാകണം ചാൾസ് രാജകുമാരനെ മൂന്നു ദിവസം ബാംഗ്ലൂരിൽ താങ്ങാൻ പ്രേരിപ്പിച്ചത് .

അതിനിടെ ചാൾസും കാമിലയും ചികിത്സ തേടി ബാംഗ്ലൂരിൽ എത്തി എന്ന വാർത്തയ്ക്കു കേരളത്തിൽ സോഷ്യൽ മീഡിയയിൽ നല്ല പ്രചാരണമാണ് ലഭിച്ചത് . അടുത്തകാലത്ത് ചികിത്സ തേടി മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും വിദേശ യാത്ര നടത്തിയതിന്റെ പരിഹാസം പ്രകടിപ്പിക്കാനാണ് മലയാളികൾ ചാൾസിനെയും കാമിലയെയും ഏറ്റെടുത്തതു . ഡോ ഐസക് മത്തായി നടത്തുന്ന സൗഖ്യ എന്ന ഹോളിസ്റ്റിക് കേന്ദ്രത്തിലാണ് ചാൾസും കാമിലയും ചികിത്സക്ക് എത്തിയത് . ഏകദേശം 90 രാജ്യങ്ങളിൽ ആയി വ്യാപിച്ചു കിടക്കുന്നതാണ് സൗഖ്യയുടെ ചികിത്സാ പെരുമയും ഉപയോക്താക്കളും . നേരത്തെ വരുന്നില്ല എന്നറിച്ച കാമിലായാണ് മനസ് മാറ്റി ആദ്യം എത്തിയത് . അവർ ഇക്കഴിഞ്ഞ 11 തിയതി മുതൽ ഇവിടെ ചികിത്സയിൽ ഉണ്ട് . ഇന്ന് 71 പിറന്നാൾ ആഘോഷം കൂടി നടത്തി നാളെ മടങ്ങാൻ ആണ് ചാൾസിന്റെ പദ്ധതി .

ചികിത്സ സംബന്ധിച്ച ഒരു വിവരവും സൗഖ്യ പുറത്തു വിടുന്നില്ലെങ്കിലും കാമിലയും ചാൾസും നഗരത്തിൽ ഉള്ള കാര്യം സംസ്ഥാന സർക്കാർ ശരിവയ്ക്കുന്നുണ്ട് . സൈനസൈറ്റിസ് അലട്ടിയതിനെ തുടർന്ന് 2010 ലാണ് കാമില ആദ്യമായി സൗഖ്യയിൽ എത്തുന്നത് . ഇന്റഗ്രേറ്റഡ് മെഡിസിന്റെ വക്താവായ ചാൾസ് ഇത് സംബന്ധിച്ച ഒരു സെമിനാറിലാണ് ലണ്ടനിൽ വച്ച് ഡോ ഐസക് മത്തായിയെ പരിചയപ്പെടുന്നത് . ഇതേതുടർന്ന് യൂറോപ്പിലെ അലോപ്പതി ഡോക്ട്ടർമാർക്കു ആയുർവേദ ചികിത്സയുടെ പ്രത്യേകത പഠിപ്പിക്കുന്നതിനുള്ള ചുമതല ഡോ ഐസക് മത്തായി ഏറ്റെടുക്കുക ആയിരുന്നു . ആയുവേദവും ഹോമിയോപ്പതിയും അടക്കമുള്ള പാരമ്പര്യ ചികിത്സകൾ ആധുനിക ചികിത്സയുമായി കൂട്ടിയിണക്കുന്ന രീതിയാണ് സൗഖ്യയുടെ പ്രത്യേകത .

ഇത്തരം സുഖരോഗ്യ ചികിത്സ പദ്ധതിയുടെ ലോക ഹബ് ആയി തന്നെ ബാംഗ്ലൂർ മാറുകയാണ് . ഇത്തരം ചികിത്സ തേടി ലോകത്തിന്റെ നാനാഭാഗത്തു നിന്നാണ് ആളുകൾ നഗരത്തിൽ എത്തുന്നത് . ഈ ചികിത്സക്ക് വേണ്ടി സ്‌പെഷ്യലൈസ് ചെയ്ത റിസോർട്ടുകളും ധാരാളം . നോബൽ ജേതാവ് ഡെസ്മണ്ട് ടുട്ടു , ഹോളിവുഡ് നടി എമ്മ തോംപ്‌സൺ എന്നിവരൊക്കെ സൗഖ്യയുടെ സുഖം അറിഞ്ഞവരാണ് . പടിഞ്ഞാറൻ നാട്ടിൽ ഇതൊന്നും ലഭിക്കില്ല എന്ന തിരിച്ചറിവാണ് സഞ്ചാരികളെ ഇവിടെ എത്തിക്കുന്നത് . ഈ ചികിത്സയുടെ ഗുണം അറിഞ്ഞതോടെ പ്രധാനമന്ത്രി രൂപം നൽകിയ ആയുഷ് ചികിത്സയുമായി ബ്രിട്ടനെ അടുപ്പിക്കാൻ ഉള്ള യജ്ഞവും ഡോ ഐസക് മത്തായി ഏറ്റെടുക്കുകയാണ് .

മോദിക്കും ചാൾസിനും ഇടയിൽ ഉള്ള മധ്യവർത്തിയുടെ റോൾ ഡോ ഐസക് മത്തായി നന്നായി നിര്വഹിക്കുനുണ്ട് . മണ്ണ് ചിക്തസയും നീര ചികിത്സയും കമിലേക്കുവേണ്ടി ചെയ്തതായി സൂചനയുണ്ട് . ഡോ ഐസക് മത്തായിയുടെ പത്‌നിയും സൗഖ്യ സഹകാരിയുമായ ഡോ സുജ ഐസക് പ്രത്യേകം തയ്യാറാക്കിയ ലോ ഫാറ്റ് പച്ചക്കറി വിഭവങ്ങളാണ് കമിലേക്കു വേണ്ടി തയ്യാറാക്കിയത് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP