Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗട്ടറിൽ വീണത് വാഹനം; മൂക്ക് തകർന്നത് തൊട്ടടുത്ത കടയിൽ നിന്ന തൊഴിലാളിയുടേത്; വാഹനത്തിൽ നിന്നൂരിത്തെറിച്ച ബോൾട്ട് പതിച്ച് ഗുരുതരാവസ്ഥയിലായത് വാര്യാപുരം സ്വദേശി തോമസ്; ശബരിമല മുന്നൊരുക്കം പൂർത്തിയായെന്ന് സർക്കാർ മേനി നടിക്കുമ്പോഴും പത്തനംതിട്ടയിലെ ആളെക്കൊല്ലി കുഴികൾ മൂടിയില്ല

ഗട്ടറിൽ വീണത് വാഹനം; മൂക്ക് തകർന്നത് തൊട്ടടുത്ത കടയിൽ നിന്ന തൊഴിലാളിയുടേത്; വാഹനത്തിൽ നിന്നൂരിത്തെറിച്ച ബോൾട്ട് പതിച്ച് ഗുരുതരാവസ്ഥയിലായത് വാര്യാപുരം സ്വദേശി തോമസ്; ശബരിമല മുന്നൊരുക്കം പൂർത്തിയായെന്ന് സർക്കാർ മേനി നടിക്കുമ്പോഴും പത്തനംതിട്ടയിലെ ആളെക്കൊല്ലി കുഴികൾ മൂടിയില്ല

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ശബരിമല മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലാ ആസ്ഥാനത്തിന്റെ മുഖഛായ മാറ്റിയെന്നാണ് വീണാ ജോർജ് എംഎൽഎയും സംസ്ഥാന സർക്കാരും വീമ്പിളക്കുന്നത്. എന്നാൽ, ഏറ്റവുമധികം തീർത്ഥാടകരെത്തുന്ന പത്തനംതിട്ടയിൽ റോഡുകൾ കുളമായി തന്നെ കിടക്കുകയാണ്. ഇത്തരമൊരു കുളത്തിൽ വീണ വാഹനത്തിൽ നിന്ന് ഊരിത്തെറിച്ച് ബോൾട്ട് ശക്തിയായി ഇടിച്ച് തൊട്ടടുത്ത കടയിൽ നിന്ന തൊഴിലാളിയുടെ മൂക്ക് തകർന്നു. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹം ചികിൽസയിലാണ്.

വ്യാഴാഴ്ച രാത്രി 8:15 ഓടെയായിരുന്നു സംഭവം. ടികെ റോഡിൽ ജനറൽ ആശുപത്രിക്ക് മുൻപിലുള്ള വമ്പൻ കുഴിയിലാണ് അമിതവേഗതയിൽ വന്ന വാഹനം ചാടിയത്. വാഹനത്തിന്റെ ഷോക്ക് അബ്സോർബറിന്റെ ഹബ്ബ് ഊരി തെറിച്ച് സമീപത്തെ കടയിലെ തൊഴിലാളിയായ വാര്യാപുരം മേലേതിൽ തോമസി(58) നാണ് പരുക്കേറ്റത്. മൂക്കിന് ഗുരുതരമായി പരുക്കേറ്റ ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോൾട്ട് ഊരിത്തെറിച്ച വാഹനം ആ വിവരം അറിയാതെ വിട്ടു പോവുകയും ചെയ്തു. റോഡിന് മധ്യത്തിലുള്ള വമ്പൻ ഗർത്തം പകൽ വെളിച്ചത്തിൽപ്പോലും ദൃഷ്ടി ഗോചരമല്ല. ഇത്തരമൊരു കുഴി ഇവിടെയുണ്ടെന്ന് അതിൽ വീണു കഴിയുമ്പോൾ മാത്രമാണ് മനസിലാകുക.

മണ്ഡലകാല മുന്നൊരുക്കത്തിന് ഒരു പാട് സമയമുണ്ടായിരുന്നു. അന്നൊന്നും ചെയ്യാതെ ശബരിമല നട തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ യാത്രയക്കാരെയും നാട്ടുകാരെയും ബുദ്ധിമുട്ടിച്ച് ജില്ലാ ആസ്ഥാനത്ത് നഗരത്തിന്റെ മുഖം മിനുക്കൽ. അത് തന്റെ നേട്ടമായി വ്യാഖ്യാനിച്ച് എംഎൽഎയുടെ പ്രസ്താവന കൂടിയായതോടെ എല്ലാം പൂർത്തിയായി. സെന്റ് പീറ്റേഴ്സ് ജങ്ഷനിൽ തുടങ്ങി ജനറൽ ആശുപത്രി, സെൻട്രൽ ജങ്ഷൻ വഴി അബാൻ ജങ്ഷനിൽ എത്തുന്ന ടികെ റോഡ് തകർന്നു തരിപ്പണമായിട്ട് മാസങ്ങളായി. വമ്പൻ കുഴികളാണ് ഈ റോഡിൽ ഉണ്ടായിരുന്നത്. സെൻട്രൽ ജങ്ഷനിലെ ആഴത്തിലേറിയ കുഴികളിൽ വീണ് നടുവൊടിയാത്ത യാത്രക്കാരും വാഹനങ്ങളും കുറവാണ്. ദിനം പ്രതി കുഴി വലുതായി വരികയായിരുന്നു. ഇതോടെ ഗതാഗത കുരുക്കും പതിവായി. ഇക്കാര്യം നിരവധി തവണ മാധ്യമങ്ങൾ ചൂണ്ടിക്കാണിച്ചിട്ടും സ്ഥലം എംഎൽഎയായ വീണാ ജോർജിന് അനക്കമില്ലായിരുന്നു.

കഴിഞ്ഞ ദിവസം ഈ കുഴിക്കുള്ളിൽ വാട്ടർ അഥോറിറ്റിയുടെ വിതരണക്കുഴൽ പൊട്ടി. അന്നത് അറ്റകുറ്റപ്പണി നടത്താൻ വേണ്ടി ജനങ്ങളെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ മുഖം മിനുക്കൽ എന്ന് എംഎൽഎ പറയുന്ന നിർമ്മാണ ജോലി തുടങ്ങിയിരിക്കുന്നത്. കോടികൾ മുടക്കി ബിഎം ആൻഡ് ബിസി ചെയ്ത റോഡാണ് രണ്ടു കൊല്ലം കഷ്ടിച്ച് തികയുന്ന വേളയിൽ പൊളിഞ്ഞ് ആളെക്കൊല്ലി കുഴിയുമായി ഇങ്ങനെ കിടക്കുന്നത്. നിർമ്മാണത്തിലെ അപാകതയാണ് റോഡ് തകരാൻ കാരണം. എന്നാൽ, ഇതേപ്പറ്റി ഒരക്ഷരം പ്രതികരിക്കാൻ എംഎൽഎ തയാറല്ല. പകരം, തന്റെ നേട്ടമായി നഗരത്തിന്റെ മുഖം മിനുക്കുന്നുവെന്ന അവകാശവാദവുമായി രംഗത്ത് വന്നിരിക്കുകയാണ്. 25 ലക്ഷം രൂപ മുടക്കി സെൻട്രൽ ജങ്ഷനിൽ ടൈൽ പാകുകയാണ് ചെയ്യുന്നത്. ബിഎം ആൻഡ് ബിസി ചെയ്ത റോഡിൽ ഇനി ടൈലിന് എന്തു കാര്യമെന്നാണ് നാട്ടുകാരുടെ ചോദ്യം. ടൈൽ പാകുന്നതിനായി കുഴി എടുക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്.

ഇതിനായി സെൻട്രൽ ജങ്ഷനിൽ ഗതാഗതം തടഞ്ഞിരിക്കുകയാണ്. ഇതോടെ റിങ് റോഡിൽ അടക്കം ഗതാഗതം കുരുങ്ങിയിരിക്കുകയുമാണ്. ഒരാഴ്ചയെങ്കിലും ഈ പണി നീണ്ടു നിൽക്കും. അതിനിടെ തുലാമഴ കൂടി കനത്തതോടെ പണി എപ്പോൾ തീരുമെന്ന കാര്യത്തിൽ ഉറപ്പില്ല. ഒരിക്കൽ കോടികൾ മുടക്കി ബിഎം ആൻഡ് ബിസി ചെയ്ത സെന്റ് പീറ്റേഴ്സ് ജങ്ഷൻ മുതൽ സെൻട്രൽ ജങ്ഷൻ വരെയുള്ള ഭാഗം ഉന്നത നിലവാരത്തിൽ ടാർ ചെയ്യാൻ 37 ലക്ഷം രൂപ കൂടി മുടക്കുമെന്ന് എംഎൽഎ പറയുന്നു. നിർമ്മാണ ജോലിയിൽ വീഴ്ച വരുത്തിയ കരാറുകാരനെതിരേ നടപടി എടുക്കേണ്ടതിന് പകരം സർക്കാർ ഫണ്ട് വീണ്ടും ഇതിനായി ചെലവഴിക്കുകയാണ്. 4.15 കോടി രൂപ ചെലവിൽ റിങ് റോഡ് ഉന്നത നിലവാരത്തിൽ പുനർ നിർമ്മിക്കാനും നടപടി ആയിട്ടുണ്ടെന്ന് എംഎൽഎ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP