Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിന്റെ പ്രളയദുരിതാശ്വാസത്തിൽ കേന്ദ്ര അടിയന്തര സഹായം വട്ടപൂജ്യം; കേരളം ആവശ്യപ്പെട്ട 2101 കോടി രൂപയിൽ ചില്ലിക്കാശ് പോലും കേന്ദ്ര സർക്കാർ നൽകിയില്ല; ബിജെപി ഭരിക്കുന്ന പ്രളയബാധിതമായ രണ്ട് സംസ്ഥാനങ്ങളിൽ കൈയഴിഞ്ഞ് സഹായം എത്തിയപ്പോൾ കേരളത്തിനോട് അവഗണ

കേരളത്തിന്റെ പ്രളയദുരിതാശ്വാസത്തിൽ കേന്ദ്ര അടിയന്തര സഹായം വട്ടപൂജ്യം; കേരളം ആവശ്യപ്പെട്ട 2101 കോടി രൂപയിൽ ചില്ലിക്കാശ് പോലും കേന്ദ്ര സർക്കാർ നൽകിയില്ല; ബിജെപി ഭരിക്കുന്ന പ്രളയബാധിതമായ രണ്ട് സംസ്ഥാനങ്ങളിൽ കൈയഴിഞ്ഞ് സഹായം എത്തിയപ്പോൾ കേരളത്തിനോട് അവഗണ

മറുനാടൻ മലയാളി ബ്യൂറോ

കാക്കനാട്: പ്രളയാനന്തരം തകർന്ന കേരളത്തിന്റെ പുനരുദ്ധാരണത്തിനായി കേരളം ആവശ്യപ്പെട്ട അടിയന്തരധനസാഹയത്തിൽ പത്തുപൈസ നൽകാതെ കേന്ദ്രം. ഈ വർഷം കേരളത്തെ ബാധിച്ച പ്രളയ പശ്ചാത്തലത്തിൽ 2101 കോടിയാണ് അടിയന്തര സഹായമായി കേന്ദ്രത്തോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പ്രളയഫണ്ടിലേക്കായി ഒരു രൂപ പോലും കേന്ദ്രസർക്കാർ നൽകിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഡിസാസ്റ്റർ മാനേജ്മെന്റ് ഡിവിഷൻ നൽകിയ വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നു.

2019-'20 സാമ്പത്തിക വർഷത്തിൽ സംസ്ഥാനങ്ങളുടെ ദുരന്ത പ്രതികരണ നിധിയിലേക്കു നൽകുന്ന തുകയുടെ ആദ്യ ഗഡുവായ 52.27 കോടി മാത്രമാണ് കേന്ദ്രത്തിൽനിന്ന് ഇതുവരെ ലഭിച്ചത്. കേരളത്തിനു പുറമേ വലിയതോതിൽ പ്രളയം ബാധിച്ച ബിഹാറിനും കേന്ദ്രത്തിന്റെ സഹായധനം ലഭിച്ചിട്ടില്ല.

ബിജെപി. ഭരിക്കുന്ന കർണാടക, മഹാരാഷ്ട്ര സർക്കാരുകളുടെ ആവശ്യം പരിഗണിച്ച് കേന്ദ്ര ദുരന്ത നിവാരണ വിഭാഗത്തിൽ നിന്ന് ധനസഹായം ലഭിച്ചിരുന്നു. കർണ്ണാടകയ്ക്ക് 2441.26 കോടിയും മഹാരാഷ്ട്രയ്ക്ക് 2479.29 കോടി രൂപയുമാണ് ലഭിച്ചത്. വിവരാവകാശ പ്രവർത്തകനായ രാജു വാഴക്കാലയുടെ അപേക്ഷകൾക്ക് ലഭിച്ച മറുപടികളിൽനിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്.

ഈ വർഷമുണ്ടായ പ്രളയത്തിൽ കേരളത്തിലെ 14 ജില്ലകളിലായി തകർന്നത് 2471 വീടുകൾ. 14998 വീടുകൾ ഭാഗികമായി തകർന്നു.തദ്ദേശസ്വയംഭരണവകുപ്പിന്റെ കണക്കുകളില് മാത്രം തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലെല്ലാം ഏറിയും കുറഞ്ഞും പ്രളയ നാശനഷ്ടങ്ങളുണ്ടായി. മുൻസിപാലിറ്റികളിലും കോർപറേഷനുകളിലുമായി 281 വീടുകൾ പൂർണമായി തകർന്നപ്പോൾ ഗ്രാമപഞ്ചായത്ത് പരിധിയിൽ 2190 വീടുകൾ തകർന്നിരുന്നു. സംസ്ഥാനത്ത് 574 ഗ്രാമപഞ്ചായത്തുകളെയും 76 നഗരസഭകളെയും ഇത്തവണ പ്രളയം ബാധിച്ചിട്ടുണ്ട്.

മലപ്പുറത്ത് 84 പഞ്ചായത്തുകളെയും തൃശൂരിൽ 79 പഞ്ചായത്തുകളെയും പ്രളയം ബാധിച്ചു. കണ്ണൂർ(65) കോഴിക്കോട് (60) ആലപ്പുഴ (53) എറണാകുളം (52) ഇടുക്കി (41) പാലക്കാട് (38) കോട്ടയം(34), കാസർകോട്(23), വയനാട്(23), പത്തനംതിട്ട(19) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ പ്രളയം ബാധിച്ച പഞ്ചായത്തുകളുടെ എണ്ണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP