Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാക്കിസ്ഥാൻകാരനായ പിതാവ് അമ്മയേയും കൈക്കുഞ്ഞിനേയും തനിച്ചാക്കി പോയപ്പോഴും വീട്ടുജോലി ചെയ്ത് പെൺകുഞ്ഞിനെ വളർത്തിയത് മാതാവ്; സ്‌കൂളിന്റെ പടി ചവിട്ടാൻ കഴിഞ്ഞിട്ടില്ലെങ്കിലും മറിയത്തിന്റെ സ്വപ്‌നം കേവല വിദ്യാഭ്യാസം; പിതാവിന്റെ അസ്ഥിത്വം വീണ്ടെുക്കാൻ തെളിവില്ലാത്തതിനാൽ നിയമപോരാട്ടവും; 13 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ഉപേക്ഷിച്ച് പോയ പിതാവ് സംരക്ഷണമൊരുക്കണമെന്ന് ഷാർജ ശരിഅത്ത് കോടതി; കുടുസുമുറിയിൽ ജീവിതം ഒതുക്കിയ മറിയത്തിന്റെ ജീവിതം കരളലിയിക്കുന്നത്

പാക്കിസ്ഥാൻകാരനായ പിതാവ് അമ്മയേയും കൈക്കുഞ്ഞിനേയും തനിച്ചാക്കി പോയപ്പോഴും വീട്ടുജോലി ചെയ്ത് പെൺകുഞ്ഞിനെ വളർത്തിയത് മാതാവ്; സ്‌കൂളിന്റെ പടി ചവിട്ടാൻ കഴിഞ്ഞിട്ടില്ലെങ്കിലും മറിയത്തിന്റെ സ്വപ്‌നം കേവല വിദ്യാഭ്യാസം; പിതാവിന്റെ അസ്ഥിത്വം വീണ്ടെുക്കാൻ തെളിവില്ലാത്തതിനാൽ നിയമപോരാട്ടവും; 13 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ഉപേക്ഷിച്ച് പോയ പിതാവ് സംരക്ഷണമൊരുക്കണമെന്ന് ഷാർജ ശരിഅത്ത് കോടതി; കുടുസുമുറിയിൽ ജീവിതം ഒതുക്കിയ മറിയത്തിന്റെ ജീവിതം കരളലിയിക്കുന്നത്

മറുനാടൻ മലയാളി ബ്യൂറോ

ഷാർജ: അമ്മയല്ലാതെ അരും തുണയില്ല.. പിതാവ് ഓർമയിൽ പോലുമില്ല. സ്‌കുളിൽ പടിചവിട്ടാൻ ഭാഗ്യം ലഭിച്ചിട്ടില്ലെങ്കിലും കേവല വിദ്യാഭ്യാസം ഇവളുടെ സ്വപ്‌നം. ഷാർജയിലെ കുടുസ്സുമുറിയിൽ അവൾ സ്വന്തം ലോകത്ത് ഒതുങ്ങിക്കഴിയുകയായിരുന്നു. പിതാവ് ആരെന്ന് കണ്ടെത്താൻ കഴിയാത്തതോടെ അസ്ഥിത്വം എന്തെന്ന് അറിയില്ല. പതിമൂന്നുകാരി മറിയം ഖാന്റെ ജീവിതം പറഞ്ഞാൽ തീരില്ല. അത്രമേൽ ദുരിതം പേറുമാകയാണ് ഈ പെൺകുട്ടി. പിതാവ് ആരെന്ന് ഇതുവരെ കണ്ടിട്ടില്ല. പക്ഷേ ഒരു സുൽത്താനാണ് തന്റെ പിതാവെന്ന് അറിയാം.വീട്ടുജോലിക്കാരിയായ മാതാവ് ബംഗ്ലാദേശ് സ്വദേശിനി ഹലീമ മുഹമ്മദ് (32) പറഞ്ഞ് അദ്ദേഹം പാക്കിസ്ഥാൻകാരനായ നൂർ അഹമദ് ഖാൻ സുൽത്താൻ ആണെന്ന്.

എന്നാൽ അത് അംഗീകരിക്കാൻ നൂർ അഹമദ് തയാറായിരുന്നില്ല. ഒടുവിൽ 13 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഹലീമ വിജയം നേടിയിരിക്കുകയാണ്. നിയമപോരാട്ടത്തിനൊടുവിൽ മറിയമിന്റെ പിതാവ് നൂർ അഹ്മദ് ഖാൻ സുൽത്താൻ ആണെന്ന് ഷാർജ ശരീഅ കോടതി വിധിച്ചതോടെ അവളുടെ കണ്ണിൽ തിളക്കം കൂടി ഇനി പറായാൻ തനിക്കൊരു പിതാവുണ്ട്. അദ്ദേഹം അംഗീകരിച്ചതാലും ഇല്ലെങ്കിലും തന്റെ പിതാവ് തന്നെ.
ാർജയിൽ ഡ്രൈവറായി ജോലി ചെയ്യുന്നതിനിടയിലായിരുന്നു ഹലീമയെ കണ്ടുമുട്ടിയതും ഇരുവരും തമ്മിൽ പ്രണയത്തിലായി വിവാഹിതരാകുന്നതും. അജ്മാൻ കോടതിയിലായിരുന്നു വിവാഹം രജിസ്റ്റർ ചെയ്തത്. ആ വിവാഹ സർട്ടിഫിക്കറ്റ് ഹലീമയുടെ കൈയിലുണ്ട്. തുടർന്ന് ഭാര്യ നാലു മാസം ഗർഭിണിയായിരുന്നപ്പോൾ നൂർ അഹമദ് ഖാൻ അവരെ ഉപേക്ഷിച്ച് പാക്കിസ്ഥാനിലേയ്ക്ക് പോകുകയായിരുന്നു.

ഹലീമ മറിയമിനെ വീട്ടിൽ തന്നെയാണ് പ്രസവിച്ചത്. അതുകൊണ്ടു തന്നെ കുട്ടിക്ക് ജനന സിർട്ടിഫിക്കറ്റോ പാസ്‌പോർട്ടോ നേടാനായില്ല. അതുകാരണം നിയമവിധേനയുള്ള ആനുകൂല്യങ്ങൾ ഒന്നും തന്നെ ലഭ്യമായതുമില്ല. മറിയത്തിനെ വീട്ടിൽ വച്ചുതന്നെ പ്രസവിക്കാൻ നിർബന്ധിതയായപ്പോഴത്തെ അവസ്ഥ ആലോചിക്കുമ്പോൾ തനിക്കിപ്പോഴും ഭയമാണെന്ന് ഹലീമ പറയുന്നു. 'എനിക്ക് പ്രസവവേദന അനുഭവപ്പെട്ടപ്പോൾ എന്നെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവാൻ അടുത്ത് ആരും ഉണ്ടായിരുന്നില്ല. ഒരു അയൽവാസി എന്റെ ഭർത്താവുമായി ബന്ധപ്പെടാൻ ഒരുപാട് തവണ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ശേഷം എന്റെ സഹോദരനെ ബന്ധപ്പെട്ടു. എന്നാൽ അദ്ദേഹം എത്തുമ്പോഴേക്കും ഞാൻ പ്രസവിച്ചിരുന്നു'. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് ലഭിക്കാൻ ഹലീമ ഏറെ ശ്രമിച്ചെങ്കിലും വീട്ടിൽ പ്രസവിച്ചതിനാൽ അത് സാധിച്ചില്ല. തത്ഫലമായി മറിയത്തിന് പാസ്സ്‌പോർട്ടോ യുഎഇ തിരിച്ചറിയൽ കാർഡോ സ്വന്തമാക്കാനും കഴിഞ്ഞില്ല.

പ്രസവിച്ച് അധികം വൈകാതെ വീട്ടുജോലിക്കിറങ്ങിയതിനാൽ മകളെ നന്നായി നോക്കാൻ സാധിച്ചു. തുടർന്നുള്ള കാലവും യുഎഇയിൽ തന്നെ കഴിയാനാണ് അമ്മയും മകളും ആഗ്രഹിക്കുന്നത് എന്നതിനാൽ മറിയത്തിന് നിയമപരമായ രേഖകൾ ഉണ്ടാക്കാൻ ഹലീമ ശ്രമം തുടങ്ങി. അതു എളുപ്പമല്ലെന്ന് മനസിലായപ്പോഴേയ്ക്കും മകൾ സ്‌കൂളിൽ ചേരാൻ സമയമായിരുന്നു. എന്നാൽ അതു അടുത്ത പ്രതിസന്ധിയായി. പാസ്‌പോർട്ടോ, വീസയോ, മറ്റു രേഖകളോ ഇല്ലാത്ത മറിയത്തിന് സ്‌കൂൾ പഠനം ഒരു സ്വപ്നം മാത്രമായി. ജീവിതത്തിൽ ഇതുവരെ സ്‌കൂളിന്റെ പടി കയറിയിട്ടില്ലാത്ത തനിക്ക് മറ്റു കുട്ടികൾ സ്‌കൂളിൽ പോകുന്നത് കാണുമ്പോഴും അതേക്കുറിച്ച് അറിയുമ്പോഴുമെല്ലാം ഏറെ കൊതി തോന്നിയിട്ടുണ്ടെന്ന് മറിയം പറയുന്നു.

തന്റെ ജീവിതം പാതിവഴിയിൽ നിലച്ചുപോയതിൽ മനം നൊന്തു കഴിയുന്ന മകൾ ഹലീമയ്‌ക്കെന്നും നൊമ്പരമായിത്തീർന്നു. മകളുടെ ഈ പരിതാപകരമായ അവസ്ഥ പറഞ്ഞ് ഒത്തിരി വ്യക്തികളെയും നിയമ സ്ഥാപനങ്ങളെയും സമീപിച്ചെങ്കിലും ആരും തന്നെ സഹായത്തിനെത്തിയില്ല. എല്ലാവരും ഭീമമായ തുക വക്കീൽ ഫീസായി ആവശ്യപ്പെടുകയാണുണ്ടായത്. അവസാനം ഷാർജയിലെ അലി ഇബ്രാഹിം യൂനിസ് മുഹമ്മദ് അൽ ബലൂഷി ലീഗൽ കൺസൾട്ടൻസിയിയെ സമീപിക്കുകയായിരുന്നു. ഇവിടത്തെ മലയാളി ഉദ്യോഗസ്ഥനും സാമൂഹിക പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരി വേണ്ട സഹായം ചെയ്തു.

അലി ഇബ്രാഹിം യൂനിസ് മുഹമ്മദ് അൽ ബലൂഷി ലീഗൽ കൺസൾട്ടൻസി ഷാർജ കോടതി മുഖാന്തിരം കുട്ടിയുടെ പിതാവ് നൂർ അഹ്മദ് ഖാൻ സുൽത്താൻ ആണെന്നുള്ള വിധി ലഭിക്കാൻ വേണ്ട നടപടിക്രമങ്ങൾ സ്വീകരിച്ചു. കോടതി വിധി ലഭിച്ചമുറയ്ക്ക് കുട്ടിക്ക് ബംഗ്ലാദേശ് പാസ്‌പോർട്ട് ഉണ്ടാകാനുള്ള അനുവാദത്തിനുവേണ്ടി പാക്കിസ്ഥാൻ എംബസിയിൽ നിന്നു എൻഒസി നേടാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും തുടർന്ന് എത്രയും പെട്ടെന്ന് ബംഗ്ലാദേശ് പാസ്‌പോർട്ട് ലഭ്യമാക്കാനുള്ള ശ്രമത്തിലാണെന്നും സലാം പാപ്പിനിശ്ശേരി പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP