Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിജിനയും കുഞ്ഞും സ്വന്തം വീട്ടിലേക്ക് എത്തിയിരുന്നോ എന്നു ചോദിച്ച് ഭർത്താവിന്റെ ഫോൺ വിളി; രാത്രിയിലെ പ്രശ്‌നം കാരണമാണ് ചോദിക്കുന്നതെന്നും വെളിപ്പെടുത്തി; കിണറ്റിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത് സഹോദരനെ വിളിച്ചു പറഞ്ഞത് നാട്ടുകാരും; ഭാര്യയുടേയും എട്ട് മാസം പ്രായമുള്ള കുട്ടിയുടേയും സംസ്‌കാര ചടങ്ങിൽ പോലും രഖിലേഷ് എത്തിയില്ല; കുന്ദമംഗലത്തെ മരണങ്ങളിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ; ഉയരുന്നത് സ്ത്രീധന കലഹത്തിന്റെ കൊലവിളിയെന്ന സംശയം

നിജിനയും കുഞ്ഞും സ്വന്തം വീട്ടിലേക്ക് എത്തിയിരുന്നോ എന്നു ചോദിച്ച് ഭർത്താവിന്റെ ഫോൺ വിളി; രാത്രിയിലെ പ്രശ്‌നം കാരണമാണ് ചോദിക്കുന്നതെന്നും വെളിപ്പെടുത്തി; കിണറ്റിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത് സഹോദരനെ വിളിച്ചു പറഞ്ഞത് നാട്ടുകാരും; ഭാര്യയുടേയും എട്ട് മാസം പ്രായമുള്ള കുട്ടിയുടേയും സംസ്‌കാര ചടങ്ങിൽ പോലും രഖിലേഷ് എത്തിയില്ല; കുന്ദമംഗലത്തെ മരണങ്ങളിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ; ഉയരുന്നത് സ്ത്രീധന കലഹത്തിന്റെ കൊലവിളിയെന്ന സംശയം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട് : കുന്ദമംഗലത്ത് കിണറ്റിൽ അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടതിന് പിന്നിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. കീഴരിയൂർ സ്വദേശിയായ നിജിനയെയും എട്ടുമാസം പ്രായമുള്ള കുഞ്ഞിനെയും ഭർത്താവും കുടുംബവും ചേർന്നു കൊലപ്പെടുത്തിയതാണെന്ന ആരോപണം. സ്ത്രീധനത്തിന്റെ പേരിൽ നിജിനയെ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് പരാതി. അതുകൊണ്ട് തന്നെ നജിനയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് നിജിനയുടെ സഹോദരൻ നിജേഷ് ആവശ്യപ്പെട്ടു. പൊലീസിൽ പരാതിയും നൽകി.

തിങ്കളാഴ്ചയാണ് മുപ്പതുകാരി നിജിനയേയും എട്ടു മാസം പ്രായമുള്ള കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നിജിനയും കുഞ്ഞും സ്വന്തം വീട്ടിലേക്ക് എത്തിയിരുന്നോ എന്നു ചോദിച്ച് ഭർത്താവ് ഫോൺ വിളിച്ചിരുന്നു. സാധാരണ ഒറ്റയ്ക്ക് ഇവർ വീട്ടിലേക്ക് വരാറില്ല. രാത്രി വീട്ടിൽ വച്ചു കുറച്ചു പ്രശ്‌നങ്ങൾ ഉണ്ടായിരുന്നെന്നും അതിനാൽ സ്വന്തം വീട്ടിലേക്ക് വന്നിരുന്നോയെന്ന് അറിയാനാണ് ചോദിച്ചതെന്നും നിജിനയുടെ ഭർത്താവ് പറഞ്ഞിരുന്നു. ഇതാണ് സംശയങ്ങൾക്ക് കാരണം. പ്രശ്‌നമുണ്ടായി എന്ന് ഭർത്താവ് തന്നെ സമ്മതിച്ചു. അതിന് ശേഷമാണ് കിണറ്റിൽ നിന്ന് മൃതദേഹം കിട്ടുകയായിരുന്നു.

ഒരു മരണ ചടങ്ങിൽ സംബന്ധിക്കാൻ വീട്ടിൽ നിന്ന് എല്ലാവരും പോയതാണെന്നും അതുകഴിഞ്ഞു മടങ്ങിവീട്ടിൽ വന്നപ്പോൾ ഇവരെ കണ്ടില്ലെന്നും ഭർത്താവ് പറഞ്ഞു. സഹോദരൻ നിരവധി തവണ തിരിച്ചു വിളിച്ചെങ്കിലും ആരും ഫോൺ എടുത്തില്ല. പിന്നീട് ഇവർ കിണറ്റിൽ ചാടിയെന്ന് സഹോദരനെ നാട്ടുകാരൻ വിളിച്ചറിയിക്കുകയായിരുന്നു. ഇതാണ് സംശയങ്ങൾക്ക് കാരണം. വ്യാജ തെളിവുണ്ടാക്കാൻ ഭർത്താവ് വിളിച്ചതാണോ എന്നും സംശയമുണ്ട്. നജിനയെ കൊലപ്പെടുത്താനുള്ള സാധ്യതയുണ്ടെന്നും പറയുന്നു.

സുഹൃത്തുക്കളാണ് നിജിനയേയും കുഞ്ഞിനെയും ആശുപത്രിയിൽ എത്തിച്ചത്. ഭർത്താവോ വീട്ടുകാരോ ആശുപത്രിയിലോ മറ്റു ചടങ്ങുകളിൽ സംബന്ധിക്കാൻ എത്തിയതുമില്ല. തലേ ദിവസം രാത്രി തന്നെ സംഭവം നടന്നിരിക്കാമെന്നും തെളിവു നശിപ്പിക്കാനായി ഭർതൃവീട്ടുകാർ യാത്രപോയതാകാമെന്നുമാണ് ബന്ധുക്കളുടെ സംശയം. വിവാഹത്തിനു ശേഷം സ്ത്രീധനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഉണ്ടായിരുന്നെന്നും അതിന്റെ പേരിൽ നിജിന ഭർതൃവീട്ടുകാരുടെ പീഡനത്തിനിരയായിരുന്നെന്നും നാട്ടുകാരും പറയുന്നു.

രഖിലേഷും അച്ഛനും അമ്മയും തിരൂരിൽ മരണ വീട്ടിൽ പോയി തിരിച്ചു വന്നപ്പോൾ നിജിനയേയും മകനേയും കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പതിനൊന്നു മണിയോടെ ഇരുവരെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 017 ജനുവരി 23 നാണ് കൊയിലാണ്ടി കൊല്ലം സ്വദേശി നിജിനയും വെള്ളന്നൂർ വിരുപ്പിൽ ബാർബർ ഷോപ്പ് നടത്തുന്ന രഖിലേഷും തമ്മിൽ വിവാഹിതരായത്.

കുന്ദമംഗലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. കീഴരിയൂർ കാരടിപ്പറമ്പത്ത് കുമാരന്റെയും ചന്ദ്രികയുടെയും മകളാണ് നിജിന. സഹോദരങ്ങൾ: നിഷ, നിജേഷ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP