Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രാമക്ഷേത്രം പണിയാൻ വിധിവന്നതോടെ ഭക്തരുടെ ഒഴുക്കായി അയോധ്യ; തീർത്ഥാടകരിലേറെയും യു.പിക്ക് പുറത്തു നിന്ന് എത്തുന്ന കന്നിക്കാർ; കർസേവപുരത്തെ കൊത്തുപണി നടക്കുന്നിടം സന്ദർശിച്ച് തീർത്ഥാടകരുടെ മടക്കം; രാമക്ഷേത്രം പണിയാൻ തിരുപ്പതി ക്ഷേത്രം 100 കോടി സംഭവന ചെയ്തതിന് പിന്നാലെ 50001 രൂപ സംഭാവന സമർപ്പിച്ച് അയോധ്യ സുന്നി വഖബ് ബോർഡ്; രാമക്ഷേത്രത്തിനൊപ്പം പള്ളിപണിയാനും സ്ഥലം കണ്ടെത്താൻ അയോധ്യ മുൻസിപ്പാലിറ്റിയും

രാമക്ഷേത്രം പണിയാൻ വിധിവന്നതോടെ ഭക്തരുടെ ഒഴുക്കായി അയോധ്യ; തീർത്ഥാടകരിലേറെയും യു.പിക്ക് പുറത്തു നിന്ന് എത്തുന്ന കന്നിക്കാർ; കർസേവപുരത്തെ കൊത്തുപണി നടക്കുന്നിടം സന്ദർശിച്ച് തീർത്ഥാടകരുടെ മടക്കം; രാമക്ഷേത്രം പണിയാൻ തിരുപ്പതി ക്ഷേത്രം 100 കോടി സംഭവന ചെയ്തതിന് പിന്നാലെ 50001 രൂപ സംഭാവന സമർപ്പിച്ച് അയോധ്യ സുന്നി വഖബ് ബോർഡ്; രാമക്ഷേത്രത്തിനൊപ്പം പള്ളിപണിയാനും സ്ഥലം കണ്ടെത്താൻ അയോധ്യ മുൻസിപ്പാലിറ്റിയും

മറുനാടൻ മലയാളി ബ്യൂറോ

ലഖ്‌നൗ: രാമജന്മ ഭൂമിയായ അയോധ്യയിൽ രാമക്ഷേത്രം പണിയാമെന്ന സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ അയോധ്യയിലേക്ക് ഭക്തജനത്തിരക്ക്. വിധി വന്നതിന് പിന്നാലെ തീർത്ഥാടകരുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടാകുന്നതായി യു.പി ്അധികാരികൾ വ്യക്തമാക്കുന്നു.

ഗുജറാത്തിൽനിന്നും ബിഹാറിൽനിന്നും ഉത്തർപ്രദേശിലെ വിവിധ ജില്ലകളിൽനിന്നുമാണ് ഏറ്റവുമധികം തീർത്ഥാടകരെത്തുന്നത്. നേരത്തേ ദിവസേന ആയിരത്തോളം പേരാണ് അയോധ്യയിലേക്കെത്തിയിരുന്നതെങ്കിൽ ഇപ്പോഴത് അയ്യായിരത്തോളമായി. അയോധ്യയിൽ ശ്രീരാമക്ഷേത്രം നിർമ്മിക്കുന്നതിനായി തിരുപ്പതി ക്ഷേത്രത്തിൽ നിന്ന് നൂറ് കോടിരൂപ സംഭാവന പ്രഖ്യാപിച്ചതിന് പിന്നാലെ ക്ഷേത്ര നിർമ്മാണത്തിനായി നിരവധി പേർ സഹായവുമായി രംഗത്തെത്തിക്കഴിഞ്ഞു.

രാമക്ഷേത്രം നിർമ്മിക്കുന്നതിനൊപ്പം തന്നെ അയോധ്യയിൽ പള്ളിപണിയുന്നതിനായി വഖബ് ബോർഡിന് സ്ഥലം കണ്ടെത്തുന്ന കാര്യത്തിൽ ദ്രുതനടപടിയുമായി അയോധ്യ മുൻസിപ്പാലിറ്റി മുന്നോട്ട് പോകുകയാണ്. 51 ഗ്രാമങ്ങളെ ബന്ധിപ്പിച്ച് അയോധ്യ മുൻസിപ്പാലിറ്റി വലുതാക്കനുള്ള നീക്കങ്ങൾ സജീവമായി.

അയോധ്യവിധിക്ക് പിന്നാലെ എത്തുന്ന തീർത്ഥാടകരിലേറെയും കർസേവകപുരത്തെ് കൊത്തുപണി നടക്കുന്നിടം സന്ദർശിച്ച് ഇഷ്ടികകൾ സംഭാവന ചെയ്യുന്നുമുണ്ട്. 1990 മുതൽ രാമജന്മഭൂമി ന്യാസ് നടത്തിവരുന്ന രാമക്ഷേത്ര പണിശാലയുടെ പരിസരത്ത് വർഷങ്ങളുടെ പഴക്കമുള്ള ഇഷ്ടികക്കൂമ്പാരമാണുള്ളത്.

നേരത്തേ അയോധ്യമാത്രം സന്ദർശിച്ചിരുന്നവർ സുപ്രീംകോടതിവിധിക്കുശേഷം കർസേവകപുരത്തെത്തി പണിപ്പുരയിലുള്ള കല്ലിൽക്കൊത്തിയ ക്ഷേത്രമാതൃക കാണാനുംകൂടി താത്പര്യം കാണിക്കുന്നുണ്ടെന്ന് വി.എച്ച്.പി. വക്താവ് ശരദ് ശർമ പറഞ്ഞു. കർസേവകപുരം ഒരു വിനോദസഞ്ചാരകേന്ദ്രമായെന്നും ശർമ പറഞ്ഞു. അയോധ്യാ വിധിക്കുശേഷമാണ് തങ്ങൾ യാത്രയ്ക്ക് പദ്ധതിയിട്ടതെന്നാണ് പലരും പറയുന്നത്.

എന്നാൽ തകർക്കങ്ങൾ നിലനിൽക്കുന്ന അവസരത്തിലും അയോധ്യയിൽ രാമക്ഷേത്രം പണിയാൻ 51,000 രൂപ നൽകുമെന്ന് ഉത്തർപ്രദേശ് ഷിയ വഖഫ് ബോർഡ് ചെയർമാൻ വസീം റിസ്വി. അയോധ്യയിൽ രാമക്ഷേത്രം പണിയണമെന്നായിരുന്നു വഖഫ് ബോർഡിന്റെ താത്പര്യമെന്നും സുപ്രീംകോടതിയുടേത് നിലവിൽ സാധ്യമായ ഏറ്റവും മികച്ച വിധിയാണെന്നും റിസ്വി പറഞ്ഞു.'രാമക്ഷേത്രം പണിയാനുള്ള ഒരുക്കങ്ങൾ നടക്കുകയാണ്. ശ്രീരാമൻ മുസ്ലിങ്ങളടക്കം എല്ലാവരുടെയും പൂർവികനായതിനാൽ ക്ഷേത്രനിർമ്മാണത്തിനായി വസീം റിസ്വി ഫിലിംസിന്റെ വകയായി 51,000 രൂപ രാമജന്മഭൂമി ന്യാസിനു നൽകമെന്നാണ് റിസ്വി പ്രതികരിച്ചത്.

അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ മൂന്നുമാസത്തിനുള്ളിൽ ട്രസ്റ്റ് രൂപവത്കരിക്കണമെന്ന് സുപ്രീം കോടതി കഴിഞ്ഞദിവസം പ്രസ്താവിച്ച വിധിയിൽ വ്യക്തമാക്കിയിരുന്നു. ഇതിനുള്ള നടപടിക്രമങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ത്വരിതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. അറ്റോർണി ജനറലിന്റെയും കേന്ദ്ര നിയമ മന്ത്രാലയത്തിന്റെയും നിയമോപദേശം കേന്ദ്ര ആഭ്യന്തരമന്ത്രാലയം തേടുകയും ചെയ്തിട്ടുണ്ട്.

ഏത് തരത്തിലായിരിക്കണം ട്രസ്റ്റ് രൂപവത്കരിക്കണമെന്നതിനെ കുറിച്ചാണ് അറ്റോർണി ജനറൽ കെ.കെ വേണുഗോപാലിനോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയമോപദേശം ആരാഞ്ഞിരിക്കുന്നത്. ഗുജറാത്തിലെ സോമനാഥ് ക്ഷേത്രം നിർമ്മിക്കാൻ രൂപവത്കരിച്ച ട്രസ്റ്റിന്റെ മാതൃകയിൽ ട്രസ്റ്റ് രൂപവത്കരിക്കുക എന്നതാണ് സർക്കാർ ഇപ്പോൾ പരിഗണനയിലുള്ളത്. ഈ ട്രസ്റ്റിന്റെ രൂപരേഖ ഉൾപ്പെടെയുള്ള കാര്യങ്ങൾ കേന്ദ്രം അറ്റോർണി ജനറലിന് കൈമാറിയെന്നാണ് ലഭിക്കുന്ന വിവരം.

നിർമോഹി അഖാഡയുടെ ഒരു പ്രതിനിധിയെ ട്രസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും ട്രസ്റ്റിൽ എത്ര അംഗങ്ങൾ വേണം തുടങ്ങിയ കാര്യങ്ങളിൽ അറ്റോർണി ജനറലിന്റെയും നിയമ മന്ത്രാലയത്തിന്റെയും ഉപദേശങ്ങൾ ലഭിച്ചതിനു ശേഷം മാത്രമേ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂവെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP