Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബംഗ്ലാദേശിനെ ബൗളിങ്ങിൽ തകർത്ത് ഇന്ത്യ; ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് നേട്ടം ; പ്രതിരോധ കവചം തീർത്ത് പൂജര-അഗർവാൾ കൂട്ടുകെട്ട്; ആദ്യദിനം കോലിപ്പടയ്ക്ക് സ്വന്തം

ബംഗ്ലാദേശിനെ ബൗളിങ്ങിൽ തകർത്ത് ഇന്ത്യ; ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് നേട്ടം ; പ്രതിരോധ കവചം തീർത്ത് പൂജര-അഗർവാൾ കൂട്ടുകെട്ട്; ആദ്യദിനം കോലിപ്പടയ്ക്ക് സ്വന്തം

മറുനാടൻ മലയാളി ബ്യൂറോ

ഇൻഡോർ: ബംഗ്ലാദേശിനെ ബോളിങ്ങിൽ തകർത്ത് ഇന്ത്യൻ ബൗളർമാർ. ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ തകർന്നടിഞ്ഞു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് ഒന്നാം ഇന്നിങ്‌സിൽ നേടിയത് 150 റൺ. മുഹമ്മദ് ഷമിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ബൗളിങ് നിര 58.3 ഓവറിൽ ദൗത്യം പൂർത്തിയാക്കി. ഷമി മൂന്ന് വിക്കറ്റെടുത്തു. ഇശാന്ത് ശർമ, ഉമേഷ് യാദവ്, ആർ അശ്വിൻ എന്നിവർ രണ്ടുവീതവും. ഒന്നാംദിനം അവസാനിപ്പിക്കുമ്പോൾ ഇന്ത്യ ഒന്നിന് 86 എന്ന നിലയിലാണ്. 64 റൺ മാത്രം മതി ബംഗ്ലാദേശിനൊപ്പമെത്താൻ. മായങ്ക് അഗർവാളും (37) ചേതേശ്വർ പൂജാരയുമാണ് (43) ക്രീസിൽ.

പരിചയസമ്പന്നരായ തമീം ഇഖ്ബാലും ഷാക്കിബ് അൽ ഹസനും ഇല്ലാതെ ഇൻഡോറിലിറങ്ങിയ ബംഗ്ലാദേശിന് പിഴച്ചു. ഇന്ത്യൻ പേസർമാർക്ക് മുന്നിൽ വിറച്ചു ബംഗ്ലാ ബാറ്റിങ്. മൂന്ന് പേസർമാരെ അണിനിരത്തിയായിരുന്നു ഇന്ത്യ എത്തിയത്. ഹനുമ വിഹാരി പുറത്തിരുന്നു. ഓപ്പണർമാരായ ഷദ്മാൻ ഇസ്ലാമും (6) ഇമ്രുൽ കയെസും (6) തുടക്കത്തിൽ വീണു. ക്യാപ്റ്റൻ മൊയിമിനുൾ ഹഖ് (37) പിടിച്ചുനിന്നെങ്കിലും അശ്വിൻ കുറ്റിതെറിപ്പിച്ചു. മുഹമ്മദ് മിഥുൻ (13), മഹമ്മദുല്ല (10), ലിറ്റൺ ദാസ് (21) എന്നീ മുൻനിര ബാറ്റ്സ്മാന്മാരെല്ലാം മങ്ങി. മുഷ്ഫിക്കുർ റഹീമിന്റെ (43) പോരാട്ടം ഷമി അവസാനിപ്പിച്ചു. അവസാന അഞ്ച് വിക്കറ്റുകൾ പത്ത് റണ്ണെടുക്കുന്നതിനിടെയാണ് ബംഗ്ലാദേശിന് നഷ്ടമായത്.

ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ താരമായ ഓപ്പണർ രോഹിത് ശർമയെയാണ് (6) ഇന്ത്യക്ക് നഷ്ടമായത്. അബു ജയേദിന്റെ പന്തിൽ ലിറ്റൺ ദാസിന് പിടികൊടുത്താണ് വലംകൈയൻ മടങ്ങിയത്. രണ്ടാം വിക്കറ്റിൽ മായങ്കും പൂജാരയും ചേർന്ന് 72 റൺ ചേർത്തു. രണ്ടാംദിനം വേഗം റണ്ണടിച്ച് മികച്ച ലീഡ് പടത്തുയർത്താനാകും ഇന്ത്യ ശ്രമിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP