Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അയ്യപ്പഭക്തരുടെ വാഹനങ്ങൾ കടന്നെത്തുന്ന പാലിയേക്കര ടോൾപ്ലാസയിൽ ഫാസ് ടാഗ് സംവിധാനം നടപ്പിലാക്കുന്നത് പ്രതിഷേധത്തിനും സംഘർഷത്തിനും വഴിതെളിക്കുമെന്ന് പൊലീസ് റിപ്പോർട്ട്; ഇന്ന് മുതൽ മൂന്ന് ട്രാക്കുകൾ ഫാസ് ടാഗ് വാഹനങ്ങൾക്ക് മാത്രം; ഫാസ് ടാഗില്ലാത്ത വാഹനങ്ങൾ കയറിയാൽ ഇരട്ടിത്തുക പിഴയീടാക്കാൻ ദേശീയപാത അഥോറിറ്റി; ഡിസംബർ ഒന്നോടെ മുഴുവൻ ട്രാക്കും ഫാസ് ടാഗിലേക്ക് മാറുമ്പൾ ഒഴിവാക്കുന്നത് പ്രാദേശിക വാഹനങ്ങളെ മാത്രം

അയ്യപ്പഭക്തരുടെ വാഹനങ്ങൾ കടന്നെത്തുന്ന പാലിയേക്കര ടോൾപ്ലാസയിൽ ഫാസ് ടാഗ് സംവിധാനം നടപ്പിലാക്കുന്നത് പ്രതിഷേധത്തിനും സംഘർഷത്തിനും വഴിതെളിക്കുമെന്ന് പൊലീസ് റിപ്പോർട്ട്; ഇന്ന് മുതൽ മൂന്ന് ട്രാക്കുകൾ ഫാസ് ടാഗ് വാഹനങ്ങൾക്ക് മാത്രം; ഫാസ് ടാഗില്ലാത്ത വാഹനങ്ങൾ കയറിയാൽ ഇരട്ടിത്തുക പിഴയീടാക്കാൻ ദേശീയപാത അഥോറിറ്റി; ഡിസംബർ ഒന്നോടെ മുഴുവൻ ട്രാക്കും ഫാസ് ടാഗിലേക്ക് മാറുമ്പൾ ഒഴിവാക്കുന്നത് പ്രാദേശിക വാഹനങ്ങളെ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ദേശീയപാതയിലെ ടോൾപ്ലാസകളിൽ സമ്പൂർ ഫാസ് ടാഗ് നടത്താനുള്ള നീക്കത്തിനെതിരെ കേരളത്തിൽ പ്രതിഷേധം. മണ്ഡലമാസം നാളെ തുടങ്ങവെ ശബരിമലയിലേക്കുള്ള അയ്യപ്പഭക്തരുടെ പ്രതിഷേധത്തിനു ഇടയാക്കുമെന്നാണ് പൊലീസ് നിഗമനം. പാലിയേക്കര ടോൾപ്ലാസ വഴി ഇതര സംസ്ഥാനങ്ങളിൽ നിന്നുൾപ്പടെയുള്ള അയ്യപ്പഭക്തരാണ് വർഷാ വർഷം ശബരിമലയിലേക്ക് എത്തുന്നത്. സമ്പൂർണ ഫാസ്ടാഗ് നടപ്പാക്കുന്നത് പാലിയേക്കര ടോൾ പ്ലാസയിൽ തിരക്കിനും സംഘർഷത്തിനുമിടയാക്കുമെന്ന് പൊലീസിന്റെ രഹസ്യ റിപ്പോർട്ട്. നിലനിൽ കഴിഞ്ഞ 9ന് മുതൽ പാലിയേക്കര പ്ലാസയിൽ മൂന്ന് ട്രാക്കുകൾ സമ്പൂർണ ഫാസ്റ്റ് ടാഗ് സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്.

ഈ ട്രാക്ക് വഴിയാണ് പ്രവർത്തിക്കുന്നത്. ഈ ട്രാക്കിലൂടെ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾ കയറി വരികയാണെങ്കിൽ പിഴയടക്കേണ്ടിയും വരും. ഡിസംബർ ഒന്നോടു കൂടി പാലിയേക്കരയിൽ ഇരുഭാഗത്തേയും ഓരോ ട്രാക്കുകളൊഴികെ എല്ലാ ട്രാക്കുകളും ഫാസ്ടാഗ് ട്രാക്കുകളാക്കാൻ ദേശീയപാതാ അഥോറിറ്റി (എൻഎച്ച്എഐ) ഉത്തരവിട്ടിരുന്നു. എന്നാൽ, പാലിയേക്കര ടോൾ പ്ലാസയിലൂടെ കടന്നുപോകുന്ന 20 ശതമാനം വാഹനങ്ങൾക്കു പോലും ഫാസ്ടാഗില്ല. ഇതര സംസ്ഥാന വാഹനങ്ങളിലും ഫാസ്ടാഗ് ഉണ്ടാകണമെന്ന് നിർബന്ധമില്ല.

ഇതോടെ പണമോ സൗജന്യ പാസോ ഉപയോഗിച്ചുപോകാവുന്ന ട്രാക്കിൽ തിരക്കേറും. വാഹനങ്ങളുടെ നീണ്ട നിരയുണ്ടാകുന്നതോടെ ടാഗുള്ള വാഹനങ്ങൾക്കു പോലും ഫാസ്ടാഗ് ട്രാക്കുകളിലേക്കെത്താൻ കഴിയില്ല. മണ്ഡല കാലത്താണ് പാലിയേക്കരയിൽ വാഹന സാന്ദ്രത ഏറ്റവും കൂടുതൽ. ടോൾ പിരിച്ചു മാത്രം വാഹനങ്ങൾ വിട്ടാൽ മതിയെന്ന് ബിഒടി കമ്പനി കൂടി നിലപാടെടുത്താൽ ദേശീയപാത സ്തംഭിക്കുന്ന അവസ്ഥയിൽ കാര്യങ്ങളെത്തുമെന്നാണ് വിലയിരുത്തുന്നത്.

തിരക്കു നിയന്ത്രിക്കാൻ ടോൾ പ്ലാസയിൽ സ്ഥിരം പൊലീസിനെ നിയോഗിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. പാലിയേക്കര ടോൾപ്ലാസയിൽ ഇത്തരം ഡിജിറ്റൽ നവീകരണങ്ങൾ കൊണ്ടുവരുന്നത് ഫാസ്ട്രാക്കിന്റെ ഉപയോഗം അറിയാത്ത യാത്രക്കരെ കൂടുതൽ വലലയ്ക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതര സംസ്ഥാനത്തിൽ നിന്നുള്ള അയ്യപ്പവാഹനങ്ങൾ കൂടി കടന്നെത്തുന്നതോടെ നിലവിലുള്ള സമ്പൂർണ ട്രാക്കുകളിൽ മണിക്കൂറുകൾ നീളുന്ന ഗതാഗത കുരുക്ക് സൃഷ്ടിക്കപ്പെടുമെന്നും പൊലീസ് കരുതപ്പെടുന്നു.

ഡിസംബർ 1 മുതൽ ഫാസ്ടാഗ് നടപ്പാക്കുന്നതിന്റെ ഭാഗമായി ദേശീയപാത അഥോറിറ്റി കലക്ടർക്കും എസ്‌പിക്കും കത്ത് നൽകി. ഇതേ വിഷയത്തിൽ ചീഫ് സെക്രട്ടറിക്കു നേരത്തേ കത്തു നൽകിയിരുന്നു. ദേശീയപാത ഉപയോക്താക്കളുടെ ഇന്ധനവും സമയവും ലാഭിക്കുന്നതിനാണ് പദ്ധതി നടപ്പാക്കുന്നതെന്നും സഹകരണം നൽകണമെന്നാവശ്യപ്പെട്ടുമാണ് കത്ത്15 മുതൽ 21വരെ 4 ട്രാക്കുകളിലും 22 മുതൽ 28 വരെ 5 ട്രാക്കുകളിലും 29ന് മുഴുവൻ ട്രാക്കുകളിലും ഫാസ്ടാഗ് സംവിധാനം ഒരുക്കാനാണ് നിർദ്ദേശം. ഒരു ട്രാക്ക് തൽക്കാലം പ്രാദേശിക വാഹനങ്ങൾക്കായി ഒഴിച്ചിടും.

ഡിസംബർ 1 മുതൽ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾ ഫാസ്ടാഗ് ട്രാക്കുകളിൽ കയറിയാൽ ഇരട്ടിത്തുക നൽകേണ്ടി വരും. പാലിയേക്കര ടോൾ പ്ലാസയിലൂടെ ദിനവും 45,000 വാഹനങ്ങൾ കടന്നുപോകുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ 7,000 വാഹനങ്ങൾക്ക് മാത്രമാണ് ഇപ്പോൾ ഫാസ്ടാഗുള്ളത്. ഓഗസ്റ്റിലെ നിർദ്ദേശപ്രകാരം, ഡിസംബർ 1 മുതൽ ടോൾ പ്ലാസകളിൽ ഒരു ലെയ്നിൽ പണം, കാർഡ് എന്നിവ മുഖേനയുള്ള ടോൾ സ്വീകരിക്കണമെന്നു പറഞ്ഞിരുന്നു. ഇവയിൽ പക്ഷേ, വലിയ ക്യൂ ആയിരിക്കും. ഫാസ്ടാഗിൽ കയറിയാൽ ഇരട്ടി പണവും നൽകേണ്ടിവരും.

ദേശീയപാതകളിലെ ടോൾപ്ലാസകളിൽ ഫാസ്ടാഗ് ലഭിക്കും. എസ്ഐബി, ഫെഡറൽ ബാങ്ക്, എസ്‌ബിഐ, എച്ച്ഡിഎഫ്സി തുടങ്ങി ബാങ്ക് ശാഖകളും ഫാസ്ടാഗ് നൽകുന്നുണ്ട്. തൃശൂർ പാലിയേക്കര ടോൾപ്ലാസയ്ക്കുസമീപം 6 കൗണ്ടറുകളുണ്ട്. കാറുകൾക്ക് 500 രൂപയും വലിയ വാഹനങ്ങൾക്ക് 600 രൂപയുമാണ് ഇവിടെ നിരക്ക്. ഇതിൽ കാറുകൾക്ക് 200രൂപയും വലിയ വാഹനങ്ങൾക്ക് 300 രൂപയും ഉപയോഗിക്കാനാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP