Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വന്തം പുരയിടത്തിലെ തേക്ക് മുറിക്കാൻ ഭൂമിയുടെ കൈവശാവകാശ സർട്ടിഫിക്കറ്റിനായി കർഷകനോട് ചോദിച്ചത് 1500 രൂപ; കർഷകന്റെ പരാതിയിൽ വിജിലൻസിന്റെ കെണിയിൽ വീണത് പാമ്പാടി വില്ലേജ് ഓഫീസർ വിപിൻകുമാർ

സ്വന്തം പുരയിടത്തിലെ തേക്ക് മുറിക്കാൻ ഭൂമിയുടെ കൈവശാവകാശ സർട്ടിഫിക്കറ്റിനായി കർഷകനോട് ചോദിച്ചത് 1500 രൂപ; കർഷകന്റെ പരാതിയിൽ വിജിലൻസിന്റെ കെണിയിൽ വീണത് പാമ്പാടി വില്ലേജ് ഓഫീസർ വിപിൻകുമാർ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിലായി. തൃശൂർ കണിയാർകോട് പാമ്പാടി വില്ലേജ് ഓഫീസർ വിപിൻകുമാറാണ് പിടിയിലായത്. തേക്ക് മുറിക്കാൻ ഭൂമിയുടെ കൈവശാവകാശ സർട്ടിഫിക്കറ്റിന് കർഷകനിൽ നിന്നും 1500രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

നിർദ്ധന കുടുംബത്തിലെ അംഗമായ കർഷകൻ സാമ്പത്തിക പരാധീനത മൂലം വീട്ടുവളപ്പിലെ തേക്ക് മുറിക്കാൻ തീരുമാനിച്ചു. കൈവശാവകാശ രേഖയ്ക്ക് വേണ്ടി വില്ലേജ് ഓഫീസിൽ അപേക്ഷ നൽകി. ഒന്നരമാസക്കാലം വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല. ഒടുവിൽ വില്ലേജ് ഓഫീസർ 1500 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

കൈയിൽ പണമില്ലെന്ന് അറിയിച്ചപ്പോൾ ഓഫീസർ അസഭ്യം പറഞ്ഞതായി കർഷകൻ വ്യക്തമാക്കി. തുടർന്ന് ഇദ്ദേഹം തൃശൂർ വിജിലൻസ് ഓഫീസിൽ പരാതിയുമായെത്തി. വിജിലൻസ് ഉദ്യോഗസ്ഥർ നൽകിയ 1500 രൂപയുമായി കർഷൻ വില്ലേജ് ഓഫീസിലെത്തി. പണം കൊടുത്ത് പുറത്തിറങ്ങിയ ഉടനെ വിജിലൻസ് സംഘം വില്ലേജ് ഓഫീസിനകത്ത് കയറി പണം കണ്ടെത്തുകയായിരുന്നു.

തിരുവനന്തപുരം സ്വദേശിയായ വിപിൻകുമാർ കഴിഞ്ഞ രണ്ടു വർഷമായി പാമ്പാടി വില്ലേജ് ഓഫീസിലാണ് ജോലി ചെയ്യുന്നത്. ഇയാളുടെ കാറിൽ നിന്ന് മാരകായുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP