Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തിളച്ച സാമ്പാറിൽ വീണ് ആറ് വയസുകാരന് ദാരുണാന്ത്യം; അപകടം ഉച്ചഭക്ഷത്തിനായി കൊണ്ടുവരുന്നതിനിടെ കുട്ടി വരി തെറ്റിച്ച് ഓടുന്നതിനിടയിൽ

തിളച്ച സാമ്പാറിൽ വീണ് ആറ് വയസുകാരന് ദാരുണാന്ത്യം; അപകടം ഉച്ചഭക്ഷത്തിനായി കൊണ്ടുവരുന്നതിനിടെ കുട്ടി വരി തെറ്റിച്ച് ഓടുന്നതിനിടയിൽ

മറുനാടൻ മലയാളി ബ്യൂറോ

കുർണൂൽ: സ്‌കൂളിലെ സാമ്പാർ ചെമ്പിൽ വീണ് നഴ്‌സറി വിദ്യാർത്ഥിയായ ആറ് വയസ്സുകാരൻ മരിച്ചു. ആന്ധ്രപ്രദേശിലെ കുർണൂൽ ജില്ലയിലെ തിപ്പയിപ്പിള്ളെ ഗ്രാമത്തിലെ ശ്യാം സുന്ദർ റെഡ്ഡിയുടെ മകൻ ബൈരാപുരം പുരുഷോത്തം റെഡ്ഡി(6) ആണ് മരിച്ചത്. പാന്യം നഗരത്തിലെ നഴ്‌സറി സ്‌കൂളിൽ ഉച്ചഭക്ഷണ ഇടവേളയിൽ കുട്ടി ഓടുന്നതിനിടെ അബദ്ധത്തിൽ ചൂടുള്ള സാമ്പാർ ചെമ്പിൽ വീഴുകയായിരുന്നു. ഉടൻതന്നെ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭക്ഷണത്തിനായി കുട്ടികളെ വരിയായി കൊണ്ടുവരികയായിരുന്നുവെന്നും അപകടത്തിൽപ്പെട്ട കുട്ടി വരി തെറ്റിച്ച് ഓടുകയായിരുന്നുവെന്നും ആയ മൊഴി നൽകി. ഈ സമയം, കുട്ടികൾക്ക് വിളമ്പാനായി രണ്ട് പേർ കൂടി സാമ്പാർ പാത്രം കൊണ്ടുവരികയായിരുന്നു. കാൽതെറ്റി നിയന്ത്രണം വിട്ട കുട്ടി തിളച്ച സാമ്പാർ പാത്രത്തിലേക്ക് വീഴുകയായിരുന്നു. സ്‌കൂൾ മാനേജ്‌മെന്റിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP