Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വർണം അടിച്ചു പരത്തി 24 കനം കുറഞ്ഞ പാളികളാക്കി എമർജൻസി ലാമ്പിനകത്തെ ബാറ്ററി മാറ്റി അവിടെ ഒളിപ്പിച്ചു; മലപ്പുറത്തുകാരൻ നിയാസ് കടത്തിയത് ഇങ്ങനെയാണെങ്കിൽ കാസർകോട്ടെ അഹമ്മദ് ഇർഷാദ് ഒളിപ്പിച്ചത് ബാഗേജിലെ വസ്ത്രങ്ങൾക്കിടയിലും കോഴിക്കോട്ടുകാരൻ ഷഫീഖ് ഒളിപ്പിച്ചത് അടിവസ്ത്രത്തിനുള്ളിലും; കരിപ്പൂരിൽ 92 ലക്ഷത്തിന്റെ സ്വർണം പിടിച്ചു

സ്വർണം അടിച്ചു പരത്തി 24 കനം കുറഞ്ഞ പാളികളാക്കി എമർജൻസി ലാമ്പിനകത്തെ ബാറ്ററി  മാറ്റി അവിടെ ഒളിപ്പിച്ചു; മലപ്പുറത്തുകാരൻ നിയാസ് കടത്തിയത് ഇങ്ങനെയാണെങ്കിൽ കാസർകോട്ടെ  അഹമ്മദ് ഇർഷാദ് ഒളിപ്പിച്ചത് ബാഗേജിലെ വസ്ത്രങ്ങൾക്കിടയിലും കോഴിക്കോട്ടുകാരൻ  ഷഫീഖ് ഒളിപ്പിച്ചത് അടിവസ്ത്രത്തിനുള്ളിലും; കരിപ്പൂരിൽ 92 ലക്ഷത്തിന്റെ സ്വർണം പിടിച്ചു

ജംഷാദ് മലപ്പുറം

കോഴിക്കോട്: കരിപ്പൂർ വിമാനത്തവളത്തിൽനിന്നും മൂന്ന് യാത്രക്കാരിൽനിന്നായി ഇന്ന് പിടികൂടിയത് 92ലക്ഷം രൂപയുടെ സ്വർണം. ആദ്യം സ്വർണം അടിച്ചു പരത്തി 24കനം കുറഞ്ഞ പാളികളാക്കി. ശേഷം എമർജൻസി ലാമ്പിനകത്തെ ബാറ്റി മാറ്റി അവിടെ ഒളിപ്പിച്ചു. മലപ്പുറത്തുകാരൻ നിയാസ് കടത്തിയത് ഇങ്ങിനെയാണെങ്കിൽ കാസർകോട്ടെ അഹമ്മദ് ഇർഷാദ് ഒളിപ്പിച്ചത് ബാഗേജിലെ വസ്ത്രങ്ങൾക്കിടയിലായിരുന്നു. കോഴിക്കോട്ടുകാരൻ ഷഫീഖ് ഒളിപ്പിച്ചത് അടിവസ്ത്രത്തിനുള്ളിലും. ഈമൂന്നു പേരിൽനിന്നാണ് ം എയർ കസ്റ്റംസ് ഇന്റലിജൻസ് 92 ലക്ഷത്തിന്റെ സ്വർണം പിടികൂടിയത്. ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം വണ്ടൂർ പള്ളിക്കുന്ന് കുറ്റിയാളി പുല്ലത്ത് നിയാസ്, അബൂദാബിയിൽ നിന്നെത്തിയ കാസറഗോഡ് ബഡ്കൽ അഹമ്മദ് ഇർഷാദ്, കോഴിക്കോട് കൊടുവള്ളി നാറൂക്കോൽ മുഹമ്മദ് ഷഫീഖ് എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. സ്പെയ്സ് ജെറ്റ് വിമാനത്തിലാണ് നിയാസ് ജിദ്ദയിൽ നിന്നെത്തിയത്.

എമർജൻസി ലാംപിന്റെ അകത്ത് ഒളിപ്പിച്ച 1.398 ഗ്രാം സ്വണമാണ് നിയാസ് കൊണ്ടുവന്നത്. ലഗേജ് പരിശോധനയിൽ സംശയം തോന്നിയ കസ്റ്റംസ് എമർജൻസി ലാംപ് അഴിച്ച് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. സ്വർണം അടിച്ചു പരത്തി 24 കനം കുറഞ്ഞ പാളികളാക്കി എമർജൻസി ലാംപിന്റെ ബാറ്ററിയുടെ സ്ഥാനത്ത് ഒളിപ്പിച്ച നിലയിലായിരുന്നു. ഇവക്ക് മാർക്കറ്റിൽ 48 ലക്ഷം രൂപ വില ലഭിക്കും. അബൂദാബിയിൽ നിന്നു ഇത്തിഹാദ് എയർ വിമാനത്തിൽ കരിപ്പൂരിലെത്തിയ അഹമ്മദ് ഇർഷാദ് 666 ഗ്രാം സ്വർണം ബാഗേജിലെ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്.സ്വർണ ബിസ്‌ക്കറ്റുകൾ മുറിച്ചും സ്വർണമാലയുമാണ് ഇയാളിൽ നിന്നു കണ്ടെടുത്തത്. ഇവക്ക് 22 ലക്ഷം രൂപ വില ലഭിക്കും.അബൂദാബിയിൽ നിന്നു ഇത്താഹാദ് വിമാനത്തിൽ കരിപ്പൂരിലെത്തിയ ഷഫീഖ് 885 ഗ്രാം സ്വർണ മിശ്രിതവുമായാണ് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. മിശ്രിതത്തിൽ നിന്ന് 22 ലക്ഷത്തിന്റെ 665 ഗ്രാം സ്വർണമാണ് വേർതിരിച്ചെടുത്തത്.
അതേ സമയം കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്തവളംവഴി ജനനേന്ദ്രിയലത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവതി പിടിയിലായിരുന്നു. യാത്രക്കാരിയുടെ ശരീരത്തിന്റെ രഹസ്യഭാഗത്ത് ഗുളിക രൂപത്തിൽ ഒളിപ്പിച്ചു കടത്തിയ 620 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.

മുബൈ വിമാനത്തിൽ കരിപ്പൂരിലെത്തിയ നൂർജഹാൻ എന്ന യാത്രക്കാരിയിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. സ്വർണം ഗുളിക രൂപത്തിലാക്കി രഹസ്യഭാഗത്ത് ഒളിപ്പിച്ചു വെക്കുകയായിരുന്നു. രണ്ട് സ്വർണം ഗുളികളാണ് ലഭിച്ചത്.സ്വർണത്തില് 15 ലക്ഷത്തിലധികം വിലലഭിക്കുമെന്നാണ് കണക്കാക്കുന്നത്.സ്വർണക്കടത്തിന് പുതിയ മാർഗങ്ങളാണ് കള്ളക്കടത്ത് സംഘം കണ്ടെത്തുന്നത്. പുരുഷന്മാർ മലധ്വാരത്തിൽ സ്വർണം ഒളിപ്പിച്ചു കടത്തുന്നതു പതിവായിരുന്നെങ്കിലും സ്ത്രീകളുടെ മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താറില്ല. നൂർജഹാൻ അവരുടെ ജനനേന്ദ്രിയത്തിൽ സ്വർണം ഒളിപ്പിച്ചുവെച്ചതറിഞ്ഞ് കസ്റ്റംസ് അധികൃതർപോലും ഞെട്ടിയിരിക്കുകയാണ്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് അധികൃതർ നൂർജഹാനെ ചോദ്യംചെയ്യുന്നത്. എന്നാൽ തന്റെ കയ്യിൽ സ്വർണമില്ലെന്ന് നൂർജഹാൻ പറഞ്ഞെങ്കിലും രഹസ്യവിവരം നൽകിയ വ്യക്തി മുമ്പും സ്വർണക്കടത്ത് കാരിയർമാരെ ചൂണ്ടിക്കാണിച്ചു നൽകിയ ആൾ ആയതിനാൽ തന്നെ നൂർജഹാനെ കൂടുതൽ ചോദ്യംചെയ്യുകയായിരുന്നു. ശേഷം കസ്റ്റംസ് ഇവരെ പോകാൻ അനുവദിക്കാതെ കുറച്ചു സമയം പിടിച്ചിരുത്തുകയായിരുന്നു. സ്ത്രീയായതിനാൽ തന്നെ ശരീരം പരിശോധിക്കാനും പരിമിതികളുണ്ടായിരുന്നു. ഇവരുടെ ലഗേജുകൾ മുഴുവനായും പലതവണ പരിശോധിച്ചെങ്കിലും സ്വർണം കണ്ടെത്താനായില്ല. ഇതോടെ ഇവരുടെ ശരീരത്തിൽ സ്വർണം ഒളിപ്പിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് അധികൃതർക്ക് ഉറപ്പായി. തുടർന്നാണു നൂർജഹാനും സ്വർണമുള്ളതായി സമ്മതിക്കുകയായിരുന്നു. തുടർന്നു എക്‌സറേ പരിശോധനതയിൽ സ്വർണം വ്യക്തമാകുകയും ചെയ്തു. അപകടകരായ അവസ്ഥയിലല്ല സ്വർണമുള്ളതെന്നും അവർക്കു തന്നെ അത് തിരിച്ചെടുക്കാനാകുമെന്നും ഡോക്ടർ കൂടി പറഞ്ഞതോടെയാണ് സ്വർണം നൂർജഹാനെ കൊണ്ട് തന്നെ ബാത്ത്‌റൂമിലെത്തിച്ച് പുറത്തെടുപ്പിച്ചത്. നലവിൽ സ്ത്രീകൾ സ്വർണക്കടത്തിൽ ഉൾപ്പെടുന്നതും അടുത്തിടെ പതിവായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP