Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമലയിൽ ദർശനത്തിന് എത്തുന്ന യുവതികൾക്ക് സർക്കാർ സംരക്ഷണം ഒരുക്കിയില്ലെങ്കിൽ കൂട്ടമായി മലകയറും; കേരളത്തിൽനിന്നു മാത്രം അമ്പതോളം യുവതികൾ; പുറത്തുള്ള ഫെമിനിസ്റ്റ് സംഘടനകളുടെ പ്രവർത്തകരും വരുന്നു; ഇവർ ആചാരസംരക്ഷണ ഗുണ്ടകളാൽ തടയപ്പെട്ടാൽ കൂട്ടായ മുന്നേറ്റത്തിന് ശ്രമിക്കും; നിലപാട് വ്യക്തമാക്കി നവോത്ഥാനകേരളം സ്ത്രീപക്ഷകൂട്ടായ്മ

ശബരിമലയിൽ ദർശനത്തിന് എത്തുന്ന യുവതികൾക്ക് സർക്കാർ സംരക്ഷണം ഒരുക്കിയില്ലെങ്കിൽ കൂട്ടമായി മലകയറും; കേരളത്തിൽനിന്നു മാത്രം അമ്പതോളം യുവതികൾ; പുറത്തുള്ള ഫെമിനിസ്റ്റ് സംഘടനകളുടെ പ്രവർത്തകരും വരുന്നു; ഇവർ ആചാരസംരക്ഷണ ഗുണ്ടകളാൽ തടയപ്പെട്ടാൽ കൂട്ടായ മുന്നേറ്റത്തിന് ശ്രമിക്കും; നിലപാട് വ്യക്തമാക്കി നവോത്ഥാനകേരളം സ്ത്രീപക്ഷകൂട്ടായ്മ

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: ശബരിമലയിൽ ദർശനത്തിന് എത്തുന്ന യുവതികൾക്ക് സംരക്ഷണമൊരുക്കാൻ കേരളസർക്കാർ ഇനിയും തയ്യാറായില്ലെങ്കിൽ തങ്ങളുടെ നേതൃത്വത്തിൽ യുവതികൾ പ്രതിഷേധമായി ശബരിമലയിലെത്തുമെന്ന് നവോത്ഥാനകേരളം സ്ത്രീപക്ഷകൂട്ടായ്മ. കേരളത്തിലെ സ്ത്രീപക്ഷ ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഈ ഫേസ്‌ബുക്ക് കൂട്ടായ്മയിൽ, എഴുത്തുകാരും ആക്റ്റീവിസ്റ്റുകളും അടക്കമുള്ള നിരവധി സ്ത്രീകൾ അംഗങ്ങളാണ്. 'യുവതികൾക്ക് പ്രവേശനം അനുവദിച്ച 2018 സെപ്റ്റംബർ 28 ലെ വിധിക്ക് സ്റ്റേയില്ല. ലിംഗ സമത്വവും ലിംഗനീതിയും അട്ടിമറിക്കാനുള്ള ഭരണകൂടത്തിന്റെയും മതവാദികളുടെയും ഗൂഢതന്ത്രം പൊളിച്ചടുക്കേണ്ടതുണ്ട്.

ഇത്തവണയും ശബരിമല ദർശനത്തിന് യുവതികൾ എത്തും. വ്യക്തിപരമായ താത്പര്യപ്രകാരം ശബരിമലയിൽ എത്തുന്ന യുവതികൾക്ക് സംരക്ഷണമൊരുക്കാൻ കേരളസർക്കാർ ഇനിയും തയ്യാറായില്ലെങ്കിൽ നവോത്ഥാനകേരളം സ്ത്രീപക്ഷകൂട്ടായ്മയുടെ നേതൃത്വത്തിൽ യുവതികൾ പ്രതിഷേധമായി ശബരിമലയിലെത്തുമെന്നും സ്ത്രീപക്ഷകൂട്ടായ്മയുടെ നേതാക്കൾ പറഞ്ഞു.ശബരിമലയിൽ സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് ബൃഹത്തായ സമരപരിപാടിത്തന്നെ ആരംഭിക്കാൻ തീരുമാനിച്ചിരിക്കുകയാണ് എന്നും താങ്ങൊളൊടൊപ്പം സഹകരിക്കാൻ താത്പര്യമുള്ള സംഘടനകളും വ്യക്തികളും നവോത്ഥാനകേരളം സ്ത്രീപക്ഷകൂട്ടായ്മയുടെ ഫേസ്‌ബുക്ക് പേജിന്റെ ഇൻബോക്സിൽ കോണ്ടാക്റ്റ് ചെയ്യാൻ അറിയിച്ച്കൊണ്ട് ഫേസ്‌ബുക്ക് കുറിപ്പും കൂട്ടായ്മയുടെ പേജിൽ ഇട്ടിട്ടുണ്ട്.

ഇപ്പോൾത്തന്നെ കേരളത്തിൽനിന്നു മാത്രം അമ്പതോളം യുവതികൾ ശബരിമല യാത്രയ്ക്ക് സന്നദ്ധരായി രംഗത്തുവന്നിട്ടുണ്ട്. അതോടൊപ്പം കേരളത്തിന് വെളിയിലുള്ള ഫെമിനിസ്റ്റ് സംഘടനകളുടെ പ്രവർത്തകരും എത്തുന്നുണ്ട്. യുവതികളിൽ ചിലർ കഴിഞ്ഞവർഷത്തേതുപോലെ ആദ്യം വ്യക്തിപരമായി ശബരിമലയിലേക്ക് പോകാനും ആചാരസംരക്ഷണ ഗുണ്ടകളാൽ തടയപ്പെടുകയും പൊലീസ് സുരക്ഷ ഒരുക്കാൻ തയ്യാറാവുകയും ചെയ്യാത്ത സാഹചര്യം ഉണ്ടായാൽ കൂട്ടായ മുന്നേറ്റമാണ് നവോത്ഥാനകേരളം സ്ത്രീപക്ഷകൂട്ടായ്മ ഉദ്ദേശിക്കുന്നതെന്ന് സംഘടനയുടെ വക്താക്കൾ പറഞ്ഞു.

സുപ്രീം കോടതിയുടെ ശബരിമല വിധി നടപ്പിലാക്കാൻ രാഷ്ട്രീയം മറന്നുകൊണ്ട് നവോത്ഥാനകേരളം സ്ത്രീപക്ഷകൂട്ടായ്മയുമായി സഹകരിച്ച് കൂട്ടമായി മല കയറി എത്രയും പെട്ടെന്ന് ശബരിമല പ്രശ്നത്തിന് എന്നന്നേക്കുമായി പരിഹാരമുണ്ടാക്കാനുള്ള ശ്രമത്തിൽ എല്ലാവരും സഹകരിക്കണമെന്നും. ഈ വിഷയം ഇനിയും വെച്ചുതാമസിപ്പിക്കാതെ എത്രയും പെട്ടന്ന് അവസാനിപ്പിക്കാൻ ഇവിടെയുള്ള സ്ത്രീ സംഘടനകളും വിദ്യാർത്ഥി സംഘടനകളും യുവജന സംഘടനകളും മുന്നിട്ടിറങ്ങണമെന്നും കൂട്ടായ്മയുടെ വക്താക്കൾ അഭ്യർത്ഥിച്ചു.

ശബരിമല സ്ത്രീ പ്രവേശന വിധിയെ അട്ടിമറിക്കാനുള്ള മനുസ്മൃതിമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ബ്രാഹ്മണ്യം പുനഃസ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന മത രാഷ്ട്രീയ കൂട്ടുകെട്ടിന്റെ സംഘടിത നീക്കം അനുവദിക്കില്ലെന്ന് നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മ പ്രവർത്തകർ പറയുന്നു. ഭൂരിപക്ഷത്തിന്റെ വിശ്വാസങ്ങൾ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുന്നതല്ല മതേതരത്വം. തന്ത്രസമുച്ചയവും കുഴിക്കാട്ടുപച്ചയുമല്ല ആധുനിക പൗരസമൂഹത്തിന്റെ ആധികാരിക ഗ്രന്ഥം ഭണഘടനയാണ്. അത് കത്തിക്കണമെന്നുപറഞ്ഞവരാണ് ആചാരസംരക്ഷണവും പറഞ്ഞു തെരുവിലിറങ്ങിയവർ. അവർ തന്നെയാണ് ശബരിമല സ്ത്രീ പ്രവേശന വിധിയെ അട്ടിമറിക്കാനുള്ള ശ്രമങ്ങളും നടത്തുന്നത്.- നവോത്ഥാനകേരളം സ്ത്രീപക്ഷകൂട്ടായ്മ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP