Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അദ്ധ്യാപകൻ സുദർശൻ പത്മനാഭനെ ചോദ്യം ചെയ്തത് ഒന്നര മണിക്കൂറോളം; സംശയിക്കത്തക്ക തെളിവുകളൊന്നും ലഭിച്ചില്ലെന്ന് പൊലീസ്; 25ഓളം പേരെ ചോദ്യം ചെയ്തിട്ടും അദ്ധ്യാപകർക്കെതിരായ മൊഴിയില്ല

മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അദ്ധ്യാപകൻ സുദർശൻ പത്മനാഭനെ ചോദ്യം ചെയ്തത് ഒന്നര മണിക്കൂറോളം; സംശയിക്കത്തക്ക തെളിവുകളൊന്നും ലഭിച്ചില്ലെന്ന് പൊലീസ്; 25ഓളം പേരെ ചോദ്യം ചെയ്തിട്ടും അദ്ധ്യാപകർക്കെതിരായ മൊഴിയില്ല

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർത്ഥിനി ഫാത്തിമ ആത്മഹത്യ ചെയ്ത കേസിൽ അദ്ധ്യാപകൻ സുദർശൻ പത്മനാഭനെ ചോദ്യം ചെയ്തു. അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ സുദർശൻ പത്മനാഭനെ ഒന്നരമണിക്കൂറോളം സമയമാണ് ചോദ്യം ചെയ്തത്. എന്നാൽ സംശയകരമായ ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് വിശദീകരിച്ചു. ഇന്നലെ രാത്രിയോടെയാണ് സുദർശൻ പത്മനാഭൻ ചെന്നൈയിൽ മടങ്ങിയെത്തിയത്.

അദ്ധ്യാപകരായ സുദർശൻ പത്മനാഭൻ, ഹേമചന്ദ്രൻ, മിലിന്ദ് എന്നിരാണ് ജീവനൊടുക്കാൻ കാരണമെന്ന ആത്മഹത്യാക്കുറിപ്പ് ഫാത്തിമയുടെ ഫോണിൽ നിന്നും കണ്ടെത്തിയിരുന്നു. ഈ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.

ഫാത്തിമ കാന്റീനിൽ ഉൾപ്പടെ ഒറ്റയ്ക്കിരുന്ന് കരയുന്നത് കണ്ടിട്ടുണ്ടെന്ന് സഹപാഠികൾ മൊഴി നൽകിയിട്ടുണ്ട്. കേസിൽ 25 ഓളം പേരെ ചോദ്യം ചെയ്തു. ആരും അദ്ധ്യാപകർക്ക് എതിരെ മൊഴി നൽകിയിട്ടില്ല. അഡീഷ്ണൽ കമ്മീഷണർ ഈശ്വരമൂർത്തിയുടെ നേതൃത്തിലുള്ള ക്രൈംബ്രാഞ്ച് സംഘത്തിനാണ് പുതിയ അന്വേഷണ ചുമതല. ഫാത്തിമ ലത്തീഫ് ക്യാമ്പസിൽ മതപരമായ വേർതിരിവ് നേരിട്ടെന്ന ആരോപണം ഐഐടി അധികൃതർ നിഷേധിച്ചു.

ഇത് ശരിവയ്ക്കുന്ന തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് നിലപാട്. ആത്മഹത്യാക്കുറിപ്പുള്ള പെൺകുട്ടിയുടെ മൊബൈൽഫോൺ കോടതിയിൽ ഹാജരാക്കിയ ശേഷം ഫോറൻസിക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഫാത്തിമയുടെ മരണത്തിൽ സത്യം പുറത്ത് വരണമെന്നും നീതി ലഭിക്കണമെന്നും ഡിഎംകെ അധ്യക്ഷൻ എംകെസ്റ്റാലിൻ വ്യക്തമാക്കി. തമിഴ്‌നാട് ക്രൈംബ്രാഞ്ചിന് കൈമാറിയ കേസിൽ അഡീഷണൽ കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.

ഹ്യുമാനിറ്റീസ് ആൻഡ് ഡവലപ്‌മെന്റ് സ്റ്റഡീസ് വിദ്യാർത്ഥിനിയായ ഫാത്തിമ ലത്തീഫിനെ ഹോസ്റ്റൽ റൂമിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത് ഈ മാസം ഒമ്പതിനാണ്. സുദർശൻ പത്മനാഭൻ പഠിപ്പിക്കുന്ന ലോജിക്ക് പേപ്പറിന് 20ൽ 13മാർക്കാണ് ഫാത്തിമയ്ക്ക് ലഭിച്ചത്. അഞ്ച് മാർക്കിന് കൂടി അർഹതയുണ്ടെന്ന് ചൂണ്ടികാട്ടി ഫാത്തിമ വകുപ്പ് മേധാവിയെ സമീപിച്ചിരുന്നു. അന്ന് വൈകിട്ടോടെയാണ് ഫാത്തിമ ലത്തീഫിനെ സരയൂ ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവ ശേഷം ഇന്റഡ്രേറ്റഡ് എംഎ വിദ്യാർത്ഥികൾക്ക് അവധി നൽകിയിരിക്കുകയാണ്. സെമസ്റ്റർ പരീക്ഷകളും നീട്ടി വച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP