Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അയോധ്യ വിധിക്ക് പിന്നാലെ നരേന്ദ്ര മോദി ചീഫ് ജസ്റ്റിസിന് അനുമോദന കുറിപ്പ് എഴുതി എന്ന് ബംഗ്ലാദേശ് മാധ്യമങ്ങളുടെ വ്യാജ പ്രചാരണം; നടപടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ഭിന്നിപ്പുണ്ടാക്കാനും എന്ന് ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ; ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയവും

അയോധ്യ വിധിക്ക് പിന്നാലെ നരേന്ദ്ര മോദി ചീഫ് ജസ്റ്റിസിന് അനുമോദന കുറിപ്പ് എഴുതി എന്ന് ബംഗ്ലാദേശ് മാധ്യമങ്ങളുടെ വ്യാജ പ്രചാരണം; നടപടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ഭിന്നിപ്പുണ്ടാക്കാനും എന്ന് ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ; ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയവും

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: അയോധ്യ കേസിൽ അന്തിമ വിധി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ അഭിനന്ദിച്ച് കത്തെഴുതി എന്ന വ്യാജ പ്രചാരണവുമായി ബംഗ്ലാദേശ് മാധ്യമങ്ങൾ. വിദ്വേഷം സൃഷ്ടിക്കുന്നതിനായി കരുതിക്കൂട്ടി നടത്തുന്ന ശ്രമങ്ങളെ ശക്തമായി അപലപിച്ച് ഇന്ത്യയും രംഗത്തെത്തി. വിദ്വേഷം സൃഷ്ടിക്കുന്ന വ്യാജപ്രചാരണമാണിതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ചീഫ് ജസ്റ്റിസിനെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി അയച്ചെന്ന് പറയുന്ന കത്ത് പൂർണ്ണമായും വ്യാജമാണെന്ന് ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു. ഇത്തരത്തിലൊരു കത്ത് ബംഗ്ലാദേശിലെ പ്രാദേശിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ഹൈക്കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പൂർണ്ണമായും വ്യജമായ കത്ത് ബംഗ്ലാദേശിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാനും സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. ഇത് വളരെ മോശമായ കാര്യമാണെന്നും ഇന്ത്യൻ ഹൈക്കമ്മീഷന്റെ പ്രസ്താവനയിൽ പറയുന്നു.

ഇത്തരം വ്യാജവാർത്തകൾ മനപ്പൂർവ്വം പ്രചരിപ്പിച്ചതിൽ അപലപിക്കുന്നു. ഇന്ത്യയിലേയും ബംഗ്ലാദേശിലേയും ജനങ്ങൾ തമ്മിലുള്ള സൗഹൃദത്തെ ദുർബലപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ്‌കുമാർ പറഞ്ഞു. ബംഗ്ലാദേശ് മാധ്യമങ്ങളുടെ നടപടിയെ ഇന്ത്യ ശക്തമായി അപലപിക്കുന്നു. ഇത്തരം വ്യാജവാർത്ത സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുകയും അപസ്വരം സൃഷ്ടിക്കുകയും ചെയ്യുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP