Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫലസ്തീൻ എയ്തുവിട്ട ഒരു മിസൈലിന് പകരം പത്തു മിസൈൽ തിരിച്ചയച്ച് ഇസ്രയേലിന്റെ പ്രതികാരം; ഇസ്ലാമിക് ജിഹാദ് കമാൻഡർ ബഹാ അബൂ അൽഅത്തയെ വധിച്ചതിന് പിന്നാലെ നടത്തിയ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 32 ഫലസ്തീനികൾ; പരിക്കേറ്റ് ആശുപത്രിയിലും നിരവധി പേർ; ഫലസ്തീൻ തൊടുത്ത റോക്കറ്റുകൾ അയൺ ഡോം പ്രതിരോധ സംവിധാനം ഉപയോഗിച്ച് നേരിട്ട് സ്വന്തം പൗരന്മാരെ സംരക്ഷിച്ചും മിടുക്കു കാട്ടി ഇസ്രയേൽ; പസ്പരമുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് യൂറോപ്യൻ യൂണിയൻ

ഫലസ്തീൻ എയ്തുവിട്ട ഒരു മിസൈലിന് പകരം പത്തു മിസൈൽ തിരിച്ചയച്ച് ഇസ്രയേലിന്റെ പ്രതികാരം; ഇസ്ലാമിക് ജിഹാദ് കമാൻഡർ ബഹാ അബൂ അൽഅത്തയെ വധിച്ചതിന് പിന്നാലെ നടത്തിയ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 32 ഫലസ്തീനികൾ; പരിക്കേറ്റ് ആശുപത്രിയിലും നിരവധി പേർ; ഫലസ്തീൻ തൊടുത്ത റോക്കറ്റുകൾ അയൺ ഡോം പ്രതിരോധ സംവിധാനം ഉപയോഗിച്ച് നേരിട്ട് സ്വന്തം പൗരന്മാരെ സംരക്ഷിച്ചും മിടുക്കു കാട്ടി ഇസ്രയേൽ; പസ്പരമുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് യൂറോപ്യൻ യൂണിയൻ

മറുനാടൻ ഡെസ്‌ക്‌

ഗസ്സ: ഇസ്ലാമിക് ജിഹാദ് സംഘടനയുടെ കമാൻഡർ ബഹാ അബൂ അൽഅത്തയെയും ഭാര്യയെയും വ്യോമാക്രമണത്തിൽ ഇസ്രയേൽ വധിച്ചതിന് പിന്നാലെ ഫലസ്തീൻ നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് അതിശക്തമായ തിരിച്ചടി നൽകി ഇസ്രയേൽ. ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 32 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗസ്സയ്ക്ക് സമീപം ഷെജയ്യയിൽ നടന്ന എയർ സ്‌ട്രൈക്കിലാണ് ബഹാ അബു അൽ അത്തയെയും ഭാര്യയെയും ഇശ്രയേൽ ബോംബിട്ട് കൊന്നത്. ഇതിന് തിരിച്ചടിച്ചു കൊണ്ട് ഫലസ്തീൻ ഗസ്സയിൽ നിന്നും ഇസ്രയേലിലേക്ക് കൂടുതൽ റേക്കറ്റുകൾ വർഷിച്ചു. 50 റോക്കറ്റുകളാണ് ടെൽ അവീവ് അടക്കം തെക്കൻ ഇസ്രയേലിൽ ഫലസ്തീൻ വർഷിച്ചത്. ഇസ്രയേൽ അപായ സൈറൻ മുഴക്കിയതോടെ നിരവധി കുടുംബങ്ങൾ ബോംബ് ഷെൽറ്ററുകളിൽ അഭയം തേടി.

ഇതിന് പിന്നാലെ ഇസ്രയേൽ ശക്തമായ തിരിച്ചടി നൽകുകയാണ് ചെയ്തത്. ഗസ്സയ്ക്കു പുറമെ സിറിയൻ തലസ്ഥാനമായ ദമസ്‌കസിനു നേരെയും ഇസ്രയേൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്. ബഹാ അബൂ അൽഅത്തയുടെ നാല് മക്കളെയും അയൽവാസിയെയും ഇസ്രയേൽ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇസ്രയേൽ ആക്രമണത്തിന് മറുപടിയായാണ് ഇസ്ലാമിക് ജിഹാദ് റോക്കറ്റ് ആക്രമണം നടത്തിയത്. ഇവർ തൊടുത്ത റോക്കറ്റുകളിൽ സിംഹഭാഗവും അയൺ ഡോം എന്ന പ്രതിരോധസംവിധാം ഉപയോഗിച്ച് നേരിട്ടതായി ഇസ്രയേൽ അവകാശപ്പെട്ടു.

റോക്കറ്റാക്രമണത്തിന് മറുപടിയെന്നോണമാണ് ഇസ്രയേൽ ഗസ്സയിൽ യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ഷെല്ലാക്രമണവും മിസൈൽ ആക്രമണങ്ങളും നടത്തിയത്. റോക്കറ്റ് ആക്രമണത്തിൽ തങ്ങൾക്കു പങ്കില്ലെന്നും ഇസ്രയേൽ പ്രകോപനമുണ്ടാക്കുകയാണെന്നും ഗസ്സയിലെ ഹമാസ് അവകാശപ്പെട്ടു. ഇസ്രയേലിന്റെ അതിക്രമം തടയാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ഫലസ്തീൻ ഗവൺമെന്റ് വക്താവ് ഇബ്രാഹീം മെൽഹം പറഞ്ഞു. ഫലസ്തീനികളെ കൊലപ്പെടുത്തിയതു കൊണ്ട് ഗസ്സയുടെ പ്രതിരോധത്തെ വിഫലമാക്കാമെന്ന് ഇസ്രയേൽ കരുതേണ്ടെന്ന് ഹമാസ് വക്താവ് ഹാസം ഖസ്സം മുന്നറിയിപ്പ് നൽകി.

ഇസ്രയേൽ ആക്രമണം ശക്തമായ ഘട്ടത്തിൽ ഗസ്സയിലെ പൊതുയിടങ്ങളിൽ ആളുകൾ കൂടിനിൽക്കുന്നത് നിരോധിച്ചിട്ടുണ്ട്. തെൽഅവീവിലെ സ്‌കൂളുകൾക്ക് ബുധനാഴ്ച അവധി നൽകി. ഗസ്സയിൽ ഹമാസിന്റെ വളർച്ച തടയുന്നതിൽ നെതന്യാഹു സർക്കാർ പരാജയമായിരുന്നെന്ന് ആരോപണമുയർന്നിട്ടുണ്ട്. അതേസമയം, ആരുമായും ഏറ്റുമുട്ടലിനില്ലെന്നും ഇസ്രയേൽ ആക്രമണത്തെ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വ്യക്തമാക്കി.

ഗസ്സയിൽ നിന്ന് പ്രത്യാക്രമണമുണ്ടായാൽ വൻ തിരിച്ചടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പു നൽകി.''ഞങ്ങൾ തിരിച്ചടിക്കുമെന്ന് അവർക്ക് നന്നായി അറിയാം. രണ്ടുവഴികളാണ് അവർക്ക് മുന്നിലുള്ളത്. ഒന്നുകിൽ റോക്കറ്റാക്രമണം അവസാനിപ്പിക്കുക, അതല്ലെങ്കിൽ ആക്രമണം ഏറ്റുവാങ്ങുക. സംഘർഷം അവസാനിപ്പിക്കാൻ ഈജിപ്ത് മധ്യസ്ഥശ്രമം തുടങ്ങിയിട്ടുണ്ട്.

അതേസമയം തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട നെതന്യാഹു തന്റെ പരാജയം മറച്ചുപിടിക്കാൻ നടത്തുന്ന ശ്രമമാണ് ഫലസ്തീനു നേരെയുള്ള ആക്രമണമെന്ന് ഇസ്രയേൽ പാർലെന്റ് നെസറ്റിലെ അറബ് അംഗങ്ങൾ പറഞ്ഞു. 'തുടർച്ചയായ തെരഞ്ഞെടുപ്പുകളിൽ തോറ്റ ഇയാൾ, പ്രധാനമന്ത്രി സ്ഥാനത്ത് തുടരാമെന്ന വ്യാമോഹത്തിലാണ് ആക്രമണങ്ങൾ നടത്തുന്നത്. ഒരു പതിറ്റാണ്ടിലേറെയായി അധിനിവേശം വർധിപ്പിക്കാനും സമാധാന പ്രക്രിയ അട്ടിമറിക്കാനുമാണ് ഇയാൾ ശ്രമിക്കുന്നത്.' - നെസറ്റ് അംഗം അയ്മൻ ഒദേ ആരോപിച്ചു.

അതേസമയം ഇസ്രയേലും ഗസ്സയും പരസ്പരമുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളിലെയും സിവിലിയന്മാരുടെ ജീവന് വിലകൽപ്പിക്കണമെന്നും എത്രയും വേഗം യുദ്ധാന്തരീക്ഷം ഒഴിവാക്കണമെന്നും യൂണിയൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സ്ഥിതിഗതികൾ ശാന്തമാക്കാൻ ഇടപെടുന്നതായി ഈജിപ്ത് അറിയിച്ചു. ഈജിപ്തിന്റെയും യു.എന്നിന്റെയും സമാധാനശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതായി ജർമനി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP