Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗൂഗിൾ മാപ്പ് കാണിച്ചത് പാലക്കാട് നിന്നും തിരുവില്വാമല-പാമ്പാടി വഴി പട്ടിക്കാടേയ്ക്കുള്ള എളുപ്പവഴി; തിരുവില്വാമല കൊണ്ടാഴി ഭാഗത്തെ ചെക്ക് ഡാമിൽ എത്തുമ്പോൾ രാത്രിയും; റോഡിൽ ഇരുട്ടും കലങ്ങിയ വെള്ളവും; റോഡ് തിരിച്ചറിയാൻ കഴിയാതെ വന്നപ്പോൾ സ്വിഫ്റ്റ് കാർ ഇറങ്ങിയത് ചെക്ക് ഡാമിലേക്കും; സൈൻ ബോർഡുകളുടെ അഭാവവും ലൈറ്റുകൾ ഇല്ലാത്തതുമാണ് ചതിച്ചത്; ഗൂഗിൾ മാപ്പ് കാർ യാത്രികരെ കുഴിയിൽ ചാടിച്ചെന്നു വാർത്തയിലെ വസ്തുത വെളിപ്പെടുത്തി സെബാസ്റ്റ്യനും കുടുംബവും

ഗൂഗിൾ മാപ്പ് കാണിച്ചത് പാലക്കാട് നിന്നും തിരുവില്വാമല-പാമ്പാടി വഴി പട്ടിക്കാടേയ്ക്കുള്ള എളുപ്പവഴി; തിരുവില്വാമല കൊണ്ടാഴി ഭാഗത്തെ ചെക്ക് ഡാമിൽ എത്തുമ്പോൾ രാത്രിയും; റോഡിൽ ഇരുട്ടും കലങ്ങിയ വെള്ളവും; റോഡ് തിരിച്ചറിയാൻ കഴിയാതെ വന്നപ്പോൾ സ്വിഫ്റ്റ് കാർ ഇറങ്ങിയത് ചെക്ക് ഡാമിലേക്കും; സൈൻ ബോർഡുകളുടെ അഭാവവും ലൈറ്റുകൾ ഇല്ലാത്തതുമാണ് ചതിച്ചത്; ഗൂഗിൾ മാപ്പ് കാർ യാത്രികരെ കുഴിയിൽ ചാടിച്ചെന്നു വാർത്തയിലെ വസ്തുത വെളിപ്പെടുത്തി സെബാസ്റ്റ്യനും കുടുംബവും

എം മനോജ് കുമാർ

തൃശൂർ: ഗൂഗിൾ മാപ്പ് നോക്കി പാലക്കാട് നിന്നു പട്ടിക്കാട്ടേക്കു വന്നവരെ വഴിതെറ്റിച്ചത് ഗൂഗിൾ മാപ്പല്ല, അധികൃതർ തന്നെ. കൊണ്ടാഴി എഴുന്നള്ളത്തുകടവ് തടയണയുടെ തിരുവില്വാമല ഭാഗത്തു നിന്ന് ഇവരെ പുഴയിലേക്ക് കൂപ്പ് കുത്തിച്ചത് ഗൂഗിൾ മാപ്പ് അല്ല, റോഡേത് വഴിയേതെന്ന് തിരിച്ചറിയാനുള്ള സൈൻ ബോർഡുകളുടെ അഭാവമാണ്. എഴുന്നള്ളത്തുകടവ് തടയണയുടെ തിരുവില്വാമല ഭാഗത്തു നിന്നാണ് ഇവർ പുഴയിലേക്കു പതിച്ചത്. ഡാമിൽ നിന്നുള്ള വെള്ളം റോഡിൽ നിറഞ്ഞപ്പോൾ റോഡ് ഏത് പുഴയേത് എന്നറിയാതെ ഇരുട്ടിൽ കാർ ചെക്ക് ഡാമിലേക്ക് പതിക്കുകയായിരുന്നു. സൈൻ ബോർഡുകളുടെ അഭാവവും ലൈറ്റുകൾ ഇല്ലാത്തതുമാണ് ഇവരെ ചതിച്ചത്. അല്ലാതെ ഗൂഗിൾ മാപ്പ് അല്ല. പക്ഷെ ഈ അപകടം ഗൂഗിൾ മാപ്പിന്റെ സൃഷ്ടിയാണ് എന്ന് പറഞ്ഞാണ് വാർത്തകൾ വന്നത്. ഈ വാർത്തകൾ ആണ് ഇപ്പോൾ കാർ യാത്രികർ തിരുത്തുന്നതും.

തൃശൂർ പട്ടിക്കാട്ട് കാരിക്കൽ സെബാസ്റ്റ്യനും കുടുംബവും സഞ്ചരിച്ച കാറാണ് ഈ മാസം ഒൻപതിന് രാത്രി പുഴയിലേക്ക് പതിച്ചത്. പാലക്കാട് ഭാഗത്ത് നിന്ന് കുതിരാൻ വഴിയല്ലാതെ ഗൂഗിൾ മാപ്പ് കാണിച്ചത് തിരുവില്വാമല-പാമ്പാടി വഴിയുള്ള റോഡ്. ഇവർ ഈ വഴി തന്നെ തിരിക്കുകയും ചെയ്തു. കേരളത്തിലെ പൊതു റോഡുകളിൽ പലപ്പോഴും പ്രത്യക്ഷമല്ലാത്ത സൈൻ ബോർഡുകൾ തന്നെയാണ് ഈ കാർ യാത്രികരെയും ചതിച്ചത്. ചതിച്ചത് ഗൂഗിൾ മാപ്പ് അല്ല അധികൃതരെന്നു ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത് ചെക്ക് ഡാമിലേക്ക് കൂപ്പുകുത്തിയ കാർ യാത്രികർ അന്ന് തന്നെ പറഞ്ഞതാണ്. തെറ്റ് പറ്റാറുള്ളത് സാങ്കേതികതയ്ക്ക് അല്ലെന്നും മനുഷ്യർക്ക് മാത്രമെന്നും അപകടം ബോധ്യപ്പെടുത്തിയെന്നുമാണ് കാരിക്കൽ സെബാസ്റ്റ്യൻ പ്രതികരിച്ചതും.

ഗൂഗിൾ മാപ്പ് നോക്കേണ്ടി വന്നത് തന്നെ കുതിരാനിലെ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക് കാരണമാണ്. ഈ പ്രശ്‌നം പരിഹരിക്കേണ്ടതും അധികൃതരാണ്. കുതിരാനിലെ ഗതാഗതക്കുരുക്ക് കാരണമാണ് പാലക്കാട് ഭാഗത്ത് നിന്നും തിരുവില്വാമല-പാമ്പാടി വഴി പട്ടിക്കാടെയ്ക്ക് വരേണ്ടി വന്നത്. ഗൂഗിൾ മാപ്പ് ശരിയായ വഴി തന്നെയാണ് കാണിച്ചത്. ഈ വഴി കിലോമീറ്ററുകൾ തന്നെ ഒഴിവാക്കിയുള്ള യാത്രയുമാണ്. ഇവർ രാത്രി എട്ടരയോടെയാണ് അപകടം നടന്ന ചെക്ക് ഡാം ഭാഗത്ത് എത്തുന്നത്. ആ സമയം ഡാമിൽ നിന്നുള്ള വെള്ളം റോഡിൽ നിറഞ്ഞിരുന്നു. ചെക്ക് ഡാമിന് കൈവരികൾ ഉണ്ടായിരുന്നില്ല. ഡാം റോഡിൽ നിറയെ വെള്ളവും. കൈവരികൾ ഇല്ലാത്തതിനാൽ കാർ നേരെ ചെക്ക് ഡാമിലേക്ക് കൂപ്പുകുത്തി. ഒരു റോഡ് സിഗനലും അവിടെ ഉണ്ടായിരുന്നുമില്ല. ഡാമിലെ വെള്ളം റോഡിലേക്ക് കയറുമ്പോൾ റോഡ് അടയ്ക്കാറുണ്ട്. ഇവർ വന്ന ദിവസം റോഡ് അടച്ചില്ല. അതുകൊണ്ട് തന്നെ റോഡ് ഏത് വഴിയേത് എന്ന് ഇവർക്ക് തിരിച്ചറിയാൻ കഴിഞ്ഞതുമില്ല. സ്വിഫ്റ്റ് കാർ നേരെ ഡാമിലേക്ക് കൂപ്പുകുത്തുകയും ചെയ്തു.

കാർ മറിഞ്ഞപ്പോൾ മുൻഭാഗം വെള്ളത്തിലേക്ക് കൂപ്പുകുത്തി. മുൻഭാഗത്ത് വെള്ളം നിറഞ്ഞു. ബാക്ക് ടയർ വെള്ളത്തിലേക്ക് എന്ന രീതിയിൽ നിലകൊള്ളുകയും ചെയ്തു. മുൻ ഡോറുകൾ ലോക്ക് ആയപ്പോൾ ഇവർ ബാക്ക് ഡോർ വഴി പുറത്തേക്ക് ചാടി. ഫയർഫൊഴ്‌സിനെയും പൊലീസിനെയും വിവരമറിയിച്ചു. അപ്പോഴേക്കും നാട്ടുകാരും എത്തി. മുൻപും ഇവിടെ സമാന രീതിയിൽ അപകടങ്ങൾ സംഭവിച്ചിരുന്നു. ഒരു ബൈക്ക് യാത്രികൻ മരിക്കുകയും ചെയ്തിരുന്നു. അപകടം അറിഞ്ഞു എത്തിയ നാട്ടുകാർ തന്നെയാണ് ഇവരോട് ഈ വിവരം കൈമാറിയത്. മഴ പെയ്ത് വെള്ളം നിറയുമ്പോൾ അധികൃതർ റെയിൽ പോലുള്ള റോഡുകൾ കൊണ്ട് റോഡ് അടയ്ക്കുമായിരുന്നു. അന്ന് റോഡ് അടച്ചില്ല. ഇവർ അപകടത്തിൽപ്പെടുകയും ചെയ്തു. സമാന അപകടമാണ് സെബാസ്റ്റ്യനും സംഭവിച്ചത്.

നവംബർ ഒൻപതിന് വന്ന അപകടത്തെക്കുറിച്ച് സെബാസ്റ്റ്യന്റെ പ്രതികരണം:

അപകടത്തിൽ ഗൂഗിൾ മാപ്പ് കുറ്റക്കാരല്ല. മാപ്പ് ശരിയായ വഴി തന്നെയാണ് കാണിച്ചത്. എന്നാൽ റോഡിൽ കൃത്യമായ മുന്നറിയിപ്പ് ഇല്ലാത്തതാണ് ഞങ്ങളെ ചതിച്ചത്. എന്റെ മകൻ അലനാണ് സിഫ്റ്റ് കാർ ഓടിച്ചത്. വണ്ടി പോകുന്ന റൂട്ട് തന്നെയാണ് മാപ്പ് കാണിച്ചത്. കൊണ്ടാഴിയിലാണ് അപകടം സംഭവിക്കുന്നത്. പാലക്കാട് നിന്നും പട്ടിക്കാടെയ്ക്കാണ് ഞങ്ങൾ യാത്ര തിരിച്ചത്. പാലക്കാടു നിന്നു മണ്ണുത്തി ഭാഗത്തേക്കു വരാൻ കുതിരാനിലെ ടാറിംഗും മഴയും തടസ്സമാകുമെന്നതിനാൽ തിരുവില്ല്വാമല, ചേലക്കര വഴി തെരെഞ്ഞെടുക്കുകയായിരുന്നു. ചേലക്കരയിലേക്കു എളുപ്പവഴിയായിരുന്നു ഗൂഗിളിൽ കണ്ടത്. തിരുവില്വാമലവഴിയാണ് ഞങ്ങൾ വന്നത്. മഴ പെയ്തിരുന്നതിനാൽ റോഡിൽ തിരക്കില്ലായിരുന്നു. പുഴയിൽ വെള്ളം കുറവായിരുന്നതിനാൽ പുഴയ്ക്കു കുറുകെ നിർമ്മിച്ച ഡാമിന്റെ മുകളിലെ വഴി തുറന്നു തന്നെയായിരുന്നു. പുഴയിലെ വെള്ളം ഉയർന്ന് റോഡിലേക്കു കയറി. വെള്ളം കലങ്ങിയിരുന്നു. ഇതോടെ പുഴയും വഴിയും തിരിച്ചറിയാൻ കഴിഞ്ഞില്ല. റോഡ് റിഫ്‌ളക്ടറോ, പാലത്തിനു കൈവരിയോ, അപായസൂചനകളോ ഒന്നും ഇല്ലായിരുന്നു. ഇത് അപകടത്തിന് വഴി വെച്ചു.

മുന്നിലെ ടയർ വെള്ളത്തിലേക്ക് കൂപ്പുകുത്തി. വെള്ളം റോഡിൽ എത്തിയാൽ വഴി കാണില്ല. ഞങ്ങൾ ഇവിടെ എത്തുന്നത് രാത്രി എട്ടരയോടെയും. അവിടെയാണെങ്കിൽ വെളിച്ചവും ഉണ്ടായിരുന്നില്ല. ഞങ്ങൾക്ക് തീർത്തും അപരിചിതമായ റോഡ് ആയിരുന്നു. ഒരാൾ താഴ്ചയിൽ വെള്ളമുണ്ടായിരുന്നു.പക്ഷെ ഞങ്ങളുടെ ബാക്ക് ടയർ കരയോടു ചേർന്നായിരുന്നു. കൂടുതൽ അപകടം സംഭവിക്കുന്നതിന് ഞങ്ങൾ എല്ലാവരും ബാക്ക് ഡോർ വഴി പുറത്തേക്ക് ഇറങ്ങി. കാർ വെള്ളത്തിൽ താഴുന്നതിനു മുൻപ് ഞങ്ങൾ സുരക്ഷിതരായി ഇറങ്ങി. ഞങ്ങൾ ഇറങ്ങിയ ഉടൻ ഫയർഫോഴ്‌സിൽ അറിയിച്ചു. ഫയർഫോഴ്‌സ് പൊലീസിൽ അറിയിച്ചു. അപ്പോഴേക്കും നാട്ടുകാരും എത്തി. പകൽ ആണെങ്കിൽ അപകടം സംഭവിക്കില്ലായിരുന്നു. അവിടെ ഡാം ഉണ്ടെന്നു പോലും ഞങ്ങൾക്കറിയാമായിരുന്നില്ല.

നാട്ടുകാരുടെ നിരന്തര ആവശ്യമാണ് അപകടം നടന്ന സമയവും നാട്ടുകാർ പറഞ്ഞത്. റോഡിൽ അപകട മുന്നറിയിപ്പ് ഇല്ല. അപകട മുന്നറിയിപ്പ് സ്ഥാപിക്കാൻ നിരന്തരമായി മുറവിളി കൂട്ടിയിട്ടും അധികൃതർക്ക് അനക്കമില്ല. അപകടവും നിരന്തരം സംഭവിക്കുന്നു. നാട്ടുകാർ ഞങ്ങളോട് ചൂണ്ടിക്കാട്ടി. ഞങ്ങളുടെ കാർ വളരെ സാവധാനമായിരുന്നതിനാൽ വണ്ടി റോഡിൽ നിന്നും വഴുതിയപ്പോഴെ അറിയുകയും പുറകിലെ വാതിലിൽകൂടി സുരക്ഷിതരായി പുറത്തിറങ്ങുകയും ചെയ്തു. ഇരുട്ടിൽ ആദ്യം ഓർത്തത്. ജീവൻ തിരികെ ലഭിച്ചല്ലോ എന്ന ആശ്വാസമായിരുന്നു. ഫയർഫോഴ്‌സുമായും പൊലീസ് സ്റ്റേഷനുമായും ബന്ധപ്പട്ടു. ദൈവികമായ ഇടപെടൽ മാത്രമാണ് തുണയായത് എന്ന സത്യം മറക്കുന്നില്ല. യാത്രയിൽ പാലിക്കേണ്ട ശ്രദ്ധക്കുറവല്ല. അപായസൂചനകളുടെ കാര്യത്തിൽ ഉത്തരവാദപ്പെട്ടവർ വേണ്ടതു ചെയ്യാതിരുന്നതാണ് പ്രധാന കാരണം. ഇതിനു മുൻപ് പലർക്കും ജീവഹാനി സംഭവിച്ചിട്ടുള്ളതുമാണ്. ഇനിയെങ്കിലും ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടാവണം-സെബാസ്റ്റ്യൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP