Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കർണാടകയിൽ അയോഗ്യരാക്കപ്പെട്ട 17 വിമത എംഎൽഎമാരിൽ 16 പേരും ബിജെപിയിൽ ചേർന്നു; പാർട്ടിയിലേക്ക് സ്വീകരിച്ചത് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയും സംസ്ഥാന പ്രസിഡന്റ് നളിൻകുമാറും പി മുരളീധർ റാവുവും ചേർന്ന്

കർണാടകയിൽ അയോഗ്യരാക്കപ്പെട്ട 17 വിമത എംഎൽഎമാരിൽ 16 പേരും ബിജെപിയിൽ ചേർന്നു; പാർട്ടിയിലേക്ക് സ്വീകരിച്ചത് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയും സംസ്ഥാന പ്രസിഡന്റ് നളിൻകുമാറും പി മുരളീധർ റാവുവും ചേർന്ന്

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: കർണാടകയിൽ അയോഗ്യരാക്കപ്പെട്ട 17വിമത കോൺഗ്രസ്- ജെഡിഎസ് എംഎൽഎമാരിൽ 16 പേരും ബിജെപിയിൽ ചേർന്നു. കോൺഗ്രസ് നേതാവിയിരുന്ന റോഷൻ ബെയ്ഗ് മാത്രമാണ് ബിജെപിയിൽ അംഗത്വം എടുക്കാനുള്ളത്. ഐ.എം.എ പൊൻസി അഴിമതിയിൽ അന്വേഷണം നേരിടുന്നതിലാണ് റോഷൻ ബെയ്ഗ് ഇപ്പോൾ ബിജെപിയിൽ ചേരാത്തത്. എന്നാൽ മറ്റ് വിമതർക്കൊപ്പം തന്നെ താനും ബിജെപിയിൽ ചേരുമെന്ന് റോഷൻ ബുധനാഴ്ച അവകാശപ്പെട്ടിരുന്നു. ശിവാജിനഗറിൽ നിന്നുള്ള കോൺഗ്രസ് എംഎ‍ൽഎയായിരുന്ന റോഷൻ ബെയ്ഗും ഉടൻ തന്നെ പാർട്ടിയിലെത്തുമെന്നാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന.

നിയമസഭ സ്പീക്കർ അയോഗ്യരാക്കിയ 17 പേർക്കും വരാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാം എന്ന സുപ്രീംകോടതിയുടെ ഉത്തരവിന് പിന്നാലെയാണ് 16 പേരും ബിജെപിയിൽ ചേർന്നത്. മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ, ബിജെപി സംസ്ഥാന പ്രസിഡന്റ് നളിൻ കുമാർ കട്ടീൽ, ദേശീയ സെക്രട്ടറി പി മുരളീധർ റാവു എന്നിവർ ചേർന്ന് വിമത എംഎ‍ൽഎമാർക്ക് അംഗത്വം നൽകി. ഡിസംബർ 5ന് നടക്കുന്ന 15 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിൽ ഇവർ ബിജെപി സ്ഥാനാർത്ഥികളാവും. ഇതിൽ 13 പേരെ നിലവിൽ സ്ഥാനാർത്ഥികളായി ബിജെപി പ്രഖ്യാപിച്ച് കഴിഞ്ഞു.

കർണാടകയിൽ ഭരണപ്രതിസന്ധിയെ തുടർന്നുണ്ടായ പ്രശ്നങ്ങളെ തുടർന്നാണ് കോൺഗ്രസ്-ജെഡിഎസ് വിമതരായ 17 പേരെ അന്നത്തെ സ്പീക്കർ കെ ആർ രമേശ് കുമാർ അയോഗ്യരാക്കിയത്. ഇതിനെ ചോദ്യം ചെയ്ത് എംഎൽഎമാർ കോടതിയെ സമീപിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ ജൂലൈയിലാണ് കർണാടകയിൽ രാഷ്ട്രപ്രതിസന്ധി ഉടലെടുത്തത്. വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യ സർക്കാർ രാജി വച്ച് ഒഴിഞ്ഞിരുന്നു. വരാനിരിക്കുന്ന നിയമസഭ ഉപതിരഞ്ഞെടുപ്പിൽ ഈ മണ്ഡലങ്ങളിൽ ഭൂരിപക്ഷം സീറ്റുകളിലും വിജയം നേടാനായില്ലെങ്കിൽ അധികാരത്തിലുള്ള ബിജെപി സർക്കാരിന്റെ നിലനിൽപ്പ് പ്രതിസന്ധിയിലാവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP