Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മണ്ഡലകാലം ആരംഭിക്കാനിരിക്കെ ശബരിമല ദർശനത്തിന് 36 സ്ത്രീകൾ ഓൺലൈനായി അപേക്ഷ നൽകിയെന്ന് റിപ്പോർട്ടുകൾ; തൃപ്തി ദേശായി അടക്കമുള്ളവർ എത്തുമെന്ന് അറിയിച്ചതും സർക്കാറിന് തലവേദന ഉണ്ടാക്കും; യുവതീ പ്രവേശനത്തിനു സ്റ്റേയില്ലാത്ത സാഹചര്യത്തിൽ കൂടുതൽ സ്ത്രീകൾ മല കയാറാൻ എത്തിയാൽ എന്തുചെയ്യണം എന്ന കാര്യത്തിൽ വ്യക്തത ഇല്ലാതെ ഇടതു സർക്കാർ; സുപ്രീംകോടതിയിൽ നിന്നും അന്തിമ തീർപ്പുണ്ടാകും വരെ യുവതികളെ കയറ്റരുതെന്ന ആവശ്യവുമായി രാഷ്ട്രീയ നേതാക്കളും

മണ്ഡലകാലം ആരംഭിക്കാനിരിക്കെ ശബരിമല ദർശനത്തിന് 36 സ്ത്രീകൾ ഓൺലൈനായി അപേക്ഷ നൽകിയെന്ന് റിപ്പോർട്ടുകൾ; തൃപ്തി ദേശായി അടക്കമുള്ളവർ എത്തുമെന്ന് അറിയിച്ചതും സർക്കാറിന് തലവേദന ഉണ്ടാക്കും; യുവതീ പ്രവേശനത്തിനു സ്റ്റേയില്ലാത്ത സാഹചര്യത്തിൽ കൂടുതൽ സ്ത്രീകൾ മല കയാറാൻ എത്തിയാൽ എന്തുചെയ്യണം എന്ന കാര്യത്തിൽ വ്യക്തത ഇല്ലാതെ ഇടതു സർക്കാർ; സുപ്രീംകോടതിയിൽ നിന്നും അന്തിമ തീർപ്പുണ്ടാകും വരെ യുവതികളെ കയറ്റരുതെന്ന ആവശ്യവുമായി രാഷ്ട്രീയ നേതാക്കളും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിധി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചതോടെ മണ്ഡലകാലം തുടങ്ങും മുമ്പ് കടുത്ത സമ്മർദ്ദത്തിലായി ഇടതു സർക്കാർ. വിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ സ്ത്രീകൾ മല കയറാൻ എത്തിയാൽ എന്തു ചെയ്യണം എന്ന ചോദ്യമാണ് പിണറായി സർക്കാർ നേരിടുന്നത്. അതിനിടെ ഈ വർഷവും മണ്ഡല മാസത്തിൽ ശബരിമല ദർശനത്തിനായി യുവതികൾ സർക്കാറിന്റെ അനുമതി തേടിയതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. 36 സ്ത്രീകൾ ഓൺലൈനായി അപേക്ഷ നൽകിയെന്നാണ് മാധ്യമ വാർത്തകൾ.

ശബരിമലയിൽ പോകാൻ താൽപ്പര്യമുള്ള സ്ത്രീകൾക്ക് വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാമെന്ന് 2018ൽ ശബരിമല യുവതീ പ്രവേശ വിധി വന്നതിനു ശേഷം സർക്കാർ വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരമാണ് യുവതികൾ അപേക്ഷ നൽകിയതെന്ന് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ റിപ്പോർട്ടു ചെയ്തു. അപേക്ഷിക്കുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതുവരെ ലഭിച്ചത് 36 അപേക്ഷകളാണെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഇവർ മുൻകാലങ്ങളിൽ

യുവതീ പ്രവേശനത്തിനു സ്റ്റേയില്ലാത്ത സാഹചര്യത്തിൽ ഇനിയും സ്ത്രീകൾ ശബരിമല കയറാൻ മുന്നോട്ടു വന്നേക്കാമെന്നാണ് റിപ്പോർട്ട്. അതേസമയം, ശബരിമല കയറാനെത്തുന്നവർക്ക് സർക്കാർ സുരക്ഷയൊരുക്കണമെന്ന് ശബരിമല കയറിയ ബിന്ദു അമ്മിണി പറഞ്ഞിരുന്നു. ഇനിയും അവസരം ലഭിച്ചാൽ മലകയറുമെന്ന് കനഗദുർഗയും വ്യക്തമാക്കിയിരുന്നു. തൃപ്തി ദേശായി അടക്കമുള്ളവരും ശബരിമല കയറാൻ എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇത് സർക്കാറിന് കൂടുതൽ പ്രതിസന്ധിക്ക് ഇടയാക്കും.

ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച മുൻ വിധിയെ സ്റ്റേ ചെയ്യാതെയുള്ള സുപ്രീംകോടതി അഞ്ചംഗ ബഞ്ചിന്റെ പുതിയ വിധിയുടെ പശ്ചാത്തലത്തിലാണ് യുവതികളുടെ അപേക്ഷ വന്നിരിക്കുന്നത്. നവംബർ 17നാണ് ശബരിമല നട മണ്ഡല പൂജയ്ക്കായി തുറക്കുക. കഴിഞ്ഞ സീസണിൽ സ്ത്രീകളുടെ ക്ഷേത്രപ്രവേശനത്തെ എതിർക്കാൻ സംഘപരിവാർ സംഘടനകൾ സംഘടിച്ചെത്തി നടത്തിയ നീക്കങ്ങൾ ശബരിമലയെ ചരിത്രത്തിലെങ്ങുമില്ലാത്ത വിധത്തിൽ സംഘർഷഭരിതമാക്കിയിരുന്നു. സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന ആവശ്യവുമായെത്തിയ സ്ത്രീകളെ അത് അനുവദിക്കില്ലെന്ന് പറഞ്ഞ് സംഘപരിവാറുകാർ രംഗത്തുവന്നിരുന്നു.

ശബരിമലയിലെ വിഷയം മറ്റ് മതങ്ങളിലെ ആചാരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് പുതിയ വിധിപ്രസ്താവം വന്നിരിക്കുന്നത്. ഷിരൂർ മഠത്തിലെ വിധിയിൽ പറഞ്ഞ കാര്യങ്ങളും മുസ്ലീങ്ങളുടെ പള്ളി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇതോടൊപ്പം പരിഗണിക്കേണ്ടതാണെന്ന് കോടതി പറഞ്ഞു. ദാവൂദീ ബൊഹ്റ സമുദായത്തിലെ സ്ത്രീകളുടെ ചേലാകർമ്മവുമായി ബന്ധപ്പെട്ട വിഷയങ്ങളും മുസ്ലിം സ്ത്രീകളുടെ പള്ളികളിലെ പ്രവേശനവും പാർസി സ്ത്രീകളുടെ അവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങളും വിശാല ബഞ്ച് പരിഗണിക്കും. ഇതോടൊപ്പമായിരിക്കും ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട തിരുത്തൽ ഹർജികളും പരിഗണിക്കുക. വിശാല ബഞ്ച് പുതിയ ചീഫ് ജസ്റ്റീസ് എസ് എ ബോംബ്ദെ തീരുമാനിക്കും

ആർത്തവ പ്രായത്തിലുള്ള സ്ത്രീകളെ ശബരിമല കയറുന്നതിന് വിലക്കിയത് ഭരണഘടന ധാർമ്മികതയ്ക്ക് നിരയ്ക്കുന്നതല്ലെന്നാണ് നേരത്തെ സുപ്രീംകോടതി കണ്ടെത്തിയത്. വിശ്വാസങ്ങൾ ഭരണഘടനയ്ക്ക് മുകളിലല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിൽ ഇന്ദു മൽഹോത്ര ഭിന്നാഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി. നിലവിലെ സുപ്രീംകോടതി വിധി അതേ പടി നിലനിർത്തി കൊണ്ട് വിഷയം ഗൗരവമായി ചർച്ച ചെയ്യണം എന്നതാണ് സുപ്രീംകോടതി ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നിലപാട്. അതിനാൽ ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതിയുടെ 2018-ലെ വിധി അതേ പോലെ നിലനിൽക്കും. മണ്ഡലകാല പൂജകൾക്കായി മറ്റന്നാൾ ശബരിമല തുറക്കുന്ന സാഹചര്യത്തിൽ യുവതികൾ എത്തിയാൽ സർക്കാരിന് ഇവരെ പ്രവേശിപ്പിക്കേണ്ടി വരും.

സ്വഭാവികമായും മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫിനും വിധി രാഷ്ട്രീയമായി വെല്ലുവിളി ഉയർത്തും എന്നാൽ യുവതീപ്രവേശനം അനുവദിച്ചു കൊണ്ട് വിശാലബെഞ്ച് വിധി പ്രസ്താവിച്ചാൽ യുഡിഎഫിനും ബിജെപിക്കും വലിയ പ്രതിസന്ധിയാവും നേരിടേണ്ടി വരിക. എല്ലാ മതവിഭാഗങ്ങൾക്കും വിധി ബാധകമാണ് എന്നതിനാൽ ശബരിമലയിൽ മാത്രമായി വേറിട്ടൊരു നിലപാട് എടുത്ത് നിൽക്കാൻ ഇരൂകൂട്ടർക്കും സാധിക്കില്ല. അതേസമയം സുപ്രീംകോടതിയിൽ വ്യക്തത ഇല്ലാത്തതിനാൽ അന്തിമ വിധി വരും വരെ യുവതികളെ പ്രവേശിപ്പിക്കരുതെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്.

സുപ്രീം കോടതി വിധിയെ രണ്ട് കൈയും നീട്ടി ഗവൺമെന്റ് സ്വീകരിക്കുകയാണ്. വിധിയുടെ ഉള്ളടക്കത്തെ സംബന്ധിച്ച് പരിശോധിക്കപ്പെടേണ്ടതാണ്. പ്രതിപക്ഷം ഈ സന്ദർഭത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചിരുന്നു. സുപ്രീം കോടതി വിധിയെ ഏതുസന്ദർഭത്തിലും അംഗീകരിക്കുമെന്നു തന്നെയാണ് സർക്കാരിന്റെ നയം. അത് അംഗീകരിക്കും എന്ന നിലപാട് തന്നെയാണ് ഗവൺമെന്റിന്. അത് ആവർത്തിച്ച് സർക്കാർ പറഞ്ഞിട്ടുള്ളതുമാണ്. അക്കാര്യത്തിൽ ഇപ്പോഴും ഏതൊരു സംശയവുമില്ല. സുപ്രീം കോടതി വിധിയെ രണ്ട് കൈയും നീട്ടി ഗവൺമെന്റ് സ്വീകരിക്കുകയാണ്. വിധിയുടെ ഉള്ളടക്കത്തെ സംബന്ധിച്ച് പരിശോധിക്കപ്പെടേണ്ടതാണ്'. പ്രതിപക്ഷം ഈ സന്ദർഭത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്ന് കടകംപള്ളി പറഞ്ഞു.

അതേസമയം ശബരിമല നട നവംബർ 17ന് തുറക്കാനിരിക്കെ ഇക്കുറിയും യുവതികൾ ദർശനത്തിനെത്തുമെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പും പുറത്തുവന്നിട്ടുണ്ട്. സന്നിധാനം, പമ്പ, നിലക്കൽ, എരുമേലി എന്നിവിടങ്ങളിൽ യുവതികൾ കൂട്ടത്തോടെ എത്തിയേക്കാമെന്നതിനാൽ സുരക്ഷാ സംവിധാനം ശക്തമാക്കണമെന്നും രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര വകുപ്പിനു നൽകിയ റിപ്പോർട്ടിൽ പറയുന്നു.

ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ-പുല്ലുമേട് വഴിയും പരമ്പരാഗത കാനനപാതകളിലും കോരുത്തോട്-കുഴിമാവ്-കാളകെട്ടി മേഖലകളിലും ജാഗ്രത വേണമെന്നും നിർദ്ദേശമുണ്ട്. പുല്ലുമേട് വഴി യുവതി പ്രവേശനസാധ്യത തള്ളരുതെന്നും മുന്നറിയിപ്പുണ്ട്. കേരളത്തിനു പുറമെ തമിഴ്‌നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽനിന്ന് യുവതികൾ എത്തുമെന്നാണ് റിപ്പോർട്ട്. എന്നാൽ, ആഭ്യന്തര വകുപ്പ് തയാറാക്കിയ ശബരിമല സുരക്ഷ പദ്ധതിയിൽ യുവതി പ്രവേശനം എടുത്തുപറയുന്നില്ല. വിഷയം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ യുവതി പ്രവേശനം അനുവദിക്കണമെന്നോ തടയണമെന്നോ വ്യക്തമാക്കുന്നില്ല. എന്നാൽ, യുവതി പ്രവേശനം ഉണ്ടായാൽ ശക്തമായ നിലപാടാകും പൊലീസ് സ്വീകരിക്കുക. ദർശനത്തിനെന്ന പേരിൽ സ്ത്രീകളെ രംഗത്തിറക്കി പ്രശ്‌നം സൃഷ്ടിക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നുണ്ടെന്ന മുന്നറിയിപ്പും രഹസ്യാന്വേഷണ വിഭാഗം നൽകുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP