Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മനീതി സംഘമടക്കം ശബരിമല കയറാൻ കച്ചകെട്ടിയിരിക്കുന്ന ഫെമിനിസ്റ്റുകളെ തടയേണ്ട ഉത്തരവാദിത്വം കർമ്മസമിതിക്കുണ്ടെന്ന് കെപി ശശികല; ശബരിമലയിലെ ആചാരം പാലിക്കാൻ കർമ്മ സമിതി ഈ മണ്ഡലകാലത്തും സന്നിധാനത്തടക്കം ഉണ്ടാവുമെന്ന് ശബരിമല കർമ്മ സമിതി അധ്യക്ഷ

മനീതി സംഘമടക്കം ശബരിമല കയറാൻ കച്ചകെട്ടിയിരിക്കുന്ന ഫെമിനിസ്റ്റുകളെ തടയേണ്ട ഉത്തരവാദിത്വം കർമ്മസമിതിക്കുണ്ടെന്ന് കെപി ശശികല; ശബരിമലയിലെ ആചാരം പാലിക്കാൻ കർമ്മ സമിതി ഈ മണ്ഡലകാലത്തും സന്നിധാനത്തടക്കം ഉണ്ടാവുമെന്ന് ശബരിമല കർമ്മ സമിതി അധ്യക്ഷ

എസ് രാജീവ്‌

തിരുവല്ല : യുവതീ പ്രവേശനം സംബന്ധിച്ച കോടതി വിധി നടപ്പിലാക്കുമെന്ന് ആണയിട്ട് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന് കടുത്ത ഭാഷയിൽ മറുപടിയുമായി ശബരിമല കർമ്മ സമിതി അധ്യക്ഷയും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷയുമായ കെ പി ശശികല ടീച്ചർ രംഗത്ത്. ശബരിമലയിലെ ആചാരം പാലിക്കാൻ കർമ്മ സമിതി ഈ മണ്ഡലകാലത്തും സന്നിധാനത്തടക്കം ഉണ്ടാവുമെന്ന മുന്നറിയിപ്പാണ് ശശികല ടീച്ചർ പിണറായിക്ക് നൽകുന്നത്.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയിന്മേൽ അഞ്ചംഗ ബഞ്ച് അന്തിമ വിധിക്കായി വിശാല ബഞ്ചിന് വിട്ടതിന് പിന്നാലെയാണ് ശശികല ടീച്ചർ നിലപാട് വ്യക്തമാക്കിയത്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ പരിപാലിക്കുന്നതിന് വേണ്ടി രൂപം കൊടുത്ത സംഘടനയാണ് ശബരിമല കർമ്മ സമിതിയെന്നും ആചാരലംഘനം തടയുന്നതിന് സർക്കാർ തുനിഞ്ഞാൽ ഏത് വിധേനെയും അതിനെ പ്രതിരോധിക്കുമെന്നും ശശികല ടീച്ചർ വ്യക്തമാക്കി.

യുവതീ പ്രവേശനം അനുവദിച്ചു കൊണ്ട് 2018 സെപ്റ്റംബർ 28 ലെ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചതിന് പിന്നാലെ ആചാര സംരക്ഷണത്തിനായി കഴിഞ്ഞ തുലാമാസ പൂജാ കാലയളവിൽ യുവതീ പ്രവേശനം സന്നിധാനത്തടക്കം കർമ്മ സമിതി പ്രവർത്തകരെ അണിനിരത്തി യുവതീ പ്രവേശനം തടയാൻ നടത്തിയ അതേ നീക്കം ഈ മണ്ഡലകാലത്തും ഒരുക്കുമെന്നാണ് ശശികല ടീച്ചർ പറഞ്ഞത്. വിശാല ബഞ്ചിന് വിട്ടതോടെ തന്നെ 2018 ലെ കോടതി വിധി അപ്രസ്‌ക്തമായിരിക്കുകയാണ്. അതു കൊണ്ടു തന്നെ മനീതി സംഘമടക്കം ശബരിമല കയറാൻ കച്ചകെട്ടിയിരിക്കുന്ന ഫെമിനിസ്റ്റുകളെ തടയേണ്ട ഉത്തരവാദിത്വം കർമ്മസമിതിക്കുണ്ട്.

കോടതി വിധി നടപ്പിലാക്കാൻ പിണറായി വിജയനെ ഒരു കോടതിയും ചുമതലപ്പെടുത്തിയിട്ടില്ല. ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്താൻ സംസ്ഥാന ഭരണകൂടം ശ്രമിച്ചാൽ അതിന് അതിന്റേതായ തരത്തിൽ മറുപടി നൽകുമെന്നും ശശികല ടീച്ചർ വ്യക്തമാക്കി. കോടതി വിധി എന്താണോ അത് നടപ്പിലാക്കുമെന്ന് കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയ സാഹചര്യത്തിൽ ഈ മണ്ഡലകാലവും കലുഷിതമാകുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP