Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ആക്ടിവിസ്റ്റുകളെ തെരഞ്ഞ് കണ്ടുപിടിച്ച് സർക്കാർ ശബരിമല കയറ്റാൻ കൊണ്ടുപോയതാണ് പ്രശ്നങ്ങൾക്കെല്ലാം കാരണമായത്; യു.ഡി.എപ് നിലപാട് ശരിയെന്ന് തെളിക്കുന്ന വിധിയാണ് ഇന്ന് സുപ്രീംകോടതി പുറപ്പെടിവിച്ചത്; ശബരിമല സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി

'ആക്ടിവിസ്റ്റുകളെ തെരഞ്ഞ് കണ്ടുപിടിച്ച് സർക്കാർ ശബരിമല കയറ്റാൻ കൊണ്ടുപോയതാണ് പ്രശ്നങ്ങൾക്കെല്ലാം കാരണമായത്; യു.ഡി.എപ് നിലപാട് ശരിയെന്ന് തെളിക്കുന്ന വിധിയാണ് ഇന്ന് സുപ്രീംകോടതി പുറപ്പെടിവിച്ചത്; ശബരിമല സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശബരിമല വിധിയിൽ പുനഃപരിശോധന ഹർജികൾ വിശാല ബെഞ്ചിന് വിട്ട സുപ്രീംകോടതി നടപടി സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കോടതി വിധിയോടെ യു.ഡി.എഫ് നിലപാട് ശരിയെന്ന് തെളിഞ്ഞെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.'ആക്ടിവിസ്റ്റുകളെ തെരഞ്ഞ് കണ്ടുപിടിച്ച് സർക്കാർ ശബരിമല കയറ്റാൻ കൊണ്ടുപോയതാണ് പ്രശ്നങ്ങൾക്കെല്ലാം കാരണമായത്. സർക്കാർ ആ നിലപാടിൽ നിന്ന് പുറകോട്ട് പോയപ്പോൾ മാത്രമാണ് നാട്ടിൽ സമാധാനം ഉണ്ടായത്' ഉമ്മൻ ചാണ്ടി പ്രതികരിച്ചു.

യുവതീപ്രവേശം പുനഃപരിശോധിക്കാനുള്ള സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുകയാണന്ന് കോൺഗ്രസ് നേതാവ് ശശി തരൂരും പ്രതികരിച്ചു. ശബരിമല കേസുകളിൽ ഉൾപ്പെട്ടിരിക്കുന്ന പ്രശ്‌നങ്ങൾ എല്ലാ വിശ്വാസങ്ങളുടെ ആചാരത്തെയും ബാധിക്കുന്നതാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, എ.എം ഖാൻവിൽക്കർ, ജസ്റ്റിസ് ഇന്ദു മൽഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.വിശാല ബെഞ്ചിലേക്ക് വിടണമെന്ന് ചീഫ് ജസ്റ്റിസ് അടക്കം മൂന്ന് ജഡ്ജിമാർ ആവശ്യപ്പെടുകയായിരുന്നു. വിയോജന വിധിയുമായി ജസ്റ്റിസ് ഫറോഹിൻടൺ നരിമാനും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും രംഗത്തെത്തി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP