Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇരിക്കുന്ന സ്ഥാനം ഓർക്കണം! ചൗക്കിദാർ ചോർ ഹെ'യിൽ രാഹുൽ ഗാന്ധി കൂടുതൽ ജാഗ്രത കാണിക്കണമെന്ന് സുപ്രീം കോടതി; ബിജെപി നേതാവ് മീനാക്ഷി ലേഖി സമർപ്പിച്ച ഹർജി തള്ളി; കോടതിയലക്ഷ്യ ഹർജി തള്ളുമ്പോഴും രാഹുലിനെ വിമർശിച്ച് രഞ്ജൻ ഗോഗോയി അധ്യക്ഷനായ ബഞ്ച്; കോടതിയലക്ഷ്യക്കേസ് ഒഴിവാക്കിയത് മാപ്പുപറഞ്ഞ സാഹചര്യത്തിൽ

ഇരിക്കുന്ന സ്ഥാനം ഓർക്കണം! ചൗക്കിദാർ ചോർ ഹെ'യിൽ രാഹുൽ ഗാന്ധി കൂടുതൽ ജാഗ്രത കാണിക്കണമെന്ന് സുപ്രീം കോടതി; ബിജെപി നേതാവ് മീനാക്ഷി ലേഖി സമർപ്പിച്ച ഹർജി തള്ളി; കോടതിയലക്ഷ്യ ഹർജി തള്ളുമ്പോഴും രാഹുലിനെ വിമർശിച്ച് രഞ്ജൻ ഗോഗോയി അധ്യക്ഷനായ ബഞ്ച്; കോടതിയലക്ഷ്യക്കേസ് ഒഴിവാക്കിയത് മാപ്പുപറഞ്ഞ സാഹചര്യത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: റഫാൽ കേസിൽ 'ചൗക്കിദാർ ചോർ ഹെ' എന്ന് മോദിയെ പരിഹസിച്ചതിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹർജി തള്ളുമ്പോഴും ചീഫ് ജസറ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ഉന്നയിച്ചത് കടുത്ത വിമർശനം. രാഹുൽ ഗാന്ധിയുടെ ഖേദപ്രകടനം പരിഗണിച്ച് കോടതയലക്ഷ്യ നടപടിയിൽനിന്ന് ഒഴിവാക്കുമ്പോഴും ഭാവിയിൽ രാഹുൽ ഗാന്ധി കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കോടതി വിമർശിച്ചു. ചൗകിദാർ ചോർ ഹെ എന്ന രാഹുൽ ഗാന്ധിയുടെ ആവർത്തിച്ചുള്ള പ്രസ്താവനയാണ് തിരിച്ചടിയായത്. രാഹുൽ ഗാന്ധിക്കെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി അദ്ദേഹം കൂടുതൽ ജാഗ്രത പാലിക്കണം എന്നും ആവശ്യപ്പെട്ടു.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്റ്റിസുമാരായ എസ്‌കെ കൗൾ, കെഎം ജോസഫ് എന്നിവരാണ് രാഹുൽ ഗാന്ധിക്കെതിരെ നടപടി വേണ്ടെന്ന് നിലപാടെടുത്തത്. പരാമർശത്തിൽ മാപ്പു പറഞ്ഞ് രാഹുൽ ഗാന്ധി സമർപ്പിച്ച സത്യവാങ്മൂലം പരിഗണിച്ചായിരുന്നു ഇത്.
ബിജെപി നേതാവ് മീനാക്ഷി ലേഖിയുടെ പരാതിയാണ് തള്ളിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഫാൽ കരാറിലെ ഇടപെടലിനെ വിമർശിച്ചായിരുന്നു രാഹുലിന്റെ പരാമർശം. ഇത് ക്രിമിനൽക്കുറ്റമാണെന്നു വാദിച്ച് ബിജെപി നേതാവ് മീനാക്ഷി ലേഖി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. തന്റെ പരാമർശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിൽ രാഹുൽ ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ലേഖിയെ പിന്തുണച്ച് മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി രംഗത്തെത്തുകയും സുപ്രീംകോടതിയോട് വിഷയത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

പുനഃപരിശോധനാ ഹർജിക്കാർ ഹാജരാക്കിയ 3 രഹസ്യരേഖകൾ പരിഗണിക്കുമെന്ന് കഴിഞ്ഞ ഏപ്രിലിൽ സുപ്രീം കോടതി നൽകിയ വിധിയിൽ 'ചൗക്കിദാർ ചോർ ഹേ' എന്നു മോദിയെക്കുറിച്ചു കോടതി പറഞ്ഞെന്നാണു രാഹുൽ പറഞ്ഞത്. ഇതിൽ ആദ്യം ഖേദപ്രകടനം നടത്തിയ രാഹുൽ പിന്നീടു കോടതിയിൽ മാപ്പു പറയുകയും ചെയ്തിരുന്നു.

ചൗക്കിദാർ ചോർ ഹെ എന്ന് കോടതി കണ്ടെത്തിയെന്ന രാഹുൽ ഗാന്ധിയുടെ പരാമർശമാണ് ഹർജിക്കിടയാക്കിയത്. മീനാക്ഷി ലേഖിയാണ് കോടതിയലക്ഷ്യ ഹർജി നൽകിയിരിക്കുന്നത്. കോടതി പറയാത്തതാണ് രാഹുൽ പറഞ്ഞതെന്ന് ചീഫ് ജസ്റ്റിസ് വാദം കേൾക്കുമ്പോൾ തന്നെ പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് രാഹുൽ ഗാന്ധി മാപ്പ് സത്യവാങ്മൂലമായി എഴുതി നൽകിയത്.

റഫാൽ ഇടപാടിൽ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയ കോടതി വിധിക്ക് പിന്നാലെയാണ് രാഹുൽ ഗാന്ധിക്കെതിരായ വിധിയും പുറത്തു വന്നിരിക്കുന്നത്. കേന്ദ്രസർക്കാരിന് ക്ലീൻ ചിറ്റ് നൽകിയത് പുനപരിശോധിക്കണമെന്ന ഹർജിയാണ് തള്ളിയത്. കഴിഞ്ഞ വർഷം ഡിസംബർ 14 -ന് റഫാൽ കേസിൽ പുനരന്വേഷണം നടത്താൻ വിസമ്മതിച്ചു കൊണ്ടുവന്ന വിധിക്കെതിരെ സമർപ്പിക്കപ്പെട്ട റിവ്യൂ പെറ്റീഷനിലാണ് ഇന്ന് അന്തിമവിധി വന്നത്. രഞ്ജൻ ഗൊഗോയ്, എസ് കെ കൗൾ, കെ എം ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.

റഫാൽ ഇടപാടിൽ കോടതി വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷൺ ഉൾപ്പടെയുള്ള ഹർജിക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സിഎജി റിപ്പോർട്ട് പാർലമെന്റ് ചർച്ച ചെയ്തു എന്ന വിധിയിലെ പരാമർശം തിരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരും സുപ്രീംകോടതിയിൽ എത്തിയിരുന്നു. സർക്കാർ ഇടപാടിനെക്കുറിച്ചുള്ള വസ്തുതകൾ കോടതിയിൽ നിന്ന് മറച്ചു വച്ചു എന്ന് ഹർജിക്കാർ ആരോപിച്ചു.

ഏപ്രിൽ 10 -ന് ദി ഹിന്ദു പത്രം പുറത്ത് വിട്ട രേഖകൾ പരിശോധിക്കരുതെന്ന് ആവശ്യപ്പെട്ടുള്ള കേന്ദ്രത്തിന്റെ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. രേഖകൾ ഔദ്യോഗിക രഹസ്യചട്ടത്തെ ലംഘിച്ചുകൊണ്ട് കൈക്കലാക്കിയതാണെന്നും, അതുകൊണ്ട് സാധുവായ ഒരു തെളിവായി കണക്കാക്കിക്കൂടെന്നും അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ വാദിച്ചിരുന്നു. പ്രസക്തമായ തെളിവുകൾ, കൈക്കലാക്കിയ മാർഗത്തിലെ നിയമവിരുദ്ധത, അതിന്റെ ഉള്ളടക്കം പരിശോധിക്കുന്നതിന് വിഘാതമാകുന്നില്ല എന്ന ശ്രദ്ധേയമായ നിരീക്ഷണം, ഈ ഹർജി തള്ളുന്ന സമയത്ത് കോടതി നടത്തിയിരുന്നു.36 റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യ വാങ്ങിയതിൽ അഴിമതി ചൂണ്ടിക്കാട്ടി അഭിഭാഷകരായ എംഎൽ ശർമ്മ, പ്രശാന്ത് ഭൂഷൺ, അരൂൺ ഷൂരി തുടങ്ങിയവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.

വിമാനത്തിന്റെ വില, നടപടിക്രമങ്ങൾ എന്നിവ ചോദ്യം ചെയ്തായിരുന്നു ഹർജി. പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതിരോധ മന്ത്രാലയത്തെ മറികടന്ന് ഇടപെടൽ നടത്തിയെന്നും ഹർജിക്കാർ ആരോപിച്ചു. ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഉൾപ്പെട്ട ബഞ്ച്, 2018 ഡിസംബറിലാണ് അന്വേഷണത്തിനുള്ള തെളിവ് ഹാജരാക്കാൻ ഹർജിക്കാർക്ക് ആയില്ലെന്ന് വിധിച്ചത്. നടപടിക്രമങ്ങളും കോടതി ശരിവച്ചു.

എന്നാൽ, വിധിക്കെതിരെ പുനപരിശോധന ഹർജി നല്കിയ പ്രശാന്ത് ഭൂഷൺ പ്രതിരോധമന്ത്രാലയത്തിന്റെ ചില രേഖകളും ഇതിനൊപ്പം നൽകി. മോഷ്ടിച്ച രേഖകൾ തെളിവായി അംഗീകരിക്കാൻ പാടില്ലെന്ന സർക്കാർ വാദം തള്ളിയ സുപ്രീം കോടതി പുനപരിശോധനയിൽ തുറന്ന കോടതിയിൽ വാദം കേട്ടു. സിഎജി റിപ്പോർട്ട് പാർലമെന്റ് പരിശോധിച്ചു എന്ന വിധിയിലെ പരാമർശം തിരുത്തണമെന്ന് സർക്കാരും സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP