Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമലയിൽ വീണ്ടും യുവതികൾ എത്തിയാൽ തടയും; ഇനിയും സാങ്കേതികത്വം പറഞ്ഞു അവിശ്വാസികളെ ശബരിമലയിൽ എത്തിക്കാൻ നോക്കിയാൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാകും; സർക്കാർ അവിശ്വാസികളെ സഹായിക്കുന്ന നിലപാട് ഉപേക്ഷിക്കണം; മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനത്തിൽ പിണറായിയുടെ നിലപാട് എന്താണ്; നവോത്ഥാനത്തിന്റെ പരിധിയിൽ പള്ളി പ്രവേശനവും വരുമോ? സർക്കാറിനെ രൂക്ഷമായി വിമർശിച്ച് എം ടി രമേശ്; കേരള സർക്കാർ തിടുക്കത്തിൽ ശബരിമലയിൽ യുവതികളെ കയറ്റരുതെന്ന് രാം മാധവും

ശബരിമലയിൽ വീണ്ടും യുവതികൾ എത്തിയാൽ തടയും; ഇനിയും സാങ്കേതികത്വം പറഞ്ഞു അവിശ്വാസികളെ ശബരിമലയിൽ എത്തിക്കാൻ നോക്കിയാൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാകും; സർക്കാർ അവിശ്വാസികളെ സഹായിക്കുന്ന നിലപാട് ഉപേക്ഷിക്കണം; മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനത്തിൽ പിണറായിയുടെ നിലപാട് എന്താണ്; നവോത്ഥാനത്തിന്റെ പരിധിയിൽ പള്ളി പ്രവേശനവും വരുമോ? സർക്കാറിനെ രൂക്ഷമായി വിമർശിച്ച് എം ടി രമേശ്; കേരള സർക്കാർ തിടുക്കത്തിൽ ശബരിമലയിൽ യുവതികളെ കയറ്റരുതെന്ന് രാം മാധവും

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സർക്കാർ പുനപരിശോധനാ വിധി വരുന്നത് വരെ കാത്തിരിക്കാൻ തയ്യാറാകണമെന്ന് അതിനിടെ പ്രവേശിക്കാൻ യുവതികളെത്തിയാൽ തടയുമെന്നും ബിജെപി ജനറൽ സെക്രട്ടറി എം ടി രമേശ്. സമാധാനപരമായി നിൽക്കാൻ സർക്കാർ ശ്രമിച്ചാൽ മാത്രം മതിയെന്നും നിലവിലെ സർക്കാർ നിലപാട് എന്തെന്നറിയാൻ താൽപര്യമുണ്ടെന്നും ബിജെപി പറയുന്നു.ശബരിമല റിവ്യൂ ഹർജികൾ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടത് സ്വാഗതാർഹമാണ്. അയ്യപ്പ വിശ്വാസികൾ കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചത് എന്താണോ അത് കോടതി അംഗീകരിച്ചുവെന്ന് എം ടി രമേശ് കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

പുനപരിശോധനാ ഹർജി പരിഗണിക്കേണ്ടതാണെന്ന് മനസിലാക്കിയാണ് സുപ്രീം കോടതി ഏഴംഗ ബെഞ്ചിന് കേസ് കൈമാറിയതെന്ന് എം ടി രമേശ് വ്യക്തമാക്കി. ഇനി സാങ്കേതികത്വം പറഞ്ഞു അവിശ്വാസികളെ ശബരിമലയിൽ എത്തിക്കാൻ നോക്കരുതെന്നും അത് ഗുരുതരമായ പ്രത്യാഘാതകമുണ്ടാക്കുമെന്നും ബിജെപി ജനറൽ സെക്രട്ടറി മുന്നറിയിപ്പ് നൽകി.

സർക്കാർ അവിശ്വാസികളെ സഹായിക്കുന്ന നിലപാട് ഉപേക്ഷിക്കണമെന്ന് പറഞ്ഞ എംടി രമേശ് ദേവസ്വം ബോർഡും നിലപാട് തിരുത്താൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. ദേവസ്വം ബോർഡ് വിശ്വാസികൾക്കൊപ്പം നിൽക്കണമെന്നും നിലവിലുള്ള സത്യവാങ്ങ്മൂലം ബോർഡ് പിൻവലിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. തെറ്റ് തിരുത്തിയില്ലെങ്കിൽ ബോർഡിനെ വിശ്വാസികൾ ബഹിഷ്‌കരിക്കുമെന്നും രമേശ് മുന്നറിയിപ്പ് നൽകി. മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് എന്ത് എന്ന് അറിയാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ എം ടി രമേശ് നവോഥാനത്തിന്റെ പരിധിയിൽ പള്ളി പ്രവേശനവും വരുമോ എന്ന് പിണറായി വിജയൻ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

അതേസമയ ഇന്നത്തെ സുപ്രീംകോടതി വിധികൾ വളരെ പ്രധാനപ്പെട്ടതാണെന്ന് മുതിർന്ന ബിജെപി നേതാവ് രാം മാധവ് അഭിപ്രായപ്പെട്ടു. ശബരിമലയെ സംബന്ധിച്ച് കഴിഞ്ഞ വർഷത്തെ വിധി സുപ്രീംകോടതി ശരിവെക്കുകയല്ല ചെയ്തത്. അതുകൊണ്ട് കേരള സർക്കാർ തിടുക്കത്തിൽ ശബരിമലയിൽ യുവതികളെ കയറ്റരുതെന്ന് രാം മാധവ് പറഞ്ഞു.

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018 സെപ്റ്റംബർ 28 ന്റെ വിധി പുനപ്പരിശോധിക്കണമെന്ന ഹരജികൾ ഏഴംഗ ഭരണ ഘടന ബെഞ്ചിനു വിട്ടിരുന്നു. ഹരജി പരിഗണിക്കുന്നതുവരെ പഴയ വിധി നിലനിൽക്കും. വിധി നടപ്പാക്കാൻ സർക്കാരിന് നിർദ്ദേശം നൽകുന്നുവെന്ന് ജസ്റ്റിസ് നരിമാൻ നിർദേശിച്ചിരുന്നു. 2018 സെപ്റ്റംബർ 28 ന് മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ട് വിധി പുറപ്പെടുവിച്ചത്. പുനപ്പരിശോധന ആവശ്യപ്പെട്ട് 56 ഹരജികൾ സുപ്രീം കോടതിക്ക് മുമ്പിൽ എത്തുകയായിരുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തിൽ ഹരജികളിൽ വാദം കേട്ടശേഷം അന്തിമവിധി പറയാൻ മാറ്റിവെക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP