Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആർത്തവമുള്ള സ്ത്രീകൾ അശുദ്ധരാണെന്ന് സഥാപിക്കുന്ന തരത്തിലുള്ള വിധിയാണിത്; ശബരിമല പുനർപരിശോധനാ വിധിയിൽ സുപ്രീംകോടതിക്കെതിരെ വിമർശനവുമായി മാധ്യമപ്രവർത്തക സാഗരിക ഘോഷ്; വിധി വിവേചനത്തെ ന്യായികരിക്കുന്നതെന്നും വിമർശനം  

ആർത്തവമുള്ള സ്ത്രീകൾ അശുദ്ധരാണെന്ന് സഥാപിക്കുന്ന തരത്തിലുള്ള വിധിയാണിത്; ശബരിമല പുനർപരിശോധനാ വിധിയിൽ സുപ്രീംകോടതിക്കെതിരെ വിമർശനവുമായി മാധ്യമപ്രവർത്തക സാഗരിക ഘോഷ്; വിധി വിവേചനത്തെ ന്യായികരിക്കുന്നതെന്നും വിമർശനം   

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശബരിമല പുനപരിശോധന വിധിയിൽ കോടതിക്കെതിരെ രൂക്ഷവിമർശനവുമായി മാധ്യമ പ്രവർത്തക സാഗരിക ഘോഷ്. വിധി പുനഃപരിശോധിക്കാനുള്ള തീരുമാനം ഈ വിവേചനത്തെ ന്യായീകരിക്കുന്നതാണെന്നും അവർ ട്വീറ്റ് ചെയ്തു.ഒരു ആരാധനാലയം പൊതു ഇടമാണെങ്കിൽ, ലിംഗം, ജാതി, മതം, മറ്റേതെങ്കിലും ശാരീരികാവസ്ഥ എന്നിവയിൽ നിന്നുണ്ടാകുന്ന 'അശുദ്ധി' അടിസ്ഥാനമാക്കി വിവേചനം പാടില്ലെന്നും അവർ പറഞ്ഞു.

ശബരിമല യുവതീപ്രവേശം പുനഃപരിശോധിക്കാനുള്ള സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാവ് ശശി തരൂർ നേരത്തേ രംഗത്തെത്തിയിരുന്നു. കോടതി വിധിയിൽ അഞ്ചംഗ രണ്ട് ജഡ്ജിമാർ വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ശബരിമല പുനഃപരിശോധന ഹർജികൾ വിശാല ബെഞ്ചിലേക്ക് വിട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ മൂന്ന് ജഡ്ജിമാർ യോജിച്ചപ്പോൾ രണ്ട് ജഡ്ജിമാർ വിയോജിച്ചു.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയോടൊപ്പം ജസ്റ്റിസ് ഇന്ദുമൽഹോത്രയും ജസ്റ്റിസ് ഖൻവിൽക്കറും പുനഃപരിശോധന ഹർജികൾ വിശാല ബെഞ്ചിന് വിടണമെന്ന നിലപാടെടുത്ത് ഭൂരിപക്ഷ വിധി പുറപ്പെടുവിച്ചപ്പോൾ ജസ്റ്റിസ് റോഹിങ്ടൺ നരിമാനും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും വിയോജിപ്പ് രേഖപ്പെടുത്തി.

ദാവൂദി ബോറ സമുദായത്തിലെ സ്ത്രീ ചേലാകർമ്മം, മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം എന്നിവയോടൊപ്പം ശബരിമല വിഷയവും വിശാല ബെഞ്ചിന് വിട്ടുകൊണ്ടുള്ളതാണ് ഭൂരിപക്ഷ വിധി. എന്നാൽ ശബരിമല കേസിനോടൊപ്പം തന്നെ ദാവൂദി ബോറ കേസ് ടാഗ് ചെയ്യുന്നത് ശരിയല്ല എന്നാണ് ജസ്റ്റിസ് നരിമാൻ തന്റെ ഭിന്ന വിധിയിൽ ഉൾപ്പെടുത്തിയത്. ഭൂരിപക്ഷ വിധിക്കെതിരേ ജസ്റ്റിസ് നരിമാൻ കടുത്ത വിയോജിപ്പാണ് രേഖപ്പെടുത്തിയത്. സുപ്രീംകോടതി വിധിക്കെതിരേ ഉയർന്ന പ്രതിഷേധങ്ങൾക്കും പ്രക്ഷോഭങ്ങൾക്കുമെതിരേയും നരിമാൻ രൂക്ഷ വിമർശനമുന്നയിച്ച് രംഗത്തെത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP