Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചെലവ് കുറഞ്ഞ നഗരങ്ങളുടെ പട്ടികയിൽ ഇടംനേടി സിംഗപ്പൂരും; ലോകത്തിലെ ചിലവേറിയ രാജ്യം ഇടം നേടിയത് ഒരു ദിവസം താമസിക്കുന്നതിനുള്ള ചെലവ് കുറഞ്ഞ നഗരങ്ങളുടെ പട്ടികയിൽ

ചെലവ് കുറഞ്ഞ നഗരങ്ങളുടെ പട്ടികയിൽ ഇടംനേടി സിംഗപ്പൂരും; ലോകത്തിലെ ചിലവേറിയ രാജ്യം ഇടം നേടിയത് ഒരു ദിവസം താമസിക്കുന്നതിനുള്ള ചെലവ് കുറഞ്ഞ നഗരങ്ങളുടെ പട്ടികയിൽ

സ്വന്തം ലേഖകൻ

രു ദിവസത്തെ താമസത്തിനായി എത്തുന്നവർക്ക് ചെലവ് കുറഞ്ഞ രീതിയിൽ താമസിക്കാൻ സീംഗപ്പൂരിൽ കഴിയുമെന്ന് റിപ്പോർട്ട്.ട്രാവൽ ഇൻഷുറൻസ് സ്പെഷ്യലിസ്റ്റ് കൊളംബസ് ഡയറക്റ്റ് ഈ ആഴ്ച പുറത്തിറക്കിയ സർവ്വേയിൽ പറയുന്നത് 24 മണിക്കൂർ ചിലവഴിക്കാൻ കഴിയുന്ന ഏറ്റവും ചെലവ് കുറഞ്ഞ നഗരങ്ങളിൽ സിംഗപ്പൂരും ഉൾപ്പെടുമെന്നാണ്. പട്ടികയിൽ എട്ടാം സ്ഥാനത്താണ് രാജ്യം.

ലോകമെമ്പാടുമുള്ള 55 ജനപ്രിയ ലക്ഷ്യസ്ഥാനങ്ങൾ ഗവേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ആദ്യ പത്തിൽ ഇടംപിടിച്ചിരിക്കുനന്ത് ഏഷ്യൻ നഗരങ്ങളാണ്. ഇന്ത്യ മുന്നിൽ, ക്വാലാലംപൂർ, ബാങ്കോക്ക്. ഇവയെല്ലാം ആദ്യ പത്തിൽ ഉൾപ്പെടും.തായ്പേയിയും ഷാങ്ഹായിയും പിന്നിലായി സിയോൾ നാലാം സ്ഥാനത്തെത്തി. യൂറോപ്പിലെ ഏറ്റവും വിലകുറഞ്ഞ നഗരംചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ് ആണ്, ഏഴാം സ്ഥാനത്തെത്തി.

ഗതാഗത സൗകര്യം, ബിയർ വില. ടാക്‌സി നിരക്ക് തുടങ്ങിയ സൗകര്യങ്ങളെ വിലയിരുത്തിയാണ് പഠനം. വർഷങ്ങളായി ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരമായി സ്ഥിരമായി സ്ഥാനം പിടിക്കുന്ന രാജ്യത്ത് ഒരുദിവസം തങ്ങാൻ ചെലവ് കുറവാണെന്ന പഠനം എല്ലാവരെയും അത്ഭുതപ്പെടുത്തുന്നു. സർവ്വേയിൽ ഹോട്ടൽ താമസത്തിന്റെ നിരക്ക് കണക്കിലെടുക്കാത്ത് രാജ്യത്തിന് ഗുണകരമായി. കാരണം ഇവിടെ ഒരു ഫോർ സ്റ്റാർ ഹോട്ടൽ താമസത്തിന് രാത്രിക്ക് 155 ഡോളറും പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് രാത്രി 315 ഡോളറുമാണ് വില. രാജ്യത്തെ ചില നഗരങ്ങളിൽ ചെലവ് കുറവാണ് താമസത്തിനെന്നാണ് വിലയിരുത്തൽ,

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP