Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോകസുന്ദരിയയതിന് പിന്നാലെ എംബിബിഎസ് പഠനം മുടങ്ങി; കോളജ് മാറ്റം ആവശ്യപ്പെട്ട ലോകസുന്ദരി മാനുഷി ചില്ലാറിന്റെ ആവശ്യം മെഡിക്കൽ കൗൺസിൽ തള്ളി

ലോകസുന്ദരിയയതിന് പിന്നാലെ എംബിബിഎസ് പഠനം മുടങ്ങി; കോളജ് മാറ്റം ആവശ്യപ്പെട്ട ലോകസുന്ദരി മാനുഷി ചില്ലാറിന്റെ ആവശ്യം മെഡിക്കൽ കൗൺസിൽ തള്ളി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലോകസുന്ദരി മാനുഷി ചില്ലാർക്ക് മുംബൈ എം.ബി.ബി.എസ് തുടർപഠനത്തിനുള്ള അനുമതി നിഷേധിച്ചു. ഹരിയാനയിൽ നിന്നു മുംബൈയിലേക്കു പഠനം മാറ്റാൻ അനുവദിക്കണമെന്ന ആവശ്യമാണ് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ ബോർഡ് ഓഫ് ഗവർണേഴ്‌സ് യോഗം തള്ളിയത്.2015ൽ ഹരിയാനയിലെ ഭഗത്ഫൂൽ സിങ് വിമൻസ് കോളജിൽ പ്രവേശനം നേടിയെങ്കിലും 2017ൽ ലോകസുന്ദരിയായതിനു പിന്നാലെ പഠനം മുടങ്ങി.

കുടുംബം മുംബൈയിലേക്കു മാറുകയും ചെയ്തു. തുടർന്നാണ് നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ മെഡിക്കൽ കോളജിൽ പഠനം തുടരാൻ അപേക്ഷ നൽകിയത്.കോളജ് അഫിലിയേറ്റ് ചെയ്തിരിക്കുന്ന റോത്തക്കിലെ പണ്ഡിറ്റ് പി.ഡി ശർമ സർവകലാശാല എതിർപ്പില്ലാരേഖ നൽകിയെങ്കിലും മെഡിക്കൽ കൗൺസിൽ അനുമതി വാങ്ങാതെയാണിതെന്നു ചൂണ്ടിക്കാട്ടിയാണ് അപേക്ഷ തള്ളിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP