Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തമിഴ്‌നാടിന് പുതിയതായി അഞ്ച് ജില്ലകൾ കൂടി; തിരുനെൽവേലി തെങ്കാശി ജില്ലകളെ വിഭജിച്ച് പുതിയ ജില്ലകൾ; ഇതോടെ ജില്ലകളുടെ എണ്ണം 37

തമിഴ്‌നാടിന് പുതിയതായി അഞ്ച് ജില്ലകൾ കൂടി; തിരുനെൽവേലി തെങ്കാശി ജില്ലകളെ വിഭജിച്ച് പുതിയ ജില്ലകൾ; ഇതോടെ ജില്ലകളുടെ എണ്ണം 37

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തമിഴ്‌നാട്ടിൽ അഞ്ച് പുതിയ ജില്ലകൾ നിലവിൽവന്നു. ഇതോടെ സംസ്ഥാനത്തെ ജില്ലകളുടെ എണ്ണം 37 ആയി.വെല്ലൂർ ജില്ല വിഭജിച്ച് റാണിപ്പെട്ട്, തിരുപ്പത്തൂർ ജില്ലകൾ രൂപവത്കരിച്ചു. വിഴുപുരം ജില്ല വിഭജിച്ച് കള്ളക്കുറിച്ചിയും കാഞ്ചീപുരം വിഭജിച്ച് ചെങ്കൽപ്പെട്ടും തിരുനെൽവേലി വിഭജിച്ച് തെങ്കാശിയും രൂപവത്കരിച്ചു.

തെങ്കാശി, ചെങ്കൽപട്ട് എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് പുതിയ ജില്ലകൾ കഴിഞ്ഞ മാസം നിലവിൽ വന്നിരുന്നു. തിരുനെൽവേലി, കാഞ്ചീപുരം ജില്ലകളെ വിഭജിച്ചാണ് പുതിയ ജില്ലകൾ രൂപീകരിച്ചിരിക്കുന്നത്. വ്യാഴാഴ്ച മുഖ്യമന്ത്രി പളനിസ്വാമിയാണ് നിയമസഭയിൽ ഈ പ്രഖ്യാപനം നടത്തിയത്. സൗകര്യപ്രദമായ ഭരണത്തിനായി ഈ വലിയ ജില്ലകൾ വിഭജിക്കണമെന്ന് മന്ത്രിമാരും ജനപ്രതിനിധികളും ഏറെക്കാലമായി ആവശ്യമുന്നയിച്ച് വരികയായിരുന്നെന്നും പളനിസ്വാമി പറഞ്ഞു.

രണ്ട് ജില്ലകൾ കൂടി വന്നതോടെ സംസ്ഥാനത്ത് ഇപ്പോൾ ആകെ 35 ജില്ലകളാണ് ഉള്ളത്. ഈ ജില്ലകളിലേക്ക് പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിക്കും. 2011ലെ സെൻസസ് അനുസരിച്ച് തെങ്കാശിയിൽ 70,545 ആണ് ജനസംഖ്യ. ചെങ്കൽപട്ടിൽ ഇത് 62,579 ആണ്. ചെന്നൈ നഗരത്തോട് അടുത്ത് കിടക്കുന്ന ചെങ്കൽപട്ടിന് വ്യവസായ ഹബ് എന്ന വിശേഷണമാണ് നിലവിലുള്ളത്. കോളേജുകളുടെ സാന്നിധ്യവും നഗരത്തിനുണ്ട്.


അതേസമയം നദികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ തെങ്കാശി ടൂറിസം കേന്ദ്രമെന്ന നിലയിൽ പ്രസിദ്ധമാണ്. കേരള അതിർത്തി പങ്കിടുന്ന ജില്ല കൂടിയാണ് തെങ്കാശി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP