Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്രൈസ്തവ പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിക്കുവാൻ കേന്ദ്രസർക്കാർ സമിതിയെ നിയമിക്കണം: സിബിസിഐ ലെയ്റ്റി കൗൺസിൽ

ക്രൈസ്തവ പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിക്കുവാൻ കേന്ദ്രസർക്കാർ സമിതിയെ നിയമിക്കണം: സിബിസിഐ ലെയ്റ്റി കൗൺസിൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്ത്യയിലെ ക്രൈസ്തവ പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിക്കുവാനും ക്രൈസ്തവ ക്ഷേമപദ്ധതികൾക്ക്‌രൂപം നൽകുവാനുമായി പ്രത്യേകസമിതിയെ കേന്ദ്രസർക്കാർ നിയമിക്കണമെന്ന് സിബിസിഐ ലെയ്റ്റികൗൺസിൽ. ഇതുസംബന്ധിച്ച് ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ്‌ചെയർമാൻ അഡ്വ.ജോർജ് കുര്യന് സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ നിവേദനംസമർപ്പിച്ചു.

കേന്ദ്രസർക്കാർ ഫണ്ടുപയോഗിച്ച് നടപ്പിലാക്കുന്ന വിവിധ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലും നടത്തിപ്പിനായുള്ളസമിതികളിലും ക്രൈസ്തവന്യൂനപക്ഷങ്ങളോട് വിവേചനമാണ് നിരന്തരം കാണിക്കുന്നത്. കേരളത്തിലെ80:20 അനുപാതം പോലും ഒരു പഠനവുമില്ലാതെയാണെന്ന് വിവരാവകാശരേഖകൾവഴിപുറത്തുവന്നിരിക്കുന്നത് മാറിമാറിഭരിച്ച സർക്കാരുകളുടെ ക്രൈസ്തവ നീതിനിഷേധമാണ്‌വ്യക്തമാക്കുന്നത്. മുസ്ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥപഠിക്കുവാൻ കേന്ദ്രസർക്കാർ രൂപീകരിച്ച സച്ചാർ കമ്മിറ്റി പോലെ ഇന്ത്യയിലെ ക്രൈസ്തവന്യൂനപക്ഷത്തിന്റെജീവിത സാഹചര്യങ്ങളും പിന്നോക്കാവസ്ഥയും പഠിക്കുവാനും ക്ഷേമപദ്ധതികൾ രൂപീകരിക്കുവാനുംപഠനസമിതിയെ നിയമിക്കണമെന്ന് വി സി.സെബാസ്റ്റ്യൻ നിവേദനത്തിൽ ആവശ്യപ്പെട്ടു.

ലെയ്റ്റി കൗൺസിൽ നടത്തിയ പഠനറിപ്പോർട്ടും സർവ്വേകളുടെ വിശദാംശങ്ങളും ദേശീയ ന്യൂനപക്ഷകമ്മീഷന് കൈമാറി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP