Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അന്വാധീനപ്പെട്ട ക്ഷേത്ര സ്വത്തുക്കൾ തിരിച്ചുപിടിക്കാനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്; ശബരിമല ക്ഷേത്രഭൂമി അളന്ന് തിട്ടപ്പെടുത്തി; ബോർഡിന് കീഴിലെ 1250 ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനും മാസ്റ്റർ പ്ലാൻ; വെട്ടൂരിൽ ലോകോളജും കാട്ടാക്കടയിൽ ആട്‌സ് ആൻസ് സയന്‌സ് കോളജും ദേവസ്വം ബോർഡ് ഉടൻ നടപ്പിലാക്കും; ശബരിമര വരുമാനം ഗണ്യമായി ഇടിഞ്ഞെന്നും ദേവസ്വം ബോർഡ്

അന്വാധീനപ്പെട്ട ക്ഷേത്ര സ്വത്തുക്കൾ തിരിച്ചുപിടിക്കാനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്; ശബരിമല ക്ഷേത്രഭൂമി അളന്ന് തിട്ടപ്പെടുത്തി; ബോർഡിന് കീഴിലെ 1250 ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനും മാസ്റ്റർ പ്ലാൻ; വെട്ടൂരിൽ ലോകോളജും കാട്ടാക്കടയിൽ ആട്‌സ് ആൻസ് സയന്‌സ് കോളജും ദേവസ്വം ബോർഡ് ഉടൻ നടപ്പിലാക്കും; ശബരിമര വരുമാനം ഗണ്യമായി ഇടിഞ്ഞെന്നും ദേവസ്വം ബോർഡ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അന്യാധീനപ്പെട്ടു പോകുന്ന ക്ഷേത്രസ്വത്തുകൾ തിരിച്ചുപിടിക്കാൻ നടപടിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാൻ നടപടി സ്വീകിരക്കുന്നതിന്റെ ഭാഗമായി ശബരിമലയിലെ കൃത്വക്ഷേത്രഭൂമി അളന്ന് തിട്ടപ്പെടുത്തി. ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ നേതൃത്വത്തിലാണ് കർമ്മപദ്ധതിക്ക് നേതൃത്വം നൽകുന്നത്. ശബരിമലയിൽ ബോർഡിന് കൈവശമുണ്ടായിരുന്ന ഭൂമിയുടെ അളവ് വനംവകുപ്പുമായി ചേർന്ന് സംയുക്തസർവേ നടത്തി 94 ഏക്കറായി വർധിപ്പിച്ചു.

1250 ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനും നവീകരണത്തിനും പ്രത്യേക മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിന് നടപടികൾ ഈ ബോർഡിന്റെ കാലത്ത് തുടങ്ങി. ശബരിമലയിൽ നടവരവായി കിട്ടിയ സ്വർണം, വെള്ളി എന്നിവയുടെ കൃത്യമായ കണക്ക് സൂക്ഷിച്ചിരുന്നില്ല. പലപ്പോഴും ഉദ്യോഗസ്ഥർ സ്ഥാനമൊഴിയുമ്പോൾ കണക്ക് കൈമാറിയിരുന്നില്ല. ഇതുപരിശോധിച്ച് തൂക്കം രേഖപ്പെടുത്തി ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്..

പത്തനംതിട്ട വെട്ടൂരിൽ പുതിയ ലോ കോളേജിനും കാട്ടാക്കടയിൽ ആർട്സ് ആൻഡ് സയൻസ് കോളേജിനും സ്ഥലപരിശോധനയ്ക്ക് തീരുമാനമായിരുന്നു. ദേവസ്വം ബോർഡിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക ജീവനക്കാരെ നിയമിക്കുകയോ മുമ്പ് നിയമിച്ചവരെ സ്ഥിരപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ജീവനക്കാരുടെ പുനർവിന്യാസ നടപടികൾ തുടങ്ങിയെന്നും പ്രസിഡന്റും അംഗം കെ.പി. ശങ്കരദാസും വിശദീകരിച്ചു.

കഴിഞ്ഞ മണ്ഡല-മകരവിളക്കുകാലത്ത് ശബരിമലയിൽനിന്നുള്ള വരുമാനത്തിൽ നേരിട്ടുണ്ടായ നഷ്ടം 98.66 കോടിയുടേതാണ്. 22 കോടിയുടെ അധികവർധന പ്രതീക്ഷിച്ചിരുന്നു. അതു ഉണ്ടായില്ല. മുൻകൊല്ലങ്ങളിൽ അധിക വർധനവുണ്ടായിട്ടുണ്ട്. ഫലത്തിൽ മൊത്തം 120 കോടിയുടെ കുറവാണുണ്ടായത്. സർക്കാർ 100 കോടി രൂപ ബജറ്റിൽ വകയിരുത്തിയതിനാൽ നഷ്ടത്തിന്റെ ആഘാതം കുറയ്ക്കാനായെന്നും പത്മകുമാർ പറഞ്ഞു. അപ്പം, അരവണ നിർമ്മാണത്തിന് സമയത്ത് ശർക്കര കിട്ടിയില്ലെങ്കിൽ സർക്കാർ ഏജൻസികളെ ഉപയോഗിച്ച് ബദൽ സംവിധാനമുണ്ടാക്കാനും തീരുമാനിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP