Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അരമണിക്കൂർ കൊണ്ട് അമേരിക്കയെ ചാരമാക്കാൻ കെൽപ്പുള്ള ഭൂഖണ്ഡാന്തര ബലിസ്റ്റിക് മിസൈൽ; ഇപ്പോഴിതാ മുങ്ങി കപ്പലിൽ നിന്നും സാൻ ഫ്രാൻസിസ്‌കോയെ തകർക്കാൻ കഴിയുന്ന മിസൈൽ മഞ്ഞക്കടലിൽ പരീക്ഷിച്ചും ചൈനയുടെ കരുത്ത് കാട്ടൽ; ലോക പൊലീസാകാൻ ആയുധ കരുത്ത് കൂട്ടി വീണ്ടും കമ്യൂണിസ്റ്റ് രാജ്യം; പസഫിക്കിനെ നിയന്ത്രിക്കാൻ കടലിൽ ചൈന നങ്കൂരമിടുമ്പോൾ

അരമണിക്കൂർ കൊണ്ട് അമേരിക്കയെ ചാരമാക്കാൻ കെൽപ്പുള്ള ഭൂഖണ്ഡാന്തര ബലിസ്റ്റിക് മിസൈൽ; ഇപ്പോഴിതാ മുങ്ങി കപ്പലിൽ നിന്നും സാൻ ഫ്രാൻസിസ്‌കോയെ തകർക്കാൻ കഴിയുന്ന മിസൈൽ മഞ്ഞക്കടലിൽ പരീക്ഷിച്ചും ചൈനയുടെ കരുത്ത് കാട്ടൽ; ലോക പൊലീസാകാൻ ആയുധ കരുത്ത് കൂട്ടി വീണ്ടും കമ്യൂണിസ്റ്റ് രാജ്യം; പസഫിക്കിനെ നിയന്ത്രിക്കാൻ കടലിൽ ചൈന നങ്കൂരമിടുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

സോൾ: മുങ്ങിക്കപ്പലിൽ നിന്നും വിക്ഷേപിക്കാവുന്ന ആണവ ബാലിസ്റ്റിക് മിസൈലുമായി അമേരിക്കയെ പോലും വിറപ്പിക്കാൻ ചൈന. 5600 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലാണ് വികസിപ്പിച്ചത്. ഇതിന്റെ പരീക്ഷണം കഴിഞ്ഞ മാസം നടന്നുവെന്നാണ് റിപ്പോർട്ട്. അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോയെ ലക്ഷ്യമിടുന്ന തരത്തിലാണ് മിസൈൽ രൂപകൽപ്പന എന്നാണ് സൂചന.

മഞ്ഞക്കടലിൽ നിന്ന് ജെ എൽ 3 എന്ന പേരിലെ മിസൈൽ കഴിഞ്ഞ മാസമാണ് ചൈനീസ് നാവിക സേന പരീക്ഷിച്ചത്. അമേരിക്കയുടെ വൈസറ്റ് കോസ്റ്റിനെ ലക്ഷ്യമിടാവുന്ന തരത്തിലെ ആയുധ കരുത്താണ് ചൈനീസ് നേവിക്ക് ഇതോടെ കൈവരിക്കുന്നത്. ജെ എൽ 2 എന്ന മിസൈലിന്റെ 4350 കിലോമീറ്ററായിരുന്നു ദൂരപരിധി. അതാണ് 5,600 കിലോമീറ്റർ ദൂരപരിധിയിലേക്ക് ഉയർത്തുന്നത്. അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിക്കാൻ കഴിയും. ഒക്ടോബറിൽ കമ്മ്യൂണിസ്റ്റ് രാജ്യത്തിന്റെ എഴുപതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ചൈന ഏറ്റവും ശക്തമായ ആയുധങ്ങൾ പ്രദർശിപ്പിച്ചപ്പോൾ അതിനു മറുപടിയായി അമേരിക്കൻ നാവികസേന പസഫിക്കിൽ മിസൈൽ പരീക്ഷണം നടത്തി മുന്നറിപ്പ് നൽകിയിരുന്നു.

ഗുവാമിലെ കടലിൽ വിന്യസിച്ചിരിക്കുന്ന യുഎസ്എസ് ഗബ്രിയേൽ ഗിഫോർഡ്‌സിൽ നിന്നാണ് നേവൽ സ്‌ട്രൈക്ക് മിസൈൽ (എൻഎസ്എം) പരീക്ഷിച്ചത്. സീ-സ്‌കിമ്മിങ് ക്രൂസ് മിസൈലുകൾ റഡാറിൽ കണ്ടെത്താൻ പ്രയാസമാണ്. ശത്രുക്കളുടെ പ്രതിരോധം ഒഴിവാക്കാനും അവയ്ക്ക് കഴിയുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഇതിന്റെ ദൂരപരിധി 7500 കിലോമീറ്ററായിരുന്നു. നേവൽ സ്‌ട്രൈക്ക് മിസൈൽ വിന്യസിച്ച ആദ്യത്തെ യുഎസ് നേവി കപ്പലാണ് ഗിഫോർഡ്‌സ്. ഇതിന് പിന്നാലെയാണ് ചൈനയുടെ പരീക്ഷണം. ഗുണനിലവാരത്തിലും അളവിലും ചൈന മിസൈൽ ആയുധശേഖരം വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് അമേരിക്കയ്ക്ക് വൻ ഭീഷണിയാണെന്നാണ് റിപ്പോർട്ട്. ക്രൂസ് മിസൈലുകളിൽ അമേരിക്കയെക്കാൾ മുന്നിൽ ചൈനയാണ്. ചൈനയുടെ മൂന്നു ക്രൂസ് മിസൈലിന്റെ സ്ഥാനത്ത് അമേരിക്കയ്ക്ക് ഒന്നാണ് ഉള്ളത്.

പസഫിക്കിന്റെ ചില ഭാഗങ്ങൾ നിയന്ത്രിക്കുന്നതിനായി ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമി ഇപ്പോൾ തന്നെ നിരവധി കപ്പലുകൾ, വിമാനങ്ങൾ, മിസൈലുകൾ എന്നിവ വിന്യസിച്ചിട്ടുണ്ട്. ബെയ്ജിംഗിൽ പിഎൽഎ പുതിയ ആയുധശേഖരം പ്രദർശിപ്പിക്കുകയും ചെയ്തു. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ മുതൽ പുതിയ അന്തർവാഹിനി ഡ്രോണുകൾ വരെ ഇതിൽ കാണാൻ കഴിയുന്നുണ്ട്. ഇതെല്ലാം പസഫിക്കിൽ അമേരിക്കയ്ക്ക് വൻ ഭീഷണിയാണ്. യുഎസ്-ചൈന പ്രശ്‌നങ്ങളുടെ ഭൂരിഭാഗവും കേന്ദ്രീകരിച്ചിരിക്കുന്നത് ദക്ഷിണ ചൈനാ കടലിലാണ്. ഒന്നിലധികം രാജ്യങ്ങൾ വാണിജ്യ താൽപര്യങ്ങൾക്കായി ഈ പ്രദേശത്തിന്റെ ഭാഗങ്ങൾ അവകാശപ്പെടുന്നുണ്ട്. പക്ഷേ ബെയ്ജിംഗിന്റെ അവകാശവാദം കടലിന്റെ ഭൂരിഭാഗവും തങ്ങളുടേതാണെന്നാണ്. ഈ തർക്കങ്ങൾക്കിടെയാണ് ചൈന സാൻഫ്രാൻസിസ്‌കോയെ ലക്ഷ്യമിടാൻ കഴിയുന്ന മിസൈലിന് രൂപം നൽകിയത്.

നേരത്തെ മുങ്ങിക്കപ്പലിൽ നിന്നും വിക്ഷേപിക്കാവുന്ന ആണവ ബാലിസ്റ്റിക് മിസൈലുമായി ഇന്ത്യയും ചർച്ചകളിൽ എത്തിയിരുന്നു. കെ 4 എന്നു പേരിട്ടിരിക്കുന്ന മിസൈലിന്റെ ദൂരപരിധി 3500 കിലോമീറ്ററാണ്. ഈ മിസൈലിന്റെ ലക്ഷ്യം പാക്കിസ്ഥാനും ചൈനയുമാണ്. മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിനോടുള്ള ആദരസൂചകമായാണ് മിസൈലിന് കെ 4 എന്ന് പേര് നൽകിയിരിക്കുന്നത്. ഡിആർഡിഒ ( പ്രതിരോധ ഗവേഷണ വികസന കേന്ദ്രം) ആണ് കെ 4 മിസൈൽ വികസിപ്പിച്ചെടുത്തത്. കടലിനടിയിൽ നിന്ന് വിക്ഷേപിച്ച ശേഷം ആകാശത്തേക്കുയരുകയും ശബ്ദത്തെക്കാൾ വേഗത്തിൽ ലക്ഷ്യത്തിലേക്ക് കുതിക്കാൻ കഴിയുന്നതുമാണ് കെ 4 മിസൈലിന്റെ പ്രത്യേക. നിലവിൽ യുഎസ് , റഷ്യ, ചൈന, യുകെ, ഫ്രാൻസ്, ഇന്ത്യ എന്നി രാജ്യങ്ങൾക്കാണ് ഈ ശേഷിയുള്ളത്.

അരമണിക്കൂർ കൊണ്ട് അമേരിക്കയെ ചാരമാക്കാൻ കെൽപ്പുള്ള ഭൂഖണ്ഡാന്തര ബലിസ്റ്റിക് മിസൈൽ ലോകത്തിനുമുന്നിൽ വെളിപ്പെടുത്തി ചൈന നേരത്തെയും സൈനിക കരുത്ത് കാട്ടിയിരുന്നു. ഡി.എഫ്-41 എന്ന പേരുള്ള മിസൈലിന് 15,000 കിലോമീറ്ററാണ് പ്രഹര പരിധി. ലോകത്തിലെ ഉഗ്ര ശേഷിയുള്ള ബാലിസ്റ്റിക് മിസൈലാണ് ഡി.എഫ് -41 എന്നാണ് റിപ്പോർട്ടുകൾ. ഒരേസമയം 10 പോർമുനകൾ വഹിക്കാൻ ശേഷിയുള്ള മിസൈൽ തൊടുത്താൽ അമേരിക്കയിലെവിടെയും കനത്ത നാശം വിതയ്ക്കാൻ സാധിക്കും. നിലവിൽ ലോകരാജ്യങ്ങളുടെ പക്കലുള്ള ഭൂഖണ്ഡാന്തര മിസൈലുകളേക്കാൾ പ്രഹരപരിധി കൂടുതലാണ് ചൈനയുടെ ഡി.എഫ്-41 ന്. ഇത്തരമൊരു ആയുധം പരേഡിൽ ലോകത്തിന് മുമ്പാകെ വെളിപ്പെടുത്തുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നു.

മാവോ സേ തുങ്ങിന്റെ നേതൃത്വത്തിൽ ചൈനയിൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരം പിടിച്ചതിന്റെ 70-ാം വാർഷികത്തിൽ നടത്തിയ ദേശീയ ദിന പരേഡിലാണ് തങ്ങളുടെ പുതിയ ആയുധം ചൈന ലോകത്തിനുമുന്നിൽ പ്രദർശിപ്പിച്ചത്. ഒരുലക്ഷം സൈനികർ അണിനിരന്ന പരേഡിൽ ടാങ്കുകളും കവചിത വാഹനങ്ങളും തദ്ദേശിയമായി വികസിപ്പിച്ച സൂപ്പർസോണിക് ഡ്രോണുകളും ചൈന പ്രദർശിപ്പിച്ചു. 160 സൈനിക വിമാനങ്ങൾ, 580 മിലിട്ടറി ഉപകരണങ്ങൾ, 59 സൈനിക ബാൻഡുകൾ എന്നിവയുടെ അകമ്പടിയോടെയാണ് ചൈനയുടെ ദേശീയ ദിന പരേഡ് നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP